Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഹീറോയായി ദുബെ, ഓള്‍റൗണ്ട് ഷോ- അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റിന് 158 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 15 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്. ശിവം ദുബെയുടെ (60*) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഒരു വിക്കറ്റും താരം നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. റഹ്‌മാനുല്ല ഗുര്‍ബാസും (23) ഇബ്രാഹിം സദ്രാനും (25) ചേര്‍ന്ന് 50 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ 2 ഫോറും 1 സിക്‌സും പറത്തിയ ഗുര്‍ബാസിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. അക്ഷറിനെ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ഗുര്‍ബാസ് ശ്രമിച്ചപ്പോള്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

നായകന്‍ ഇബ്രാഹിം സദ്രാന്‍ 2 ഫോറും 1 സിക്‌സും പറത്തി അപകടകാരിയായി മാറുമെന്ന് തോന്നിച്ചെങ്കിലും ശിവം ദുബെ മടക്ക ടിക്കറ്റ് നല്‍കി. രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് സദ്രാന്റെ മടക്കം. മൂന്നാമനായി ക്രീസിലെത്തിയ അസ്മത്തുല്ല ഒമര്‍സായി (29) അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 22 പന്തില്‍ 2 ഫോറും 1 സിക്‌സും പറത്തിയ താരത്തെ മുകേഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡാക്കി. റഹ്‌മത്ത് ഷാക്ക് (3) കാര്യമായൊന്നും ചെയ്യാനായില്ല. നിലയുറപ്പിക്കും മുമ്പ് അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

മുഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിങ് അഫ്ഗാന് കരുത്തായി. 27 പന്ത് നേരിട്ട് 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് താരം നേടിയത്. 155ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് നബി കസറിയത്. മുകേഷ് കുമാറിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് നബി പുറത്തായത്. നജീബുല്ല സദ്രാന്‍ 11 പന്തില്‍ 19 റണ്‍സും കരിം ജനത് 5 പന്തില്‍ 9 റണ്‍സും നേടി പുറത്താവാതെ നിന്നതോടെ അഞ്ച് വിക്കറ്റിന് 158 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും അഫ്ഗാനെത്തി.

rohit sharma, axar patel

ഇന്ത്യക്കായി മുകേഷ് കുമാറും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ത്തന്നെ നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രോഹിത് റണ്ണൗട്ടാവുകയായിരുന്നു. സ്‌കോര്‍ബോര്‍ഡ് 28 ല്‍ നില്‍ക്കവെ ശുബ്മാന്‍ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 12 പന്തില്‍ 23 റണ്‍സെടുത്ത ഗില്ലിനെ മുജീബുര്‍ റഹ്‌മാനാണ് പുറത്താക്കിയത്.

ക്രീസില്‍ നിന്ന് കയറി കളിക്കാനുള്ള താരത്തിന്റെ ശ്രമം പാളിയപ്പോള്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 22 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് തിലക് നേടിയത്. ഗുല്‍ബാദിന്‍ നയീബിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് തിലകിന്റെ മടക്കം. നാലാം വിക്കറ്റില്‍ ശിവം ദുബെയും ജിതേഷ് ശര്‍മയും നടത്തിയ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

ജിതേഷ് 20 പന്തില്‍ 5 ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സുമായി മടങ്ങി. ശിവം ദുബെയാണ് മാച്ച് വിന്നറായത്. 40 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സോടെ ദുബെ പുറത്താവാതെ നിന്നു. റിങ്കു സിങ് 9 പന്തില്‍ 16 റണ്‍സും നേടി. 2 ബൗണ്ടറിയാണ് അദ്ദേഹം നേടിയത്.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍

അഫ്ഗാനിസ്ഥാന്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ (c), റഹ്‌മത്ത് ഷാ, അസ്മത്തുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നയീബ്, ഫസല്‍ഹഖ് ഫറൂഖ്, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്‌മാന്‍

Story first published: Thursday, January 11, 2024, 14:42 [IST]
Other articles published on Jan 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+