Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഇവര്‍ക്ക് ജീവന്‍-മരണ പോരാട്ടം, ഫ്‌ളോപ്പായാല്‍ ടീമിന് പുറത്താവും- അറിയാം

മൊഹാലി: ഇന്ത്യ vs അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സര ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിതെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ച് വളരെ സുപ്രധാന പരമ്പരയാണിത്. അഫ്ഗാനിസ്ഥാന്‍ പരമ്പര നന്നായി മുതലാക്കുന്നവര്‍ക്ക് ടി20 ലോകകപ്പ് ടീമിനോട് ഒരുപടി കൂടി അടുക്കാനുമാവും.

ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണ്. ഫോമിലേക്കെത്താനാവാതെ പോയാല്‍ ഇവരുടെ ടി20 ലോകകപ്പ് എന്ന മോഹത്തിനും തിരിച്ചടി നേരിട്ടേക്കും. ഇത്തരത്തില്‍ അഫ്ഗാന്‍ പരമ്പര നിര്‍ണ്ണായകമായ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അര്‍ഷ്ദീപ് സിങ്ങാണ്. ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷ്ദീപ് സിങ്. അതുകൊണ്ടുതന്നെ താരത്തിന് നിര്‍ണ്ണായക സ്ഥാനവും ടീമിലുണ്ട്.

നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള അര്‍ഷ്ദീപ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് അര്‍ഷ്ദീപ്. ഏകദിനത്തില്‍ ഇത് വലിയ പ്രശ്‌നമല്ലെങ്കിലും ടി20യില്‍ ഓരോ റണ്‍സിനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറെന്ന നിലയില്‍ അര്‍ഷ്ദീപിന് കാര്യങ്ങള്‍ എളുപ്പമല്ല.

ടി20 ലോകകപ്പിന് മുമ്പ് ദീപക് ചഹാറടക്കം പുറത്തുള്ള പല താരങ്ങളും ഫിറ്റ്‌നസ് വീണ്ടെടുത്തെത്തും. മുഹമ്മദ് ഷമിയെ ടി20 ലോകകപ്പ് കളിപ്പിക്കുന്നതടക്കം സെലക്ടര്‍മാരുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം നടത്തണം. ഇക്കോണമി കാത്ത് മിന്നല്‍ യോര്‍ക്കറുകളിലൂടെ മാച്ച് വിന്നറാവാന്‍ അര്‍ഷ്ദീപിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിലെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്.

tilak varma

രണ്ടാമത്തെ താരം ജിതേഷ് ശര്‍മയാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങി ശ്രദ്ധ നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ്. വെടിക്കെട്ട് ഫിനിഷറാണ് താരമെന്ന് പറയാം. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വലിയ പ്രാധാന്യം ജിതേഷിന് നല്‍കുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം കടുക്കുകയാണ്. സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം അവസരം കാത്ത് പുറത്തിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ജിതേഷിന് അഫ്ഗാന്‍ പരമ്പര നിര്‍ണ്ണായകമാണ്. വെടിക്കെട്ട് പ്രകടനത്തോടെ കസറാനാവാതെ പോയാല്‍ ജിതേഷിനും ടീമില്‍ സീറ്റുറപ്പിക്കുക പ്രയാസമാവും. പ്രതിഭയുള്ള താരമാണ്. ഭയമില്ലാതെ ബാറ്റുചെയ്യാനും കഴിവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ അഫ്ഗാന്‍ പരമ്പരയിലും വരുന്ന ഐപിഎല്ലിലും അദ്ദേഹം തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പ് കളിക്കുന്ന കാര്യം സംശയമാണ്.

മറ്റൊരു താരം തിലക് വര്‍മയാണ്. നിലവില്‍ ഇന്ത്യയുടെ ബാക്കപ്പ് താരമായാണ് തിലകിനെ പരിഗണിക്കുന്നത്. യശ്വസി ജയ്‌സ്വാളിനും റിങ്കു സിങ്ങിനും ലഭിക്കുന്നതുപോലെയൊരു സ്ഥാനം തിലകിന് നേടിയെടുക്കാനായിട്ടില്ല. ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന തിലക് മുംബൈ ഇന്ത്യന്‍സിനൊപ്പം കസറിയതോടെയാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി ബൗളറെന്ന നിലയിലും തിലക് ശോഭിക്കുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടിയെടുക്കാനും ടി20 ലോകകപ്പില്‍ സീറ്റുറപ്പിക്കാനും തിലകിന് അഫ്ഗാന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് തിലക്. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരത്തിന് മികവ് കാട്ടാനായാല്‍ ഇന്ത്യക്കത് കരുത്താവും. മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ട്. അടുത്ത യുവരാജ് സിങ്ങായി മാറാന്‍ കെല്‍പ്പുള്ളവനാണ് തിലക്.

Story first published: Thursday, January 11, 2024, 16:23 [IST]
Other articles published on Jan 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+