For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: അവന് ഓപ്പണിങ് ബെസ്റ്റ്, റണ്‍സ് വാരിക്കൂട്ടും! സര്‍പ്രൈസ് താരത്തെ നിര്‍ദേശിച്ച് ചോപ്ര

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാനിരിക്കെ ഈ ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഏറ്റവും മികച്ച ഓപ്പണിങ് പങ്കാളിയെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ഒരു സര്‍പ്രൈസ് താരത്തെയാണ് ഈ റോളിലേക്കു അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഓപ്പണിങിലേക്കു അപ്രതീക്ഷിത ബാറ്ററെ ചോപ്ര നിര്‍ദേശിച്ചത്.

നിലവില്‍ ഓപ്പണര്‍മാരായി കളിച്ചു കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരൊന്നുമല്ല ഈ താരമെന്നതാണ് കൗതുകകരമായ കാര്യം. മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് ഓപ്പണറായി വരേണ്ടതെന്നാണ് ചോപ്രയുടെ അഭിപ്രായം. ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം രോഹിത്തിന്റെയും കോലിയുടെയും ടി20യിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് അഫ്ഗാനുമായുള്ള പരമ്പര.

VIRAT KOHLI

ടി20യില്‍ ഓപ്പണറാവുമ്പോഴാണ് വിരാട് കോലി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും പവര്‍പ്ലേയുടെ ആനുകൂല്യം നന്നായി മുതലെടുക്കാനും സാധിക്കുന്നതായും ചോപ്ര അഭിപ്രായപ്പെട്ടു. പക്ഷെ അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ കോലി ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും ജയ്‌സ്വാള്‍, ഗില്‍ എന്നിവരിലൊരാളായിരിക്കും ഈ റോള്‍ നിര്‍വഹിക്കുകയെന്നും അദ്ദേഹം പറയുന്നു.

എന്റെ അഭിപ്രായത്തില്‍ ടി20 ഫോര്‍മാറ്റില്‍ വിരാട് കോലിയെ ഏറ്റവും ബെസ്റ്റായി കാണാറുള്ളത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോഴും പവര്‍പ്ലേയില്‍ കളിക്കുമ്പോഴുമാണ്. നിങ്ങള്‍ ഈ ഓപ്ഷന്‍ കോലിക്കു നല്‍കിയില്ലെങ്കില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം അല്‍പ്പം സ്ലോയായി മാറും. അങ്ങനെ വന്നാല്‍ അതില്‍ വലിയ സര്‍പ്രൈസുമില്ല. കാരണം അതു സ്ഥിരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്.

അങ്ങനെയെങ്കില്‍ ഈ പരമ്പരയില്‍ കോലി ഓപ്പണ്‍ ചെയ്യുമോ? എനിക്കു അങ്ങനെ തോന്നുന്നില്ല. ജയ്‌സ്വാളോ, ഗില്ലോ ആവും ഓപ്പണര്‍മാരില്‍ ഒരാളാവുകയെന്നാണ് എനിക്കു തോന്നുന്നത്. ഗില്ലായിരിക്കും കളിച്ചേക്കുക, കാരണം അവന്‍ സീനിയര്‍ താരമാണ്. ഗില്‍ കളിക്കുകയും ജയ്‌സ്വാളിനു പുറത്തിരിക്കേണ്ടി വന്നേക്കുകയും ചെയ്യും. ഇതു നല്ല കാര്യമല്ല, പക്ഷെ അതാണ് സംഭവിക്കാന്‍ പോവുന്നത്. വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെയാവും ബാറ്റ് ചെയ്യുകയെന്നും ചോപ്ര നിരീക്ഷിച്ചു.

എന്നാല്‍, ആദ്യ ടി20യില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ജയ്‌സ്വാള്‍ കളിക്കുമെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. ഇതോടെ ശുഭ്മന്‍ ഗില്ലിനു പുറത്തിരിക്കേണ്ടി വന്നേക്കും.

ROHIT- KOHLI

വ്യക്തിപരമായ ചില കാരണങ്ങളെ തുടര്‍ന്നു കോലി ആദ്യ ടി20യില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ പൊസിഷനില്‍ ഗില്ലിനെ ഇന്ത്യ കളിപ്പിക്കുമോ, അതോ മലയാളി താരം സഞ്ജു സാംസണിനു നറുക്കുവീഴുമോയെന്നാണ് അറിയാനുള്ളത്.

അതേസമയം, ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കോലി ഓപ്പണറായി ഇതിനകം കുറച്ചു മല്‍സരങ്ങളില്‍ കളിക്കുകയും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണറായാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി 14 മല്‍സരങ്ങളിുല്‍ നിന്നും ഓപ്പണറായി 53.25 ശരാശരിയില്‍ 639 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അന്താരാഷ്ട്ര ടി20യില്‍ കോലി തന്റെ കന്നി സെഞ്ച്വറി കുറിച്ചതും ഓപ്പണറായി ഇറങ്ങിയപ്പോഴായിരുന്നു. 2022ലെ ഏഷ്യാ കപ്പിലായിരുന്നു ഇത്. അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മല്‍സരത്തിലായിരുന്നു ഓപ്പണറായെത്തി അദ്ദേഹം കിടിലന്‍ സെഞ്ച്വറിയുമായി മിന്നിച്ചത്.

Story first published: Thursday, January 11, 2024, 11:08 [IST]
Other articles published on Jan 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+