Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരേയൊരു എംഎസ്, റെക്കോര്‍ഡുകളുടെ തമ്പുരാന്‍- ധോണി പ്രൊഫൈല്‍

ഒടുവില്‍ ക്രിക്കറ്റ് ആരാധകര്‍ ഭയപ്പെട്ട ആ ദിവസമെത്തിയിരിക്കുന്നു. റെക്കോര്‍ഡുകളുടെ തോഴനായ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായ, വിക്കറ്റ് കീപ്പിങിലെ ഇതിഹാസമായ, എക്കാലത്തെയും മികച്ച ഫിനിഷറായ എംഎസ് ധോണി ഒടുവില്‍ ഇന്ത്യന്‍ കുപ്പായമഴിച്ചിരിക്കുന്നു.

ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അതേ സുദിനത്തില്‍ തന്നെയാണ് ധോണി വിരമിക്കാന്‍ തിരഞ്ഞെടുത്തതെന്നാണ് ശ്രദ്ധേയമായ കാര്യം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്.ധോണിയുടെ അവിസ്മരണീയമായ കരിയറിലെ ചില സുവര്‍ണ നിമിഷങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

അരങ്ങേറ്റം ബംഗ്ലാദേശിനെതിരേ

അരങ്ങേറ്റം ബംഗ്ലാദേശിനെതിരേ

2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരേ നടന്ന ഏകദിന മല്‍സരത്തില്‍ കളിച്ചായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ മറക്കാനാഗ്രഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. റണ്ണെടുക്കാനാവാതെ ധോണി റണ്ണൗട്ടായി ക്രീസ് വിടുകയായിരുന്നു. ഈ പരമ്പരയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ലെങ്കിലും പാകിസ്താനെതിരേ നാട്ടില്‍ നടന്ന അടുത്ത ഏകദിന പരമ്പരയിലും ധോണിയെ ഇന്ത്യ നിലനിര്‍ത്തി.
പാകിസ്താനെതിരേ വിശാഖപട്ടണത്ത് നടന്ന മല്‍സരത്തിലായിരുന്നു ധോണിയെന്ന യഥാര്‍ഥ ഹീറോയുടെ പിറവിയെന്നു പറയാം. അന്ന് ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ച ധോണി തകര്‍ത്തടിച്ച് റണ്‍സ് വാരിക്കൂട്ടി. 123 പന്തില്‍ 148 റണ്‍സായിരുന്നു അന്നു അദ്ദേഹം നേടിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ധോണി തന്റെ പേരിലാക്കി.

2007ലെ ടി20 ലോകകപ്പ് നേട്ടം

2007ലെ ടി20 ലോകകപ്പ് നേട്ടം

2007ലെ പ്രഥമ ടി20 ലോകകപ്പായിരുന്നു ധോണിയെന്ന മിടുക്കനായ ക്യാപ്റ്റനെ ലോകം കണ്ടത്. പല സീനിയര്‍ താരങ്ങളും വ്യക്തിപരമായ കാരണങ്ങളാല്‍ ലോകകപ്പില്‍ നിന്നു വിട്ടുനിന്നപ്പോള്‍ ഇന്ത്യ ധോണിയെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുകയായിരുന്നു. എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ധോണിയും സംഘവും ലോകകപ്പുമായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നു മടങ്ങിയത്. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ കീഴടക്കുകയായിരുന്നു.

ധോണിയുടെ കരിയര്‍ ഗ്രാഫ് മുകളിലേക്ക്

ധോണിയുടെ കരിയര്‍ ഗ്രാഫ് മുകളിലേക്ക്

പിന്നീട് ധോണിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയരങ്ങളിലേക്കു മുന്നേറുന്നതാണ് ലോകം കണ്ടത്. ക്യാപ്റ്റന്‍, വിക്കറ്റ്, ബാറ്റ്‌സ്മാന്‍ തുടങ്ങി മൂന്നു റോളിലും ധോണി ഇന്ത്യയുടെ നട്ടെല്ലായി മാറി. 2009ല്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ ധോണി ഒന്നാംസ്ഥാനമലങ്കരിക്കുന്നതും നാം കണ്ടു. ഈ വര്‍ഷം ഏകദിനത്തില്‍ വെറും 24 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 1198 റണ്‍സായിരുന്നു. 70.43 എന്ന മികച്ച ശരാശരിയിലായിരുന്നു ഇത്.

2011ലെ ലോകകപ്പ് വിജയം

2011ലെ ലോകകപ്പ് വിജയം

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ധോണി വീണ്ടും തന്റെ മികവ് ലോകത്തിനു കാണിച്ചു തന്നു. 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്. ഫൈനലില്‍ ശ്രീലങ്കയെയായിരുന്നു ഇന്ത്യ കശക്കിയെറിഞ്ഞത്. ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും ഫൈനലില്‍ ധോണി തനിനിറം പുറത്തെടുത്തു. മുംബൈയെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു കൊണ്ട് ധോണി നേടിയ സിക്‌സര്‍ പറന്നിറങ്ങിയത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലേക്കായിരുന്നു.

2013ലെ ചാംപ്യന്‍സ് ട്രോഫി

2013ലെ ചാംപ്യന്‍സ് ട്രോഫി

രണ്ടു വര്‍ഷത്തിനു ശേഷം 2013ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലും ധോണിക്കു കീഴില്‍ ഇന്ത്യ വിജയക്കൊടി നാട്ടി. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. മഴ നിയമപ്രകാരം അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇതോടെ ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും ടീമിനെ കിരീടത്തിലേക്കു നയിച്ച ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡിനും ധോണി അവകാശിയായി.
ധോണിക്കു കീഴില്‍ ഇന്ത്യയുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റ് വിജയവും ചാംപ്യന്‍സ് ട്രോഫിയിലേതു തന്നെയാണ്. മാത്രമല്ല ഇതിനു ശേഷം മറ്റൊരു ഐസിസി ടൂര്‍ണമെന്റുകളിലും (വിരാട് കോലിക്കു കീഴിലും) ഇന്ത്യ ജേതാക്കളായിട്ടുമില്ല.

ക്യാപ്റ്റന്‍സിയൊഴിഞ്ഞു

ക്യാപ്റ്റന്‍സിയൊഴിഞ്ഞു

2017ലായിരുന്നു ധോണി നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നത്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയ്ക്കു തൊട്ടു മുമ്പായിരുന്നു ടീമിനെ നയിക്കാന്‍ താനില്ലെന്നു അദ്ദേഹം അറിയിക്കുന്നത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി അതിനു മുമ്പ് തന്നെ ധോണി വിരാട് കോലിക്കു കൈമാറിയിരുന്നു.

Story first published: Saturday, August 15, 2020, 21:03 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+