For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: സൂര്യയും ഹാര്‍ദിക്കുമില്ല, അഫ്ഗാനെതിരേ ഇന്ത്യയെ ആരു നയിക്കും? ഇവരിലൊരാള്‍

സൗത്താഫ്രിക്കന്‍ പര്യടനത്തിനു പിന്നാലെ ജനുവരിയില്‍ അഫ്ഗാനിസ്താനുമായി മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ജനുവരി 11 മുതലാണ് അഫ്ഗാനെതിരായ ഇന്ത്യയുടെ ടി20 പരമ്പര. അതിനു ശേഷം ജനുവരി 25 മുതല്‍ ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ കൊമ്പുകോര്‍ക്കും.

ഇന്ത്യയെ സംബന്ധിച്ച് അടുത്ത ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പുള്ള അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും അഫ്ഗാനുമായുള്ള പരമ്പര. അതിനു ശേഷം ഒരു ടി20 പരമ്പരയില്‍പ്പോലും ലോകകപ്പിനിടെ ഇന്ത്യ കളിക്കില്ല. അതുകൊണ്ടു തന്നെ വലിയ ഗൗരവത്തോടെയായിരിക്കും അഫ്ഗാനിസ്താനുമായുള്ള പരമ്പരയെ ഇന്ത്യ നോക്കിക്കാണുക.

RAVINDRA JADEJA

ലോകകപ്പിലെ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്. പക്ഷെ ഈ പരമ്പരയില്‍ ആരു ടീമിനെ നയിക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് നേരത്തേ തന്നെ ടീമിനു പുറത്താണ്. നിലവില്‍ ടി20യിലെ വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവും പരിക്കിന്റെ പിടിയിലാണ്.

ഇരുവരുടെയും അഭാവത്തില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം. സ്ഥിരം നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ലിസ്റ്റിലെ ആദ്യത്തെയാള്‍. പക്ഷെ ടി20 ഫോര്‍മാറ്റിലേക്കു അദ്ദേഹം തിരിച്ചുവരുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. കഴിഞ്ഞ വര്‍ഷം നവംബറിനു ശേഷം രോഹിത് ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ മല്‍സരത്തിലാണ് രോഹിത് അവസാനമായി കളിച്ചത്. അതിനു ശേഷമുള്ള മുഴുവന്‍ ടി20കളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിനെ നായകനാക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി അഭ്യൂഹങ്ങളും വന്നിരുന്നു.

പക്ഷെ ടി20 ഭാവിയെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണ്. ടി20 ലോകകപ്പിലും രോഹിത് തന്നെ നായകനായി വരികയാണെങ്കില്‍ അഫ്ഗാനെതിരേയും അദ്ദേഹം തന്നെ ക്യാപ്റ്റനാവുന്നതായിയിരിക്കും ബെസ്റ്റ്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് അഫ്ഗാനെതിരേ ഇന്ത്യന്‍ ടി20 ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ടീമിലെ ഏറ്റവും സീനിയറായ താരങ്ങളിലൊരാളായ അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും അവിഭാജ്യ ഘടകം കൂടിയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ അദ്ദേഹമായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ സൂര്യ പരിക്കേറ്റ് ഗ്രൗണ്ട് വിട്ടപ്പോള്‍ പിന്നീട് ടീമിനെ നയിച്ചത് ജഡേജയായിരുന്നു. തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെ അദ്ദേഹം അന്നു കൈയടി നേടുകയും ചെയ്തിരുന്നു.

SHREYAS IYER

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജഡേജ ഇതുവരെ ഒരു മല്‍സരത്തിലും ഇന്ത്യയുടെ ഫുള്‍ ടൈം ക്യാപ്റ്റനായിട്ടില്ല. എന്നാല്‍ രോഹിത് നോ പറയുകയാണെങ്കില്‍ അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലൂടെ അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചേക്കും.

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് അഫ്ഗാനിസ്താനെതിരേ ഇന്ത്യന്‍ ക്യാപ്റ്റനായി വരാനിടയുള്ള മൂന്നാമത്തെ താരം. ഒരിടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെ ശ്രേയസ് ടി20 ടീമിലേക്കു മടങ്ങിയെത്തിയിരുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള താരമാണ് ശ്രേയസ്.

ഇന്ത്യന്‍ എ ടീമുകളെ നേരത്തേ രണ്ടു ഫോര്‍മാറ്റുകളില്‍ അദ്ദേഹം നയിച്ചിട്ടുണ്ട്. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റനായ ശ്രേയസ് നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനും കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെയും അദ്ദേഹം നേരത്തേ നയിച്ചിട്ടുണ്ട്. ശ്രേയസിനു കീഴില്‍ 2020ലെ ഐപിഎല്ലില്‍ ഡിസി ചരിത്രത്തിലാദ്യമായി ഫൈനലിലും കളിച്ചിരുന്നു.

Story first published: Sunday, December 24, 2023, 7:00 [IST]
Other articles published on Dec 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+