Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സഞ്ജു പുറത്തിരിക്കട്ടെ! ഇന്ത്യക്കായി കളിക്കേണ്ടത് ജിതേഷ്, ഇതാ കാരണം

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാവുകയാണ്. മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരായി സംഘത്തിലുള്ളത്. ഇഷാന്‍ കിഷനെ പിന്തള്ളിയാണ് ഒരിടവേളയ്ക്കു ശേഷം സഞ്ജു ടി20 ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. പ്ലെയിങ് ഇലവനില്‍ ആര്‍ക്കാവും ഇന്ത്യ അവസരം നല്‍കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആരാധക പിന്തുണ കൂടുതല്‍ സഞ്ജുവിനാണെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം അര്‍ഹിക്കുന്നത് ജിതേഷാണ്. ഇതിനു വലിയൊരു കാരണം കൂടിയുണ്ട്. ഇതു എന്താണെന്നു നോക്കാം. ടോപ് ഓര്‍ഡറില്‍ കളിച്ച് ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് സഞ്ജു. ലോവര്‍ ഓര്‍ഡറില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അഞ്ചാം നമ്പറിലോ, അതിനു താഴെയോ ബാറ്റ് ചെയ്യുമ്പോള്‍ ജിതേഷാണ് ബെസ്റ്റ്. കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹം സഞ്ജുവിനേക്കാള്‍ ബഹുദൂരം മുന്നിലാണ്.

JITESH SHARMA

മുന്‍ നായകന്‍ വിരാട് കോലിയുടെ സര്‍പ്രൈസ് തിരിച്ചവരവോടെ അഫ്ഗാനിസ്താനെതിരേ ടോപ്പ് ത്രീയില്‍ സഞ്ജു അവസരം പ്രതീക്ഷിക്കേണ്ട. നാലാം നമ്പറില്‍ തിലക് വര്‍മയായിരിക്കും കളിച്ചേക്കുക. അഞ്ചാം നമ്പറിലോ, ആറാം നമ്പറിലോ ആവും സഞ്ജുവിനു കളിക്കേണ്ടി വരിക. സഞ്ജുവിനു അഞ്ചാം നമ്പര്‍ നല്‍കി ആറാമനായി റിങ്കു സിങിനെയാവും ഇന്ത്യ പരീക്ഷിച്ചേക്കുക.

ടി20 ഫോര്‍മാറ്റില്‍ ടോപ്പ് ഫോറാണ് സഞ്ജുവിനെ സംബന്ധിച്ച് ബെസ്റ്റ് പൊസിഷന്‍. ഏറ്റവും മികച്ചത് മൂന്നാം നമ്പറുമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം മൂന്നാമനായാണ് സ്ഥിരമായി കളിക്കുന്നത്. എന്നാല്‍ അഫ്ഗാനെതിരായ പരമ്പരയില്‍ കോലിയുള്ളതിനാല്‍ മൂന്നാം നമ്പര്‍ സഞ്ജു പ്രതീക്ഷിക്കേണ്ട. നാലാമനായി തിലകും കളിക്കുമെന്നു ഏറെക്കുറെ ഉറപ്പാണ്.

അഞ്ചാം നമ്പറിലോ, അതില്‍ താഴെയോ പൊസിഷനില്‍ ബാറ്റ് ചെയ്തപ്പോള്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 25 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കരിയറില്‍ ഇതുവരെ വിവിധ ടീമുകള്‍ക്കൊപ്പം അഞ്ചാമനായോ, അതിനു താഴെയോ ബാറ്റ് ചെയ്തിട്ടുള്ളത്. 19.9 എന്ന മോശം ശരാശരിയില്‍ 122.5 സ്‌ട്രൈക്ക് റേറ്റോടെ 398 റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാനായത്. ഓരോ 6.9 ബോളുകള്‍ക്കിടയിലാണ് അദ്ദേഹം ബൗണ്ടറികളും നേടിയത്.

SANJU SAMSON

എന്നാല്‍ ജിതേഷിനെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് പൊസിഷനില്‍ അഞ്ചാം നമ്പറിലോ, അതിനു താഴെയോ ആണ്. ഈ പൊസിഷനിലെ സ്‌പെഷ്യലിസ്റ്റ് തന്നെയാണ് അദ്ദേഹം. ഇതുവരെ 44 ഇന്നിങ്‌സുകളിലാണ് ജിതേഷ് ഈ പൊസിഷനില്‍ ബാറ്റ് വീശിയത്. 33.29 ശരാശരിയില്‍ 170.6 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 1032 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഓരോ 4.2 ബോളുകള്‍ക്കിടെയും ബൗണ്ടറിയും ജിതേഷിനു നേടാനായിട്ടുണ്ട്.

സഞ്ജു മാത്രമല്ല ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ലാത്ത വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷനും കെഎല്‍ രാഹുലുമെല്ലാം മധ്യനിരയിലെ കണക്കുകളെടുത്താല്‍ ജിതേഷിനു പിറകിലാണ്. അഞ്ചിലോ, അതില്‍ താഴെയോ പൊസിഷനില്‍ ഇഷാന്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും 12.1 ശരാശരിയില്‍ നേടിയത് 121 റണ്‍സാണ്. ഓരോ 6.7 ബോളുകള്‍ക്കിടെയാണ് ബൗണ്ടറി. രാഹുലാവട്ടെ ഏഴിന്നിങ്‌സുകളില്‍ നിന്നും 21.5 ശരാശരിയില്‍ നേടിയത് 86 റണ്‍സ് മാത്രമാണ്. ഓരോ 10 ബോളിനിടെ മാത്രമേ അദ്ദേഹം ബൗണ്ടറിയും നേടിയിട്ടുള്ളൂ.

ടി20യിലെ കണക്കുകള്‍ നോക്കിയാല്‍ സഞ്ജുവിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ജിതേഷ്. അതുകൊണ്ടു അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു പ്രഥമ പരിഗണ ലഭിക്കേണ്ടതും അദ്ദേഹത്തിനു തന്നെയാണ്. ടീ മാനേജ്‌മെന്റ് ആര്‍ക്കാവും മുന്‍തൂക്കം നല്‍കുകയെന്നതു കാത്തിരുന്നു തന്നെ കാണാം.

Story first published: Tuesday, January 9, 2024, 9:52 [IST]
Other articles published on Jan 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+