Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: തന്ത്രം പറഞ്ഞ് രോഹിത്, അടുത്ത ബോളില്‍ ദുബെയ്ക്കു വിക്കറ്റ്! ഞെട്ടിച്ച് ക്യാപ്റ്റന്‍സി

ഇന്‍ഡോര്‍: ക്യാപ്റ്റനെന്ന നിലയില്‍ തന്റെ തന്ത്രങ്ങള്‍ക്കു ഇപ്പോഴും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു വീണ്ടും കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനിസ്താനുമായുള്ള രണ്ടാം ടി20യിലാണ് ഹിറ്റ്മാന്റെ മാരക ക്യാപ്റ്റന്‍സി കണ്ട് ആരാധകര്‍ കൈയടിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈലാവുകയാണ്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് രോഹിത് തന്ത്രം പറഞ്ഞ് അടുത്ത ബോളില്‍ തന്നെ വിക്കറ്റും പിഴുതത്.

പവര്‍പ്ലേയ്ക്കു ശേഷം തൊട്ടടുത്ത ഓവറിലാണ് ദുബെയെ രോഹിത് ആദ്യ ഓവര്‍ ഏല്‍പ്പിച്ചത്. അസ്മത്തുള്ള ഒമര്‍സായിയായിരുന്നു ആദ്യ ബോള്‍ നേരിട്ടത്. മിഡ് ഓഫിലേക്കു കളിച്ച് താരം സിംഗിളിനായി അല്‍പ്പം മുന്നോട്ടു വന്ന ശേഷം നോണ്‍ സ്‌ട്രൈക്കറായ ഗുല്‍ബദില്‍ നയ്ബിനോടു നോ പറഞ്ഞു. അപ്പോഴേക്കും നയ്ബ് പകുതിയോളം എത്തിയിരുന്നു. തിരിഞ്ഞോടാന്‍ ശ്രമിക്കവെ താരം സ്ലിപ്പായി. ഇതിനിടെയാണ് രവി ബിഷ്‌നോയിയുടെ അതിവേഗ ത്രോ വന്നത്. എന്നാല്‍ അതു വിക്കറ്റില്‍ കൊണ്ടില്ല, നയ്ബ് രക്ഷപ്പെടുകയും ചെയ്തു.

ROHIT DUBE

രണ്ടാമത്തെ ബോളിലും അസ്മത്തുള്ളയ്ക്കു റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തെ ബോള്‍ മിഡ് വിക്കറ്റിലേക്കു കളിച്ച് താരം സിംഗിളെടുത്തു. അടുത്ത ബോളില്‍ നയ്ബും സിംഗിള്‍ നേടി. തുടര്‍ന്നു അടുത്ത ബൗളിനായി തയ്യാറെടുക്കവെയായിരുന്നു ദുബെയുടെ അടുത്തേക്കു വന്ന് രോഹിത് തന്ത്രമുപദേശിച്ചത്. അടുത്ത ബോളില്‍ തന്നെ ഇതിനു ഫലം കാണുകയും ചെയ്തു.

ഒരു സ്ലോ ബോളായിരുന്നു ദുബെ പരീക്ഷിച്ചത്. ഈ കാരണത്താല്‍ തന്നെ അതു ബൗണ്‍സ് ചെയ്തതുമില്ല. ലൈനിനു കുറുകെ കളിക്കാനായിരുന്നു ഒമര്‍സായിയുടെ ശ്രമം. പക്ഷെ അതു വിജയിച്ചില്ല. ബാറ്റില്‍ നിന്നും പൂര്‍ണമായി മിസ്സായ ബോള്‍ നേരെ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു.

SHIVAM DUBE

അഞ്ചു ബോളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമെടുത്ത താരം നിരാശനായി ക്രീസ് വിടുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ദുബെയ്ക്കു ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് ലഭിച്ചത്. നേരത്തേ ആദ്യ കളിയിലും അദ്ദേഹം ടീമിനു ആദ്യ ഓവറില്‍ വിക്കറ്റ് സമ്മാനിച്ചിരുന്നു.

അതേസമയം, രോഹിത്തിനെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായിരുന്നു ഈ മല്‍സരം. ഈ കളിയില്‍ ഇറങ്ങിയതോടെ അദ്ദേഹം ടി20യില്‍ 150 മല്‍സരങ്ങളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരുന്നു. നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യത്തെ താരം കൂടിയാണ് ഹിറ്റ്മാന്‍.

ഇന്ത്യക്കു 173 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കു 173 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയ ലക്ഷ്യമാണ് അഫ്ഗാനിസ്താന്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാന്‍ അവസാന ബോളില്‍ 172 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഗുല്‍ബദിന്‍ നയ്ബിന്റെ (57) അഗ്രസീവ് ഫിഫ്റ്റിയാണ് അഫ്ഗാനു കരുത്തായത്. 35 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

നജീബുള്ള സദ്രാന്‍ (23), മുജീബുര്‍ റഹ്മാന്‍ (21), കരീം ജന്നത്ത് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. ആറു ബൗളര്‍മാരെയാണ് രോഹിത് ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. അര്‍ഷ്ദീപ് സിങ് മിന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌നോയ്ക്കും അക്ഷര്‍ പട്ടേലിനും രണ്ടു വിക്കറ്റുകള്‍ വീതവും ലഭിച്ചു.
ശിവം ദുബെയ്ക്കു ഒരു വിക്കറ്റാണ് നേടാനായത്.

Story first published: Sunday, January 14, 2024, 20:47 [IST]
Other articles published on Jan 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+