For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഇന്ത്യയുടേത് നാണംകെട്ട ജയം, രോഹിത് ചെയ്തത് വഞ്ചന! വിമര്‍ശിച്ച് ആകാശ്

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിലും ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. രണ്ട് സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്ക് മുന്നില്‍ അഫ്ഗാന്‍ തലകുനിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 212 എന്ന വമ്പന്‍ ടോട്ടല്‍ അടിച്ചെടുത്തിട്ടും സമനിലയാക്കാന്‍ അഫ്ഗാനായി. ആദ്യ സൂപ്പര്‍ ഓവറിലും പൊരുതിയ അഫ്ഗാന്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് വീണത്. ഇന്ത്യയുടെ ത്രില്ലിങ് ജയം ആരാധകരെല്ലാം ആഘോഷമാക്കുകയാണ്.

എന്നാല്‍ ഇന്ത്യയുടേത് നാണംകെട്ട ജയമാണെന്നും രോഹിത് ശര്‍മ രണ്ട് സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും ഇന്ത്യ ഇത്തരമൊരു ചതി ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിട്ടേര്‍ഡ് ഔട്ടായിരുന്നു. റിട്ടേര്‍ഡ് ഹര്‍ട്ട് പരിക്കേല്‍ക്കുമ്പോഴോ അംപയര്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കാതെ പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴോ ആണ്.

എന്നാല്‍ റിട്ടേര്‍ഡ് ഔട്ട് എന്ന് വെച്ചാല്‍ നിങ്ങളുടെ ഇന്നിങ്‌സ് അവസാനിച്ചുവെന്നാണ്. പിന്നീട് ബാറ്റുചെയ്യാനാവില്ല. ബാറ്റു ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ റിട്ടേര്‍ഡ് ഔട്ട് താരങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിങ്കു സിങ്ങിനൊപ്പം ബാറ്റ് ചെയ്യാന്‍ വന്നത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. നിയമ പ്രകാരം നോക്കുമ്പോള്‍ രോഹിത് ശര്‍മക്ക് ബാറ്റ് ചെയ്യാനാവില്ല'- ആകാശ് ചോപ്ര പറഞ്ഞു.

രോഹിത് ശര്‍മയുടെ റിട്ടേര്‍ഡ് ഔട്ടിന് ശേഷമുള്ള മടങ്ങിവരവിനെ അഫ്ഗാന്‍ താരങ്ങള്‍ ചോദ്യം ചെയ്‌തെങ്കിലും രോഹിത്തിന് അനുകൂലമായാണ് അംപയര്‍ തീരുമാനമെടുത്തത്. 13, 11 എന്നിങ്ങനെ റണ്‍സുമായി രണ്ട് സൂപ്പര്‍ ഓവറിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് രോഹിത് ശര്‍മയാണ്. ഐസിസിയുടെ നിയമപ്രകാരം രോഹിത് ശര്‍മ രണ്ട് സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യുന്നത് തെറ്റാണെന്ന് പറയാം. പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് പാതി വഴിയില്‍ റിട്ടേര്‍ഡ് ഔട്ടായി പോകുന്നത്.

rohit sharma

എന്നാല്‍ പരിക്കിന്റെ യാതൊരു ലക്ഷണവുമില്ലാതെ രോഹിത് റിട്ടേര്‍ഡ് ഔട്ടാകാന്‍ തീരുമാനിക്കുകയും രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തുകയും ചെയ്തത് നിയമ വിരുദ്ധമാണ്. എന്നാല്‍ അംപയര്‍മാര്‍ ഇതില്‍ രോഹിത്തിനൊപ്പം നിന്നുവെന്നതാണ് വിചിത്രം. ഇന്ത്യയുടെ തട്ടകത്തില്‍ അതും ബംഗളൂരുപോലൊരു പിച്ചില്‍ അഫ്ഗാന്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജയം അര്‍ഹിച്ചിരുന്നുവെന്ന് തന്നെ പറയാം. എന്നാല്‍ ഇന്ത്യന്‍ ടീം ജയം നേടിയെങ്കിലും ഈ വഞ്ചന ജയത്തിന്റെ മാറ്റ് കുറക്കുന്നു.

രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്നതായിരുന്നു. ആദ്യ രണ്ട് ടി20യിലും ഡെക്കായ രോഹിത് മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിച്ചിരുന്നത്. അതുപോലെ തന്നെയൊരു കിടിലന്‍ തിരിച്ചുവരവ് നടത്താന്‍ രോഹിത്തിന് സാധിച്ചു. 69 പന്ത് നേരിട്ട് 121 റണ്‍സോടെ രോഹിത് പുറത്താവാതെ നിന്നു. 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് തകര്‍ത്തടിച്ചത്.

ഇതോടെ ടി20 ലോകകപ്പിലും ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത് ശര്‍മയുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. റിങ്കു സിങ് ഇന്ത്യയുടെ ഫിനിഷറെന്ന നിലയില്‍ സീറ്റുറപ്പിച്ചിരിക്കുന്നു. വലിയ സമ്മര്‍ദ്ദം നേരിട്ട സാഹചര്യത്തില്‍ ബാറ്റ് ചെയ്യാനെത്തി 39 പന്തില്‍ 69 റണ്‍സാണ് റിങ്കു നേടിയത്. 2 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് റിങ്കുവിന്റെ ബാറ്റിങ് വിസ്‌ഫോടനം. രണ്ടാം സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച രവി ബിഷ്‌നോയിയും ഇന്ത്യയുടെ ജയത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

Story first published: Thursday, January 18, 2024, 17:09 [IST]
Other articles published on Jan 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+