Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് യുവരാജ് സ്റ്റൈല്‍... ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് 177 റണ്‍സുമായി മറുപടി!

യുവരാജ് സിംഗ് അങ്ങനെയാണ്. ചവിട്ടിത്താഴ്ത്താനും ഒതുക്കാനും ആരെങ്കിലും നോക്കിയാല്‍ ഒരു മറുപടി യുവരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. അതിനി ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാരായാലും ജീവിതത്തെ തോല്‍പിക്കാന്‍ വന്ന ക്യാന്‍സര്‍ എന്ന മഹാരോഗമായാലും. കാന്‍സറിനെ ജയിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന യുവരാജിന് സെലക്ടര്‍മാര്‍ക്ക് ഒരു മറുപടി കൊടുക്കാനാണോ പ്രയാസമെന്ന് ആരാധകര്‍ ചോദിക്കും.

Read Also: കോലി ഗംഭീറിനെ ഫോളോ ചെയ്യുന്നില്ല... ഗംഭീര്‍ കോലിയെയും.. ദില്ലി ബോയ്‌സിന് എന്താണ് പറ്റിയത്?

ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ടീമില്‍ നിന്നും തന്നെ തഴഞ്ഞവര്‍ക്ക് തനതായ ശൈലിയില്‍ ഒരു മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ്. പഞ്ചാബിന്റെ രഞ്ജി ടീം ക്യാപ്റ്റനായ യുവരാജ് സിംഗ്, മധ്യപ്രദേശിനെതിരെ അടിച്ചെടുത്തത് 177 റണ്‍സ്. കാണാം യുവരാജിന്റെ ഹീറോയിസം...

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സിലായിരുന്നു യുവരാജിന്റെ മാസ്മരിക പ്രകടനം. 2ന് 15 എന്ന നിലയില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ യുവരാജ് സിംഗ് സ്‌കോര്‍ 388 ലെത്തിച്ച ശേഷം പത്താമനായിട്ടാണ് പുറത്തായത്.

യുവരാജ് യൂ ബ്യൂട്ടി

യുവരാജ് യൂ ബ്യൂട്ടി

295 പന്തുകളാണ് തന്റെ മാരത്തോണ്‍ ഇന്നിംഗ്‌സില്‍ യുവരാജ് നേരിട്ടത്. 24 ബൗണ്ടറികള്‍ പറത്തി. ഈശ്വര്‍ പാണ്ഡെയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. ഗുര്‍കീരത് മാനുമായി ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കാനും യുവിക്ക് സാധിച്ചു.

ഗുര്‍കീരത് മാന്‍

ഗുര്‍കീരത് മാന്‍

ക്യാപ്റ്റന്‍ യുവരാജ് സിംഗിനൊപ്പം അടിയുറച്ച് നിന്ന് പൊരുതി യുവതാരം ഗുര്‍കീരത് മാന്‍. 113 പന്തില്‍ 16 ഫോറും 1 സിക്‌സും പറത്തിയാണ് മാന്‍ സെഞ്ചുറി കടന്നത്.

പഞ്ചാബ് തകര്‍ന്നു

പഞ്ചാബ് തകര്‍ന്നു

280 റണ്‍സാണ് യുവരാജ് സിംഗും മാനും മാത്രമായി പഞ്ചാബിന് വേണ്ടി സമ്മാനിച്ചത്. എന്നാല്‍ ഇവരും 61 റണ്‍സെടുത്ത ജീവന്‍ജോത് സിംഗും ഒഴികെ മറ്റാരും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഫലമോ 378 റണ്‍സിന് ഓള്‍ ഔട്ട്.

Story first published: Friday, October 14, 2016, 13:03 [IST]
Other articles published on Oct 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+