IND vs AFG: ടി20 റണ്‍ ചേസില്‍ രോഹിത് ഇത്ര വലിയ ദുരന്തമോ? ഈ കണക്കുകള്‍ ഞെട്ടിക്കും, അറിയാം
ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനൊടുവില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനം എല്ലാവരും വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഏകദിന ഫോര്‍മാറ്റിലെ തന്റെ മാജിക്കല്‍ ഫോം ടി20യിലും പുറത്തെടുക്കാന്‍ ഹിറ്റ്മാനു കഴിയുമോയെന്നതാണ് ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലടക്കം റണ്‍സ് വാരിക്കൂട്ടി ആരാധകരെ ആവേശത്തിലാക്കാന്‍ രോഹിത്തിനായിരുന്നു.
അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലും അദ്ദേഹം ഇതു തുടര്‍ന്നാല്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിക്കുമെന്നുറപ്പാണ്. പക്ഷെ ടി20യില്‍ റണ്‍ചേസില്‍ രോഹിത്തിന്റെ അവസാന മല്‍സരങ്ങളിലെ പ്രകടനങ്ങള്‍ ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ടീം ആദ്യം ബാറ്റ് ചെയ്യവെ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയിട്ടുള്ളതെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഹിറ്റ്മാന്‍ സമ്പൂര്‍ണ പരാജയമാണെന്നു കണക്കുകള്‍ പറയുന്നു.

ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ അദ്ദേഹത്തിന്റെ റണ്‍ചേസിലെ ഫോം ടീം ഇന്ത്യക്കു വലിയ തലവേദന തന്നെയായിരിക്കും. രോഹിത് എത്രയും പെട്ടെന്നു ഇതു മെച്ചപ്പെടുത്തേണ്ടത് ഇന്ത്യക്കും വളരെ നിര്‍ണായകമാണ്.
ഇന്ത്യന്‍ ടീം റണ്‍ചേസ് നടത്തിയിട്ടുള്ള അവസാനത്തെ 10 ടി20 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ രോഹിത്തിന്റെ സമ്പാദ്യം വെറും 107 റണ്‍സ് മാത്രമാണ്. 26.63 ആണ് ബാറ്റിങ് ശരാശരി. ഒരു ഫിഫ്റ്റി പോലും ഇത്രയും ഇന്നിങ്‌സുകളില്‍ അദ്ദേഹം നേടിയിട്ടില്ല.
ഒരിന്നിങ്സില്‍ 46 റണ്‍സ് സ്‌കോര്‍ ചെയ്തത് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള 9 ഇന്നിങ്‌സുകളിലും 20 റണ്‍സ് പോലും തികയ്ക്കാന്‍ രോഹിത്തിനായില്ല. രണ്ടു മല്‍സരങ്ങളില്‍ ഡെക്കായി ക്രീസ് വിട്ട അദ്ദേഹം മൂന്നിന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറിനും പുറത്താവുകയായിരുന്നു.
1, 5, 11, 11, 12, 17, 0, 0, 4 എന്നിങ്ങനെയാണ് കഴിഞ്ഞ ഒമ്പതു ഇന്നിങ്‌സുകളില്‍ രോഹിത്തിന്റെ സ്‌കോറുകള്‍. പക്ഷെ ടീം ആദ്യം ബാറ്റ് ചെയ്തപ്പോള്‍ അദ്ദേഹം മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. 35.11 ശരാശരിയില്‍ കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ 287 റണ്‍സ് രോഹിത് സ്‌കോര്‍ ചെയ്തു.
72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 53 റണ്‍സ്, 43 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റു മികച്ച സ്‌കോറുകള്‍. 21, 28, 72, 11, 43, 53, 15, 2, 15, 27 എന്നിങ്ങനെയാണ് അവസാനത്തെ 10 ടി20കളില്‍ രോഹിത്തിന്റെ പ്രകടനം.

അതേസമയം, ഏകദിനവുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്തിന്റെ പ്രകടനത്തില്‍ വലിയ അന്തരമാണ് കാണാന്‍ സാധിക്കുക. ഏകദിനത്തില്‍ മാരക ഫോമിലാണ് ഹിറ്റ്മാന്‍. അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 597 റണ്‍സാണ്. 59.70 എന്ന മികച്ച ശരാശരിയില്‍ 127.56 സ്‌ട്രൈക്ക് റേറ്റിലാണിത്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് രോഹിത്തിനെ അവസാനമായി ഏകദിന ടീമിനൊപ്പം കണ്ടത്. ഈ ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്കു പിറകില്‍ രണ്ടാംസ്ഥാനത്തും അദ്ദേഹമെത്തിയിരുന്നു.
രോഹിത്തിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് അഫ്ഗാനെതിരായ പരമ്പര. കാരണം ഈ ഫോര്‍മാറ്റില്‍ തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ ചില മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ തന്നെ നായകനാക്കാനുള്ള ബിസിസിഐയുടെ നീക്കത്തോടു നീതി പുര്‍ത്താന്‍ രോഹിത്തിനു സാധിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications