IND vs AUS: 350ന് മുകളില്‍ ചേസ് ചെയ്യാന്‍ അവന്‍ വേണം! അല്ലാതെ ഇന്ത്യ ജയിക്കില്ല- ചോപ്ര

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളും തോറ്റ ടീം ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരമെങ്കിലും ജയിച്ച് മാനം കാക്കാനുള്ളള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റണ്‍ ചേസിലായിരുന്നു ഇന്ത്യന്‍ തോല്‍വി. 350ന് മുകളില്‍ റണ്‍സാണ് ഇന്ത്യക്കു ചേസ് ചെയ്യേണ്ടി വന്നത്. 300 കടക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല.
വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവം റണ്‍ചേസില്‍ ഇന്ത്യയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ ആകാഷ് ചോപ്ര. ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് രോഹിത്തിന് നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഇന്ത്യ വിശ്രമം അനുവദിച്ചത്.

രോഹിത് ടീമില്‍ വേണം
രണ്ടു ഏകദിനങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്‌കോറാണ് ഇന്ത്യക്കു പിന്തുടരേണ്ടി വന്നത്. രോഹിത് ശര്‍മ ടീമിലുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി ബോള്‍ഡായി കളിക്കാന്‍ ഇന്ത്യക്കാവുമായിരുന്നു. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ തോല്‍വി തന്നെയാണ് ഫലം.
350ന് മുകളില്‍ സ്‌കോര്‍ ചെയ്യണമെങ്കില്‍ ഇന്ത്യക്കു രോഹിത് കൂടിയേ തീരൂ. പ്രത്യേകിച്ചും റണ്‍ചേസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രധാനമാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനവലില്‍ വിശദീകരിച്ചു.

രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനെ ഇന്ത്യ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും അഞ്ചാം നമ്പറിലാണ് രാഹുലിനെ ഇന്ത്യ ഇറക്കിയത്. ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായാണ് രാഹുലിനെ ഇന്ത്യ കളിപ്പിക്കേണ്ടതെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഇതു ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഹായിക്കുമെന്നും രാഹുലിനെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സഹായിക്കുമെന്നും ചോപ്ര വിലയിരുത്തി.
ആദ്യ ഏകദിനത്തില്‍ രാഹുലിന് 12 റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ അദ്ദേഹം 66 പന്തില്‍ 76 റണ്‍സെടുത്തിരുന്നു.

രോഹിത് ടെസ്റ്റില്‍ തിരിച്ചെത്തിയേക്കും
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രനത്തിലാണ് രോഹിത്. ഓസ്‌ട്രേലിയക്കെതിരേ ഈ മാസം 17ന് ആരംഭിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചേക്കുമെന്നാണ് സൂചനകള്‍.
നേരത്തേ നാലു ടെസ്റ്റുകളിലും രോഹിത് കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് ഇനിയും വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിനു സാധ്യത കുറവാണ്. യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയാണ് രോഹിത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. എങ്കിലും പ്ലേഓഫിലും ഫൈനലിലും രോഹിത് മുംബൈയെ നയിക്കാന്‍ തിരിച്ചെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications