For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: പുകഴ്ത്താന്‍ സഞ്ജു എന്തു ചെയ്തു? എബിഡിയുടെ പ്രശംസയില്‍ ഹേറ്റേഴ്‌സിന് 'ചൊറിച്ചില്‍'

ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെയെത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് പുകഴ്ത്തിയതില്‍ ഹേറ്റേഴ്‌സിനു ചൊറിച്ചില്‍. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ എബിഡിയെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം രംഗത്തു വരികയും ചെയ്തിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സഞ്ജുവിനെ മിസ്റ്റര്‍ 360 പ്രശംസ കൊണ്ടു മൂടിയത്. താന്‍ സഞ്ജുവിന്റെ ആരാധകനാണെന്നു പോലും അദ്ദേഹം പറഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഞാന്‍ എല്ലായ്‌പ്പോഴും സഞ്ജു സാംസണിന്റെ ആരാധകനാണ്. അദ്ദേഹം വളരെ മികച്ചൊരു ക്രിക്കറ്ററാണ്. ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു തിരികെയെത്തിയത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നതായും എബി ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. ഇതാദ്യമായല്ല സഞ്ജുവിനെ പ്രശംസിച്ചും പ്രകടനത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയപ്പോഴും പിന്തുണച്ചു രംഗത്തു വന്ന എബിഡി ഒരു പ്രവചനവും നടത്തിയിരുന്നു.

SANJU SAMSON

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ കാണുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. സൗത്താഫ്രിക്കയിലെ വിക്കറ്റുകള്‍ അദ്ദേഹം ശരിക്കും ആസ്വദിക്കും. ബാറ്റ് ചെയ്യുമ്പോള്‍ ഉയര്‍ന്ന പൊസിഷനിലാണ് സഞ്ജു നില്‍ക്കാറുള്ളത്. സൗത്താഫ്രിക്കയില്‍ അല്‍പ്പം ബൗണ്‍സും മൂവ്‌മെന്റുമെല്ലാം ഉണ്ടാവും.

എല്ലാ ബാറ്റര്‍മാരും ഇവിടെ പരീക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷെ സഞ്ജുവിനെപ്പോലെയൊരാള്‍ക്കു ഇവിടെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മറ്റൊരു ഓപ്ഷന്‍ കൂടി അദ്ദേഹം ടീമിനു നല്‍കുന്നതായും എബിഡി ചൂണ്ടിക്കാട്ടിയിരുന്നു.

എബിഡിയുടെ ഈ പ്രവചനം കിറുകൃത്യമായി വരികയും ചെയ്തു. പരമ്പര 1-1നു സമനിലയില്‍ നില്‍ക്കവെ പാളില്‍ നടന്ന അവസാന കളിയില്‍ ഹീറോയാത് സഞ്ജുവായിരുന്നു. ബാറ്റിങ് നിരയില്‍ മറ്റുള്ളവര്‍ റണ്ണെടുക്കാന്‍ വിഷമിച്ചപ്പോള്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം കന്നി സെഞ്ച്വറിയുമായി ടീമിന്റെ രക്ഷകനാവുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്ത് പരമ്പര 2-1നു സ്വന്തമാക്കുകയും ചെയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും സഞ്ജു തന്നെ.

ഇപ്പോള്‍ വീണ്ടും സഞ്ജുവിനെ പിന്തുണച്ചും ഫാനാണെന്നു വെളിപ്പെടുത്തിയും എബിഡി രംഗത്തുവന്നത് ഹേറ്റേഴ്‌സിനു ഒട്ടും രസിച്ചിട്ടില്ല. അവര്‍ തങ്ങളുടെ നിരാശയും രോഷവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ദുശകുനമാണ്. ടി20 ഫോര്‍മാറ്റില്‍ വന്‍ ഫ്‌ളോപ്പായിട്ടും എബി ഡിവില്ലിയേഴ്‌സ് അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും ഹേറ്റേഴ്‌സ് തുറന്നടിച്ചു.

ടി20യില്‍ ഇന്ത്യക്കു വേണ്ടി 21 ഇന്നിങ്‌സുകളില്‍ കളിച്ചിട്ടുള്ള സഞ്ജു സാംസണിനു ആകെ നേടാനായത് ഒരേയൊരു ഫിഫ്റ്റി മാത്രമാണ്. ഇതാവട്ടെ ചെറുടീമായ അയര്‍ലാന്‍ഡിനെതിരേയാണ്. 19.68 എന്ന ദയനീയ ശരാശരിയാണ് സഞ്ജുവിനു ടി20യിലുള്ളത്. ഇതെല്ലാം അറിഞ്ഞിട്ടാണോ എബി ഡിവില്ലിയേഴ്‌സ് ഇങ്ങനെ അദ്ദേഹത്തെ പൊക്കിയടിക്കുന്നതെന്നു വിമര്‍ശകര്‍ ചോദിക്കുന്നു.

AB DEVILLIERS

എബി ഡിവില്ലിയേഴ്‌സ് പുകഴ്ത്തിയതു കൊണ്ടൊന്നും സഞ്ജു സാംസണിന്റെ കരിയര്‍ രക്ഷപ്പെടാന്‍ പോവുന്നില്ല. കളിക്കളത്തില്‍ പെര്‍ഫോം ചെയ്‌തെങ്കില്‍ മാത്രമേ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. അഫ്ഗാനിസ്താനെതിരേ ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ ടീമില്‍ നിന്നും എടുത്ത് പുറത്തു കളയുമെന്നും വിമര്‍ശകര്‍ ആഞ്ഞടിച്ചു.

സഞ്ജു സാംസണിന്റെ ഫാനാണ് താനെന്നു എബി ഡിവില്ലിയേഴ്‌സ് എന്തു കണ്ടിട്ടാണ് പറയുന്നത്. ഇന്ത്യന്‍ ടീമിനോടൊപ്പം ടി20യില്‍ എടുത്തു പറയാവുന്ന ഒരു മികച്ച ഇന്നിങ്‌സ് പോലും അദ്ദേഹത്തിനു ചൂണ്ടിക്കാനില്ല. ആകെയുള്ളത് അയര്‍ലാന്‍ഡിനെതിരായ ഒരു ഫിഫ്റ്റി മാത്രമാണ്.

അഫ്ഗാനിസ്താനെതിരേയും സഞ്ജുവിനു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നില്ല. അവസരം ലഭിച്ചാലും അദ്ദേഹം അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്നു ഉറപ്പാണെന്നും വിമര്‍ശകര്‍ തുറന്നടിക്കുന്നു.

Story first published: Thursday, January 11, 2024, 7:02 [IST]
Other articles published on Jan 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+