For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാത്തിരിപ്പ് തീര്‍ന്നു, ഹാര്‍ദിക്കിന്റെ പകരക്കാരന്‍ അവന്‍ തന്നെ! ഭാജിയുടെ വോട്ട് സിഎസ്‌കെ താരത്തിന്

ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം നികത്താന്‍ സാധിക്കുന്ന ഒരാളില്ലെന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കാത്തിരിപ്പ് അവസാനിച്ചുവെന്നും ഹാര്‍ദിക്കിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിയെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ആദ്യ ടി20യെക്കുറിച്ചു സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

അഫ്ഗാനെതിരേ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കസറിയ ശിവം ദുബെയെയാണ് ഹാര്‍ദിക്കിന്റെ പകരക്കാരനായി ഭാജി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ബൗളിങില്‍ ഒരു വിക്കറ്റ് പിഴുത ദുബെ റണ്‍ചേസില്‍ 40 ബോളില്‍ പുറത്താവാതെ 60 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു തന്നെയായിരുന്നു.

HARDIK PANDYA

ശിവം ദുബെയുടെ പ്രകടനത്തെ ഹര്‍ഭജന്‍ വാനോളം പ്രശംസിച്ചിരിക്കുകയാണ്. മാത്രമല്ല ബൗളിങില്‍ താരം വരുത്തിയ വലിയ മാറ്റത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ശിവം ദുബെയില്‍ ഞാന്‍ കണ്ട വലിയൊരു മാറ്റം അവന്റെ ബൗളിങിലെ വേഗതയാണ്. സ്വന്തം ബൗളിങിനു അവന്‍ ഇപ്പോള്‍ അല്‍പ്പം വേഗത കൂട്ടിയിട്ടുണ്ട്.

ദുബെയുടെ വേഗത തീര്‍ച്ചയായും മെച്ചപ്പെട്ടിട്ടുണ്ട്. അവന്‍ ഫിറ്റ്‌നസില്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നു ഇതില്‍ നിന്നുറപ്പാണ്. ഇന്ത്യ കാത്തിരിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറാവാന്‍ ദുബെയ്ക്കു സാധിക്കും. പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളിലും സ്‌കോര്‍ ചെയ്യുകയാാണെങ്കില്‍ അവനെ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യക്കു നല്ലൊരു സീം ബൗളിങ് ഓള്‍റൗണ്ടറെ ആവശ്യമാണ്. കാരണ ഹാര്‍ദിക്കിന്റെ ഫോം ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം ഇന്ത്യയെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

നാട്ടില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ പകുതി മല്‍സരങ്ങളില്‍പ്പോലും ഹാര്‍ദിക്കിന്റെ സേവനം ഇന്ത്യക്കു ലഭിച്ചില്ല. ബംഗ്ലാദേശുമായുള്ള ലീഗ് ഘട്ടത്തിലെ മല്‍സരത്തിനിടെ പരിക്കേറ്റ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ബൗളിങ് റണ്ണപ്പിനിടെ കാല്‍ കൊണ്ട് ഷോട്ട് തടയാന്‍ ശ്രമിക്കവെയയിരുന്നു. അതിനു ശേഷം ഹാര്‍ദിക് ഇനിയും കളിക്കളത്തിലേക്കു മടങ്ങിയെത്തിയിട്ടില്ല. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്ലോടെ താരം മല്‍സരരംഗത്തേക്കു തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SHIVAM DUBE

അതേസമയം, ദുബെയുടെ കരിയറെടുത്താല്‍ ഇന്ത്യക്കു വേണ്ടി ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ടി20യില്‍ 19ഉം ഏകദിനത്തില്‍ ഒരു മല്‍സരത്തിലുമാണ് താരം കളിച്ചത്. ടി20യില്‍ 35.33 ശരാശരിയില്‍ 139.47 സ്‌ട്രൈക്ക് റേറ്റോടെ ദുബെ 212 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. കഴിഞ്ഞ ദിവസം അഫ്ഗാനെതിരേ നേടിയ 60 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 17 ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത ദുബെ ഏഴു വിക്കറ്റുകളും നേടി.

ഐപിഎല്ലിന്റെ 2022ലെ സീസണിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നതാണ് ദുബെയുടെ കരിയറിലെ ടേണിങ് പോയിന്റായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ ഭാഗമായെങ്കിലും അവിടെയൊന്നും നിലയുറപ്പിക്കാനായില്ല.

തുടര്‍ന്നാണ് 2022ല്‍ സിഎസ്‌കെയിലെക്കിയത്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കി കീഴില്‍ അപകടകാരിയായ താരമായി ദുബെ മാറുകയായിരുന്നു. ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു.

Story first published: Saturday, January 13, 2024, 15:25 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+