Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: വെറുതെയല്ല പലര്‍ക്കും അസൂയ, സഞ്ജുവിന്റെ പേര് പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ! വീഡിയോ

ബെംഗളൂരു: ആരാധകരുടെ പ്രാര്‍ഥന പോലെ തന്നെ അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ഇടം ലഭിച്ചിരിക്കുകയാണ്. ജിതേഷ് ശര്‍മയ്ക്കു പകരമാണ് അദ്ദേഹം ടീമിലേക്കു വന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം സഞ്ജു ഇന്ത്യക്കായി കളിച്ച ആദ്യ ടി20 കൂടിയാണിത്. അതിനിടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് പ്ലെയിങ് ഇലവനിലെ മാറ്റത്തെക്കുറിച്ചും സഞ്ജുവിന്റെ പേര് പറഞ്ഞപ്പോഴുമുള്ള സ്‌റ്റേഡിയത്തിലെ ആരാധകരുടെ പ്രതികരണമാണ് വൈറലായി മാറിയത്. ദേശീയ ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാതിരുന്നിട്ടും തന്റെ ഫാന്‍സ് പവര്‍ എത്ര മാത്രം വലുതാണെന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലും സഞ്ജു കാണിച്ചു തരികയായിരുന്നു.

SANJU ROHIT

ടോസ് ലഭിച്ച രോഹിത് ബാറ്റിങാണ് തിരഞ്ഞെടുത്തതെന്നു പറഞ്ഞപ്പോഴുള്ള അതേ ആവേശം തന്നെയാണ് സഞ്ജുവിന്റെ പേര് പരാമര്‍ശിച്ചപ്പോഴും കാണികളില്‍ നിന്നുയര്‍ന്നത്. അക്ഷര്‍, അര്‍ഷ്ദീപ്, ജിതേഷ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സഞ്ജു സ്‌ക്വാഡിലേക്കു വന്നിരിക്കുകയാണ്. ആവേശ് ഖാന്‍, കുല്‍ദീപ് എന്നിവരുമുണ്ട് എന്നായിരുന്നു ടീമിലെ മാറ്റത്തെക്കുറിച്ചുള്ള രോഹിത്തിന്റെ വാക്കുകള്‍.

സഞ്ജു സാംസണിന്റെ പേര് പറഞ്ഞപ്പോഴുള്ള ആരാധകരുടെ പ്രതികരണം, വീഡിയോ കാണാം

സഞ്ജു സ്‌ക്വാഡിലുണ്ടെന്നു രോഹിത് പറഞ്ഞപ്പോഴായിരുന്നു കാണികളുടെ ഭാഗത്തു നിന്നും വലിയ ആരവമുയര്‍ന്നത്. ഇതു മനസ്സിലായ രോഹിത് അല്‍പ്പം ചിരിയോടെ തന്നെയാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്.

ഇതാദ്യമായല്ല സഞ്ജുവിനു ടോസിനു ശേഷം ഇത്ര വലിയ കൈയടി കിട്ടുന്നത്. നേരത്തേയും ചില മല്‍സരങ്ങളില്‍ ഇത കരഘോഷവും ആര്‍പ്പുവിളിയും കാണാന്‍ സാധിച്ചിട്ടുണ്ട്. നാട്ടില്‍ മാത്രമല്ല വിദേശത്തു ഇന്ത്യന്‍ ടീം കളിക്കുമ്പോഴും സഞ്ജുവിനു ലഭിക്കാറുള്ള ആരാധക പിന്തുണ ആരെയും അതിശിപ്പിക്കുന്നതാണ്.

നേരത്തേ അയര്‍ലാന്‍ഡ് പര്യടനത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ടോസിനു ശേഷം സഞ്ജു ഇലവനിലുണ്ടെന്നു പറഞ്ഞപ്പോള്‍ സ്‌റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും വലിയ ആരവമാണുയര്‍ന്നത്. ഇതു ഹാര്‍ദിക്കില്‍ ചിരി പടര്‍ത്തുകകയും ചെയ്തിരുന്നു.

SANJU SAMSON

അതേസമയം, ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാണ് അഫ്ഗാനുമായുള്ള മൂന്നാം ടി20 മല്‍സരം. കാരണം ഈ മല്‍സരത്തിനു ശേഷം മറ്റു ടി20കളൊന്നും ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കില്ല. ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര മാത്രമാണ് ഇനി ഇന്ത്യക്കുള്ളത്. അതിനു പിന്നാലെ ഐപിഎല്ലുമുണ്ട്.

അഫ്ഗാനെതിരേ ക്ലിക്കായില്ലെങ്കില്‍ വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണ്‍ സഞ്ജുവിനു ഏറെ നിര്‍ണായകമായിരിക്കും. രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം 500-600 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ടി20 ലോകകപ്പ് ടീമിലെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാന്‍ സഞ്ജുവിനു കഴിയും. കൂടാതെ രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനോടൊപ്പവും അദ്ദേഹത്തിനു മല്‍സരങ്ങള്‍ വരാനിരിക്കുകയാണ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനത്ത്, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഖ്വയ്‌സ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.

Story first published: Wednesday, January 17, 2024, 19:23 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+