Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പില്‍ ധവാന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണം- കാരണം നിരത്തി മുന്‍ പാക് നായകന്‍

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തീര്‍ച്ചയായും വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. നേരത്തേ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇടംകൈയന്‍ ബാറ്ററായ ധവാന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ വരെ ഏകദിന, ടി20 ടീമുകളില്‍ അദ്ദേഹമുണ്ടായിരുന്നു.

എന്നാല്‍ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും ധവാന്‍ തഴയപ്പെട്ടു. പിന്നീട് ഏകദിന ഫോര്‍മാറ്റിലേക്കു മാത്രമേ അദ്ദേഹം പരിഗണിക്കപ്പെട്ടിട്ടുള്ളൂ. സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകളില്‍ ധവാന്‍ കളിക്കുകയും ചെയ്തിരുന്നു.

1

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാനും വേണമെന്നു സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ധവാന്‍ ടീമിലെത്തിയേക്കാം, അത് സംഭവിക്കാവുന്നതാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓസ്‌ട്രേലിയയില്‍ നേരത്തേ നടന്ന ഏകദിന ലോകകപ്പില്‍ ധവാന്‍ നല്ല ഒഴുക്കോടെ കളിക്കുകയും ചെയ്തിരുന്നു. അവിടുത്തെ പിച്ചുകളില്‍ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളതെന്നും ബട്ട് നിരീക്ഷിച്ചു.

2

ശിഖര്‍ ധവാന്‍ ബാക്ക് ഫൂട്ടില്‍ വളരെ നന്നായി കളിക്കുന്ന ബാറ്ററാണ്. ബാക്ക് ഫൂട്ടില്‍ അദ്ദേഹത്തിന്റെ പുള്‍ ഷോട്ടുകളും കട്ട് ഷോട്ടുകളും വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ ധവാനെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കുക തന്നെ വേണന്നെും സല്‍മാന്‍ ബട്ട് ആവശ്യപ്പെട്ടു.

3

അതേസമയം, കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനമായികരുന്നു ധവാന്റേത്. മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും അദ്ദേഹം അര്‍ധസെഞ്ച്വറി നേടുകയും ചെയ്തിരുന്നു. പക്ഷെ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്ക്കു തൊട്ടുമുമ്പ് ധവാന് കൊവിഡ് പിടിപെട്ടു. ഇതേ തുടര്‍ന്ന് ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാനുമായില്ല.

4

ഐസിസിയുടെ ടി20 ലോകകപ്പില്‍ ശിഖര്‍ ധവാനെ ഇന്ത്യ പരിഗണിക്കുമോയെന്ന കാര്യം സംശയം തന്നെയായിരിക്കും. കാരണം ഓപ്പണിങ് റോളിലേക്കു നിരവധി യുവതാരങ്ങളാണ് ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. നിലവില്‍ ഓപ്പണിങ് റോളിലേക്കു സ്ഥാനമുറപ്പുള്ള ഒരാള്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, യുവതാരം റുതുരാജ് ഗെയ്ക്വാദ് എന്നിവരെല്ലാം രംഗത്തുണ്ട്.

5

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ ശിഖര്‍ ധവാന്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. നേരത്തേ ധവാനെ ടി20 ഫോര്‍മാറ്റില്‍ നിന്നു ഒഴിവാക്കിയത് അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ സാധിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. ഈ ധാരണ തെറ്റാണെന്നു തെളിയിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടത്. അതിനു ഏറ്റവും നല്ല വേദിയും കൂടിയാണ് ഐപിഎല്‍.

6

പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് ധവാന്‍ കളിക്കാനൊരുങ്ങുന്നത്. മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ലേലത്തിനു മുമ്പ് അദ്ദേഹത്തെ കൈവിടുകയായിരുന്നു. ഇതോടെയാണ് ധവാന്‍ പഞ്ചാബിന്റെ കൂടാരത്തിലെത്തിയത്. കഴിഞ്ഞ മൂന്നു സീസണുകളിലു ഡിസിക്കായി 500ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. 2019ല്‍ 521ം 2020ല്‍ 618ഉം കഴിഞ്ഞ തവണ 587ഉം റണ്‍സാണ് ഡിസിക്കായി ധവാന്‍ സ്‌കോര്‍ ചെയ്തത്. 2020ല്‍ നാലു ഫിഫ്റ്റികളും അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. സീസണില്‍ ഡിസിയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ധവാനായിരുന്നു.

Story first published: Sunday, February 20, 2022, 15:18 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+