For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: സഞ്ജു പെട്ടു! എല്ലാം ടീം മാനേജ്‌മെന്റിന്റെ തന്ത്രം? ടി20 ലോകകപ്പ് കളിക്കുക കടുപ്പം

ബെംഗളൂരു: ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു ലഭിച്ച ഏക അവസരമായിരുന്നു അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 പോരാട്ടം. പക്ഷെ ഈ 'പരീക്ഷയില്‍' സഞ്ജു ദയനീയമായ പരാജയപ്പെട്ടിരിക്കുകയാണ്.

രണ്ടു തവണ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. നിശ്ചിത 20 ഓവറിലാണ് സഞ്ജുവിനു ആദ്യത്തെ അവസരം കിട്ടിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ സൂപ്പര്‍ ഓവറിലും സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പക്ഷെ ആദ്യ ബോളില്‍ ആഞ്ഞടിച്ച അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനാവാതെ വരികയും സിംഗിളിനായി ശ്രമിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു.

SANJU SAMSON

ടി20 ലോകകപ്പിനു മുമ്പ് ഇനി ഇന്ത്യക്കു ടി20 മല്‍സരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനെ സംബന്ധിച്ച് ഭാവിയെക്കുറിച്ച് വലിയൊരു ചോദ്യമാണ് മുന്നിലുള്ളത്. അഫ്ഗാനെതിരേ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജിതേഷ് ശര്‍മയാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത്. അവസാന കളിയില്‍ ജിതേഷിനു പകരം സഞ്ജുവിനു ടീമിലേക്കു നറുക്കുവീഴുകയായിരുന്നു.

എന്നാല്‍ അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാതിരിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കമാണ് അവസാന കളിയില്‍ മാത്രം ടീമിലേക്കു കൊണ്ടു വന്നതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഒരേയൊരു മല്‍സരം മാത്രമായതിനാല്‍ പെര്‍ഫോം ചെയ്‌തേ തീരൂവെന്ന വലിയ സമ്മര്‍ദ്ദം സഞ്ജുവിനുണ്ടായിരുന്നു. ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്തു.

സ്ഥിരതയില്ലാത്ത താരമെന്ന ദുഷ്‌പേര് സഞ്ജുവിനു നേരത്തേ തന്നെയുണ്ട്. ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം കാഴ്ചവച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീം സെലക്ഷനില്‍ സഞ്ജുവിനു തിരിച്ചടിയാവുന്ന ഘടകമാണിത്. കഴിഞ്ഞ മല്‍സരത്തില്‍ മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹം കളിച്ചിരുന്നെങ്കില്‍ അതു സെലക്ടര്‍മാരെ കുഴപ്പത്തിലാക്കുമായിരുന്നു.

സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാന്‍ അവര്‍ക്കു മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. പക്ഷെ ഇത്തരമൊരു സാഹചര്യം ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്കില്ല. സഞ്ജുവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വിമര്‍ശകരുടെ വാദം കഴിഞ്ഞ മല്‍സരം ശരിവയ്ക്കുകയാണ്.

രണ്ടാം സൂപ്പര്‍ ഓവറില്‍ സഞ്ജുവിനെ ബാറ്റിങിന് അയച്ചതിനു പിന്നിലും ഇതേ തന്ത്രമാണോയെന്നതാണ് ചോദ്യം. കാരണം ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഗോള്‍ഡന്‍ ഡെക്കായതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദം സഞ്ജുവിനുണ്ടാവും. ഇതിനു പിന്നാലെയാണ് സൂപ്പര്‍ ഓവര്‍ പോലെ അതീവ സമ്മര്‍ദ്ദമുള്ള ഒരു സാഹചര്യത്തില്‍ സഞ്ജുവിനോടു ടീം മാനേജ്‌മെന്റ് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

SANJU SAMSON

അവിടെയും പ്രതീക്ഷകളുടെ അമിത ഭാരവും സമ്മര്‍ദ്ദവുമെല്ലാം അദ്ദേഹത്തെ ബാധിക്കുകയും ചെയ്തു. ഈ കാരണത്താല്‍ തന്നെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ സഞ്ജുവിനായില്ല. മാത്രമല്ല ക്യാപ്റ്റന്‍ രോഹിത്തിന്റെ റണ്ണൗട്ടിനു അദ്ദേഹം കാരണക്കാരനായി മാറുകയും ചെയ്തു.

ഇതാദ്യമായല്ല സഞ്ജുവിനെതിരേ ഇത്തരമൊരു തന്ത്രം ടീം മാനേജ്‌മെന്റ് പരീക്ഷിക്കുന്നത്. നേരത്തേയും സമാനമായി പല പരമ്പരകളിലും ആദ്യത്തെ മല്‍സരങ്ങളിലെല്ലാം പുറത്തിരുത്തിയ ശേഷം അവസാനത്തെ ഒന്നോ, രണ്ടോ കളിയിലോ സഞ്ജുവിനെ ഇറക്കാറുണ്ട്.

ഇവയില്‍ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോവുകയും ഈ കാരണത്താല്‍ വരാനിരിക്കുന്ന പരമ്പരകളിലും ടൂര്‍ണമെന്റുകളിലും തഴയപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പിലും സഞ്ജു തഴയപ്പെടുകയാണെങ്കില്‍ അദ്ഭുതപ്പെടേണ്ടതില്ല.

ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് നിലവില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സെലക്ടര്‍മാരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. ഫിറ്റ്‌നസും ഫോമും വീണ്ടെടുത്താല്‍ റിഷഭ് പന്തും ഇവര്‍ക്കൊപ്പം ചേരുകയും ചെയ്യും.

Story first published: Thursday, January 18, 2024, 12:04 [IST]
Other articles published on Jan 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+