Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സഞ്ജു മുതല്‍ സൂര്യ വരെ, ഓപ്പണിങില്‍ ഇത്രയും പേരെ പരീക്ഷിച്ചോ? ഏതാണ് ബെസ്റ്റ്

ടി20 ഫോര്‍മാറ്റില്‍ ഓപ്പണിങില്‍ ഏതാണ് ബെസ്റ്റ് ജോടിയെന്നു തീരുമാനിക്കാന്‍ സാധിക്കാതെ ടീം ഇന്ത്യയുടെ പരീക്ഷണം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരേ ഈയാഴ്ച തുടങ്ങുന്ന ടി20 പരമ്പരയിലും ഓപ്പണര്‍മാരായി ആരൊക്കെ വേണമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിനു ഇപ്പോഴും വ്യക്തതയില്ല. ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ഓപ്പണിങിലെ ഈ അനിശ്ചിതത്വം ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണ്.

2022 മുതലുള്ള ടി20 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ 15 ഓപ്പണിങ് കോമ്പിനേഷനുകളാണ് ഇന്ത്യന്‍ ടീം പരീക്ഷിച്ചത്. ഇപ്പോള്‍ അഫ്ഗാനുമായുള്ള പരമ്പരയില്‍ പുതിയൊരു ഓപ്പണിങ് ജോടിയെ നമുക്കു കാണാന്‍ സാധിക്കും. മുന്‍നിര ബാറ്റര്‍മാരെ മാത്രമല്ല മധ്യനിരയിലെ ബാറ്റര്‍മാരെയും ഓപ്പണിങില്‍ ഇന്ത്യ ഇറക്കിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

ROHIT- GLL

രോഹിത് ശര്‍മയും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമായിരുന്നു കൂടുതല്‍ ടി20കളിലും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം ടി20യില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചുവെന്നു എല്ലാവരും കരുതിയെങ്കിലും അതു സംഭവിച്ചില്ല. രോഹിത്തിനു മറ്റു പങ്കാളികളും ഇഷാന് വേറെ പങ്കാളികളെയും ലഭിച്ചു കൊണ്ടിരുന്നു. കൂടാതെ ഇവര്‍ രണ്ടു പേരുമല്ലാതെ വേറെയും താരങ്ങള്‍ ഓപ്പണിങില്‍ പരീക്ഷിക്കപ്പെരുന്നു.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. രോഹിത്തും സഞ്ജുവും ചേര്‍ന്നാണ് നേരത്തേ ടി20യില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. 2022ല്‍ ശ്രീലങ്കയുമായുള്ള മല്‍സരത്തിലായിരുന്നു ഉഇത്. പക്ഷെ ഈ ജോടി ക്ലിക്കായില്ല. പിന്നീട് ഇഷാന്‍ കിഷന്‍- റുതുരാജ് ഗെയ്ക്വാദ് ജോടിയും ഇഷാന്‍ - ദീപക് ഹൂഡ ജോടിയും ഇഷാന്‍- സഞ്ജു ജോടിയുമെല്ലാം ഓപ്പണറായി പരീക്ഷിക്കപ്പെട്ടു.

2022ലെ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു സഞ്ജുവും ഇഷാനും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തത്. ഓപ്പണറായി സഞ്ജു ഒരു മല്‍സരത്തില്‍ കസറുകയും ചെയ്തു. കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് അദ്ദേഹം കുറിച്ചത് ഈ കളിയിലായിരുന്നു. ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ ഒരേയൊരു ഫിഫ്റ്റിയും ഇതു തന്നെയാണ്.

SANJU SAMSON

രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വിക്കറ്റ് കീപ്പര്‍ റിഷങ് പന്തും മധ്യനിര സ്‌പെഷ്യലിസ്റ്റും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവുമെല്ലാം പിന്നീട് പരീക്ഷിക്കപ്പെട്ടിരുന്നു. ഇഷാന്‍- ശ്രേയസ് അയ്യര്‍, രോഹിത്- കെഎല്‍ രാഹുല്‍, വിരാട് കോലി- രാഹുല്‍, റിഷഭ്- ഇഷാന്‍, ഇഷാന്‍- ശുഭ്മന്‍ ഗില്‍ എന്നിവരും വിവിധ പരമ്പരകളില്‍ ഓപ്പണിങ് ജോടികളായി ടി20യില്‍ പരീക്ഷിക്കപ്പെട്ടു.

അതു കൊണ്ടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു തൃപ്തിയായില്ല. ഗില്ലിനു കൂട്ടായി ജയ്‌സ്വാള്‍ പിന്നീട് ഓപ്പണിങിലേക്കു വന്നപ്പോള്‍ ജയ്‌സ്വാളിനൊപ്പം റുതുരാജ് ഗെയ്ക്വാദുമെല്ലാം ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടിരുന്നു.

അഫ്ഗാനുമായുള്ള ടി20 പരമ്പരയില്‍ മൂന്നു ഓപ്പണിങ് ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. രോഹിത്തിനോടൊപ്പം ഗില്ലോ, അല്ലെങ്കില്‍ ജയ്‌സ്വാളോ ഓപ്പണ്‍ ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ഓപ്ഷനുകള്‍. ഇവ രണ്ടുമല്ലാതെ മൂന്നാമത്തേത് ഗില്ലും ജയ്‌സ്വാളും ഓപ്പണ്‍ ചെയ്യുകയാണ്. പക്ഷെ ഈ ഓപ്ഷന്‍ പരീക്ഷിച്ചാല്‍ നായകന്‍ രോഹിത് പ്ലെയിങ് ഇലവനില്‍ കാണില്ല. അദ്ദേഹത്തെ ഒഴിവാക്കി മാത്രമേ ഇന്ത്യക്കു ഇതു സാധിക്കുകയുള്ളൂ. പക്ഷെ അതിനുള്ള സാധ്യത തീരെ കുറവുമാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുക രോഹിത്തായിരിക്കുമെന്നാണ് വിവരം. ഈ കാരണത്താല്‍ തന്നെയാണ് ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം അദ്ദേഹം ദേശീയ ടീമിലേക്കു തിരികെ വിളിക്കപ്പെട്ടിരിക്കുന്നത്.

Story first published: Monday, January 8, 2024, 16:40 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+