Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെടിക്കെട്ട് ഈ വര്‍ഷമില്ല... പ്രഥമ യൂറോ ടി20 സ്ലാം മാറ്റി, ഇനി 2020ല്‍

ലണ്ടന്‍: ഈ മാസം ആരംഭിക്കാനിരുന്ന പ്രഥമ യൂറോ ടി20 സ്ലാം ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവച്ചു. ക്രിക്കറ്റ് അയര്‍ലാന്‍ഡ്, ക്രിക്കറ്റ് സ്‌കോട്ട്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് കെഎന്‍സിബി, കമേഷ്യല്‍ പാര്‍ട്‌നര്‍മാരായ ജിഎസ് ഹോള്‍ഡിങ്‌സ് എന്നിവര്‍ സംയുക്തമായാണ് യൂറോ ടി20 സ്ലാമിന് തുടക്കമിട്ടത്. അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, ഹോളണ്ട് എന്നീവിടങ്ങളില്‍ നിന്നുള്ള രണ്ടു ടീമുകള്‍ വീതമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.

euro t20 slam

ആഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 22 വരെ ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലാണ് യൂറോ ടി20 സ്ലാം നടക്കേണ്ടിയിരുന്നത്. ഇതാണ് 2020ലേക്കു മാറ്റിയത്. തിയ്യതിയും മല്‍സരക്രമവും പിന്നീട് പ്രഖ്യാപിക്കും. ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍, പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിര്‍ എന്നിവരടക്കം വലിയൊരു താരനിര തന്നെ വിവിധ ടീമുകള്‍ക്കായി ടൂര്‍ണമെന്റില്‍ കളിക്കേണ്ടതായിരുന്നു. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, പാകിസ്താന്റെ ഫഖര്‍ സമാന്‍ എന്നിവരെല്ലാം മാര്‍ക്വി താരങ്ങളുടെ നിരയിലുണ്ടായിരുന്നു.

വലിയ ചാംപ്യന്‍ഷിപ്പായതിനാല്‍ തന്നെ നല്ല തയ്യാറെടുപ്പ് ആവശ്യമാണെന്നും അതിനു സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് പ്രഥമ യൂറോ ടി20 സ്ലാം 2020ലേക്കു മാറ്റിയതെന്നും സംഘാടകര്‍ അറിയിച്ചു. ലോക ക്രിക്കറ്റ് ഭൂപടത്തിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിലൊന്നാക്കി യൂറോ ടി20 സ്ലാമിനെ മാറ്റിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘാടകര്‍ വ്യക്തമാക്കി.

Story first published: Thursday, August 15, 2019, 16:32 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+