For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-AUS t20: കൂടുതല്‍ റണ്‍സുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ? തലപ്പത്ത് കോലി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര അവസാനിച്ചു. ഇനി നടക്കാനുള്ളത് കുട്ടിക്രിക്കറ്റ് പരമ്പരയാണ്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ടി20 പരമ്പരയിലെ ജയം നിര്‍ണ്ണായകമാണ്. മികച്ച താരനിരയുള്ള ഇന്ത്യ ടി20യില്‍ കംഗാരുക്കള്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. രോഹിത് ശര്‍മയുടെ അഭാവമാണ് ഇന്ത്യയെ അലട്ടുന്ന ഏക പ്രശ്‌നം. ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ നിര പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടി20യില്‍ ഇന്ത്യക്ക് ചെറിയ ആശങ്ക സൃഷ്ടിക്കുന്നു. ടി20 പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഓസീസിനെതിരേ കൂടുതല്‍ ടി20 റണ്‍സുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി (584)

വിരാട് കോലി (584)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ കേമന്‍. 584 റണ്‍സാണ് ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ അദ്ദേഹം അടിച്ചെടുത്തത്. 64.88 ആണ് കോലിയുടെ ശരാശരി. ആറ് അര്‍ധ ശതകവും അദ്ദേഹം നേടിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി കോലി നേടിയിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് കഴിഞ്ഞിരുന്നു.

രോഹിത് ശര്‍മ (318)

രോഹിത് ശര്‍മ (318)

ഇന്ത്യയുടെ ഉപ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ താരം രോഹിതാണ്. ഓസീസിനെതിരേ 16 ടി20യില്‍ നിന്ന് 318 റണ്‍സാണ് രോഹിത് നേടിയത്. പുറത്താവാതെ 79 റണ്‍സ് നേടിയതാണ് രോഹിതിന്റെ ഓസീസിനെതിരേ ടി20യില്‍ ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ പരിക്കേറ്റ രോഹിത് ശര്‍മ വിശ്രമത്തിലാണ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി അദ്ദേഹം കളിച്ചേക്കും.

എം എസ് ധോണി (313)

എം എസ് ധോണി (313)

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയാണ് പട്ടികയിലെ മൂന്നാമന്‍. 313 റണ്‍സാണ് അദ്ദേഹം നേടിയത്. 40 റണ്‍സ് ശരാശരിയിലായിരുന്നു ധോണിയുടെ ബാറ്റിങ്. എന്നാല്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ധോണിയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ എത്തിയേക്കും.

യുവരാജ് സിങ് (283*)

യുവരാജ് സിങ് (283*)

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ് പട്ടികയിലെ നാലാമന്‍. 162 സ്‌ട്രൈക്കറേറ്റിലാണ് ഓസീസിനെതിരേ യുവരാജിന്റെ ബാറ്റിങ്. ഓസീസിനെതിരേ മൂന്ന് അര്‍ധ സെഞ്ച്വറിയാണ് ടി20യില്‍ യുവരാജ് നേടിയത്. 2007ലെ ടി20 ലോകകപ്പില്‍ ഓസീസിനെതിരായ യുവരാജിന്റെ ബാറ്റിങ് വെടിക്കെട്ട് എന്നും ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. പന്തുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള യുവരാജിനെപ്പോലൊരു താരത്തിന്റെ അഭാവം ഇന്ന് ഇന്ത്യന്‍ നിരയിലുണ്ട്.

ശിഖര്‍ ധവാന്‍ (266)

ശിഖര്‍ ധവാന്‍ (266)

ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പട്ടികയിലെ അഞ്ചാമന്‍. 11 ടി20കളില്‍ നിന്നായി 266 റണ്‍സാണ് ധവാന്‍ നേടിയിട്ടുള്ളത്. 143 സ്‌ട്രൈക്കറേറ്റിലാണ് ധവാന്റെ ബാറ്റിങ്. ഒരു അര്‍ധ സെഞ്ച്വറിയും ധവാന്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ധവാന് സാധിച്ചിരുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധവാന്‍.

Story first published: Thursday, December 3, 2020, 13:45 [IST]
Other articles published on Dec 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+