ഇന്‍ഡോര്‍: ബാറ്റിങ് കരുത്തില്‍ അഫ്ഗാനിസ്താനെ അടിച്ചൊതുക്കി ഇന്ത്യന്‍ ടീം ടി20 പരമ്പര പേക്കറ്റിലാക്കി. രണ്ടാമങ്കത്തില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിയമാണ് ഇന്ത്യ ആഘോഷിച്ചത്. 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു അഫ്ഗാന്‍ നല്‍കിയത്. എന്നാല്‍ ടീമിലേക്കു മടങ്ങിയെത്തിയ യശസ്വി ജയ്‌സ്വാളിന്റെയും (68) ശിവം ദുബെയുടെയും (63*) വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. വെറും 15.4 ഓവറുകള്‍ മാത്രമേ വിജയ റണ്‍സ് കുറിക്കാന്‍ ഇന്ത്യക്കു വേണ്ടി വന്നുള്ളൂ. നഷ്ടമായതു നാലു വിക്കറ്റുകള്‍ മാത്രമാണ്.
34 ബോളില്‍ അഞ്ചു ഫോറും ആറു സിക്‌സറുമടക്കം 68 റണ്‍സ് അടിച്ചെടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്. പരിക്കു കാരണം ആദ്യ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന ജയ്‌സ്വാള്‍ ഗംഭീര ഇന്നിങ്‌സുമായി മടങ്ങിവരവ് ആഘോഷിക്കുകയായിരുന്നു. ആദ്യ കളിയില്‍ ഫിഫ്റ്റിയോടെ ഇന്ത്യയുടെ വിജയശില്‍പ്പിയായ ദുബെ വീണ്ടുമൊരു ഫിഫ്റ്റിയുമായി ടീമിന്റെ ഹീറോയാവുകയും ചെയ്തു. 32 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും നാലു സിക്‌സറുമടിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഡെക്കായപ്പോള്‍ മടങ്ങിവരവില്‍ വിരാട് കോലി മോശമാക്കിയില്ല. ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ഇറങ്ങിയ അദ്ദേഹം 16 ബോളില്‍ അഞ്ചു ഫോറടക്കം 29 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ജിതേഷ് ശര്‍മ ഡെക്കായെങ്കിലും ദുബെയും റിങ്കു സിങും (9*) ചേര്‍ന്നു ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാനിസ്താന്‍ ഇന്നിങ്‌സിലെ അവസാന ബോളില്‍ 172 റണ്‍സിനു പുറത്താവുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഗുല്‍ബദിന്‍ നയ്ബാണ് (57) അഫ്ഗാന്റെ പ്രധാന സ്കോറര്‍. 35 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറ്റാരും അഫ്ഗാന്‍ നിരയില്‍ 30ന് മുകളില്‍ നേടിയില്ല.

നജീബുള്ള സദ്രാന്‍ (23), മുജീബുര്‍ റഹ്മാന്‍ (21), കരീം ജന്നത്ത് (20) എന്നിവരാണ് അഫ്ഗാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറു പേരാണ് ഇന്ത്യന്‍ നിരയില്‍ ബൗള്‍ ചെയ്തത്. ഇവരില്‍ നാലു പേര്‍ക്കും വിക്കറ്റ് ലഭിക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ പിഴുത അര്‍ഷ്ദീപ് സിങാണ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്. രവി ബിഷ്‌നോയിയും അക്ഷര്‍ പട്ടേലും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ദുബെയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.
ആദ്യ ടി20യില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങിയത്. ശുഭ്മന്‍ ഗില്‍, തിലക് വര്‍മ എന്നിവര്‍ക്കു പകരം ജയ്‌സ്വാളും കോലിയും പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. നേരത്തേ മൊഹാലിയിലെ ആദ്യ മല്‍സരത്തിലും ആറു വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
അഫ്ഗാനിസ്താന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനത്ത്, ഗുല്‍ബദിന്‍ നയിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ ഹഖ്.