Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: മിന്നിക്കാന്‍ ചെയ്യേണ്ടത് ഒറ്റക്കാര്യം!! സൂര്യക്കു ഉപദേശം, മുന്‍ കോച്ച് പറഞ്ഞതിങ്ങനെ

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോം കണ്ടെത്താനാവാതെ വലയവെ നിര്‍ണായക ഉപദേശവുമായി കോച്ച് സുലക്ഷണ്‍ കുല്‍ക്കര്‍ണി രംഗത്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ, തമിഴ്‌നാട് ടീമുകളെ പരിശീലിപ്പിച്ച് ഏറെ അനുഭവസമ്പത്തുള്ളയാളാണ് അദ്ദേഹം. ഈ വര്‍ഷം ഫോം വീണ്ടെടുക്കാന്‍ സ്‌കൈ എന്താണ് ചെയ്യേണ്ടതെന്നാണ് കുല്‍ക്കര്‍ണി ഉപദേശച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ബാറ്റിങില്‍ തീര്‍ത്തും പരിതാപകരമായിരുന്നു സൂര്യയുടെ ബാറ്റിങ് പ്രകടനം. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം 2025 അവസാനിപ്പിച്ചത്. 21 മല്‍സരങ്ങളില്‍ നിന്നും 13.63 എന്ന ദയനീയ ശരാശരിയില്‍ 123.16 സ്‌ട്രൈക്ക് റേറ്റില്‍ വെറും 218 റണ്‍സ് മാത്രമേ സൂര്യ നേടിയുള്ളൂ. ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കവെ അദ്ദേഹത്തിന്റെ ഫോം ഇന്ത്യക്കു വലിയ ആശങ്കയായി മാറുകയും ചെയ്തിട്ടുണ്ട്.

SURYA

സൂര്യയുടെ പ്രശ്‌നമെന്ത്?

ഇന്ത്യന്‍ കുപ്പായത്തില്‍ തുടരെ ഫ്‌ളോപ്പാവുകയാണെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ടെക്‌നിക്കിന് കുഴപ്പങ്ങളൊന്നുമില്ലെന്നാണ് സുലക്ഷണ്‍ കുല്‍ക്കര്‍ണിയുടെ അഭിപ്രായം. മറ്റു ചില കാര്യങ്ങളാണ് താരത്തിനു തിരിച്ചടിയായി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതു ടി20 ഫോര്‍മാറ്റാണ്. ഇവിടെ സൂര്യകുമാര്‍ കുമാര്‍ യാദവിന്റെ ബാറ്റിങ് ടെക്‌നിക്കിനെ കുറിച്ച് ഒന്നും തന്നെ പറയാനില്ല. പ്രശ്‌നം മാനസികാവസ്ഥയും അതോടൊപ്പം ചിലപ്പോള്‍ ടാക്റ്റിക്കുകളുമായിരിക്കാം. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ പുറത്താവാതെ നേടിയ 47 റണ്‍സ് സൂര്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഇന്നിങ്‌സായിരുന്നു.

പ്രത്യേകിച്ചും ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായ ശേഷം ഇറങ്ങുമ്പോള്‍ അതു ബാറ്റിങിലെ താളത്തെയും ബാധിക്കാം. ഏഴ്യാ കപ്പില്‍ അത്തരമൊരു ഘട്ടത്തില്‍ കളിച്ച അനുഭവസമ്പത്ത് സൂര്യക്കുണ്ട്.

പക്ഷെ കഴിവും ഷോട്ടുകള്‍ കളിക്കാനുള്ള അസാധാരണ പാടവവും നോക്കുമ്പോള്‍ അദ്ദേഹം റണ്ണിനു പിന്നാലെ പോവാന്‍ പാടില്ല. ഇപ്പോള്‍ സൂര്യ ചെയ്യേണ്ടത് ബാറ്റിങില്‍ അഞ്ചു ബോളുകള്‍ വീതമുള്ള ചെറിയ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുകയെന്നതാണ്. ഈ രീതിയില്‍ മാത്രമേ 10-15 ബോളുകള്‍ അതിജീവിക്കാന്‍ സൂര്യക്കു സാധിക്കുകയുള്ളൂ. റണ്‍സ് ഏതു സമയത്തും ബാറ്റില്‍ നിന്നും വന്നു കൊണ്ടിരിക്കുകയും ചെയ്യുമെന്നും കുല്‍ക്കര്‍ണി വ്യക്തമാക്കി.

ഏഷ്യാ കപ്പില്‍ ദുബായില്‍ നടന്ന കളിയിലാണ് റണ്‍ചേസില്‍ സൂര്യ പുറത്താവാതെ 47 റണ്‍സ് നേടിയത്. 37 ബോളിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. 2025ല്‍ വെറും രണ്ടിന്നിങ്‌സുകളില്‍ മാത്രമാണ് 30ന് മുകളില്‍ സ്‌കോര്‍ സൂര്യ നേടിയിട്ടുള്ളത്.

SURYA

സൂര്യയുടെ ശൈലി

കഴിഞ്ഞ വര്‍ഷം ആകെ കളിച്ചിട്ടുള്ള ടി20 മല്‍സരങ്ങളെടുത്താല്‍ 10 ഇന്നിങ്‌സുകളിലാണ് ആദ്യത്തെ 10 ബോൡ സൂര്യകുമാര്‍ യാദവ് പുറത്തായിട്ടുള്ളത്. കഴിയാവുന്നത്രയും സമയം ക്രീസില്‍ നിന്ന് പരമാവധി ബോളുകള്‍ നേരിടാനാണ് അദ്ദേഹത്തെ സുലക്ഷണ്‍ കുല്‍ക്കര്‍ണി ഉപദേശിക്കുന്നത്. അതു ബാറ്റിങിലെ പഴയ ടച്ച് തിരിച്ചുപിടിക്കാന്‍ സഹായിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

15 ബോളുകള്‍ നേരിട്ടാല്‍ വെറും 10 റണ്‍സ് മാത്രം നേടുന്ന താരമല്ല സൂര്യകുമാര്‍ യാദവ്. കുറച്ച് 25 റണ്‍സെങ്കിലും അദ്ദേഹം നേടിയിട്ടുണ്ടാവും. അതുകൊണ്ടു തന്നെ 20-25 ബോളുകളെങ്കിലും നേരിടാനായാല്‍ 50നടുത്ത് റണ്‍സ് സൂര്യനേടാനും സാധ്യതയുണ്ട്. പക്ഷെ അദ്ദേഹം ആദ്യം ചെയ്യേണ്ടത് ചെറിയ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുകയെന്നതാണ്. അതു കാര്യങ്ങള്‍ കൂടുതല്‍ സിംപിളാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും കുല്‍ക്കര്‍ണികൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 3, 2026, 10:57 [IST]
Other articles published on Jan 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+