For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഡബിള്‍ സൂപ്പര്‍ ഓവര്‍! ത്രില്ലറില്‍ ഇന്ത്യ നേടി, പരമ്പരയും തൂത്തുവാരി

ബെംഗളൂരു: കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലറില്‍ ടൈയും രണ്ടു സൂപ്പര്‍ ഓവറുകള്‍ക്കുമൊടുവില്‍ അഫ്ഗാനിസ്താനെ ഇന്ത്യ വീഴ്ത്തി. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ആവേശോജ്വല വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 3-0നു തൂത്തുവാരുകയും ചെയ്തു. ഇന്ത്യ നല്‍കിയ 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ അഫ്ഗാന്‍ ആറു വിക്കറ്റിനു ഇതേ സ്‌കോര്‍ നേടുകയായിരുന്നു. തുടര്‍ന്നു കളി സൂപ്പര്‍ ഓവറിലേക്കും നീണ്ടു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 16 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇന്ത്യക്കും 16 റണ്‍സ് മാത്രമേ സൂപ്പര്‍ ഓവറില്‍ നേടാനായുള്ളൂ. ഇതോടെ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍. ഇത്തവണ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. 11 റണ്‍സ് മാത്രമേ ഇന്ത്യ നേടിയുള്ളൂ.

ROHIT RINKU

അഞ്ചാമത്തെ ബോളില്‍ ഇന്ത്യക്കു രണ്ടു വിക്കറ്റും നഷ്ടമായതോടെയാണിത്. പക്ഷെ രവി ബിഷ്‌നോയ് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ വെറും ഒരു റണ്‍സാണ് അഫ്ഗാന്‍ നേടിയത്. ആദ്യ ബോളിലും മൂന്നാമത്തെ ബോളിലും വിക്കറ്റുകള്‍ നഷ്ടമായതോടെ അവരുടെ റണ്‍ചേസും അവസാനിക്കുകയായിരുന്നു.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ട ശേഷമായിരുന്നു കളിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയത്. നാലു വിക്കറ്റിനു 22 റണ്‍സില്‍ന നിന്നാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യ നാലു വിക്കറ്റിനു 212 റണ്‍സെന്ന വമ്പന്‍ ടോട്ടലിലെത്തിയത്.

മറുപടിയില്‍ അഫ്ഗാനും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഗുല്‍ബദിന്‍ നയ്ബ് (55*), റഹ്മാനുള്ള ഗുര്‍ബാസ് (50), ഇബ്രാഹിം സദ്രാന്‍ (50), മുഹമ്മദ് നബി (34) എന്നിവരാണ് അഫ്ഗന്റെ പ്രധാന സ്‌കോറര്‍മാര്‍. ആറു വിക്കറ്റിനു അഫ്ഗാന്‍ 212 റണ്‍സെടുത്തതേടെയാണ് കളി സൂപ്പര്‍ ഓവറിലെത്തിയത്.

ക്യാപ്റ്റന്‍ രോഹിത്തിന്റെ (121*) കണ്ണഞ്ചിക്കുന്ന സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൈപിടിച്ചുയര്‍ത്തിയത്. വെറും 69 ബോളില്‍ 11 ഫോറും എട്ടു സിക്‌സറുമടക്കം അദ്ദേഹം 121 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. അഞ്ചാം സെഞ്ച്വറിയോടെ ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള താരമായിരോഹിത് മാറുകയും ചെയ്തു. റിങ്കു പുറത്താവാതെ 69 റണ്‍സാണ് നേടിയത്. 39 ബോളുകളിലാണിത്. ആറു സിക്‌സറും രണ്ടു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പരിതാപകരമായിരുന്നു ഇന്ത്യന്‍ തുടക്കം. യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരെ അഞ്ചോവറിനുള്ളില്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. നാലു വിക്കറ്റിനു 22 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യ 100 റണ്‍സ് പോലും കടക്കുമോയെന്നു ആരാധകര്‍ ഭയപ്പെട്ടിരുന്നു.

ROHIT SHARMA

പക്ഷെ രോഹിത്തും റിങ്കുവും ചേര്‍ന്ന് 190 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ 200 കടത്തുകയായിരുന്നു. അവസാനത്തെ അഞ്ചോവറില്‍ 103 റണ്‍സാണ് ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത്. 16ാം ഓവറില്‍ 22ഉം 17ം ഓവറില്‍ 13ഉം 18ാം ഓവറില്‍ 10ഉം 19ാം ഓവറില്‍ 22ഉം അവസാന ഓവറില്‍ 36 റണ്‍സും ഇന്ത്യക്കു ലഭിച്ചു. ഇതാണ് ടീമിനെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചത്.

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും റണ്‍ ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം. മൊഹാലിയിലും ഇന്‍ഡോറിലും ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരുന്നു. രണ്ടു കളിയിലും താരം അപരാജിത ഫിഫ്റ്റിയോടെയാണ് മിന്നിച്ചത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജന്നത്ത്, ഷറഫുള്ള അഷ്‌റഫ്, ഖ്വയ്‌സ് അഹമ്മദ്, മുഹമ്മദ് സലീം, ഫരീദ് അഹമ്മദ്.

Story first published: Wednesday, January 17, 2024, 12:24 [IST]
Other articles published on Jan 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+