Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14,000ത്തിന് മുകളില്‍ നേടും, കോലി ഗെയ്‌ലിന്റെ ബോസാവും!- പ്രവചിച്ച് മുന്‍താരം

യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കഴിഞ്ഞ ദിവസം ടി20 ഫോര്‍മാറ്റില്‍ 14,000 റണ്‍സെന്ന നാഴിലക്കല്ല് പൂര്‍ത്തിയാക്കിയിരുന്നു. കുട്ടി ക്രിക്കറ്റില്‍ ഈ നേട്ടം കുറിച്ച ലോകത്തിലെ ആദ്യ താരം കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഫിഫ്റ്റിയുമായി കസറിയതോടെയാണ് ഗെയ്ല്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമായത്. 431 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 14,000ത്തിലെത്തിയത്.

ഗെയ്‌ലിന്റെ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനിയാര്‍ക്കെങ്കിലും കഴിയുമോയെന്നു ക്രിക്കറ്റ് പ്രേമികള്‍ സംശയിച്ചു നില്‍ക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു അതിനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. കോലി ഇതുവരെ 310 ടി20കളില്‍ നിന്നായി 9922 റണ്‍സ് നേടിയിട്ടുണ്ട്. ഗെയ്ല്‍ ഇപ്പോള്‍ 4000ത്തിന് മുകളില്‍ റണ്‍സിനു മുന്നിലാണ്.

 കോലിക്കു സാധിക്കും

കോലിക്കു സാധിക്കും

വിരാട് കോലിക്കു ഗെയ്‌ലിന്റെ ഈ നേട്ടത്തിനൊപ്പമെത്താന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇതിനായി ഒരുപാടു ടി20 മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കേണ്ടി വരും. ഒന്ന്- ഒന്നര വര്‍ഷം മുമ്പുണ്ടായിരുന്ന പഴയ ഫോം കോലി വീണ്ടെടുക്കേണ്ടി വരുമെന്നും കരീം വിശദമാക്കി.

 കോലിക്കു കടുപ്പമാവും

കോലിക്കു കടുപ്പമാവും

ഗെയ്‌ലിന്റെ റെക്കോര്‍ഡ് തിരുത്തുകയെന്നത് കോലിയെ സംബന്ധിച്ചു വളരെ കടുപ്പമേറിയ കാര്യം തന്നെയായിരിക്കും. അതില്‍ സംശയമില്ല. ഗെയ്‌ലിന്റെ ഏറ്റവും വലിയ സവിശേഷത വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നില്ലെന്നതാണ്. എന്നാല്‍ കോലി ബൗണ്ടറികള്‍ക്കു പുറമെ ഒരുപാട് സിംഗിളുകളും ഡബിളുകളുമെടുത്താണ് റണ്‍സ് നേടുന്നത്. അതിനാല്‍ തന്നെ കോലിക്കു ഗെയ്‌ലിന്റെ റെക്കോര്‍ഡിലേക്ക് എത്തുകയെന്നത് കനത്ത വെല്ലുവിളിയാണെങ്കിലും അസാധ്യമല്ലെന്നു കരീം നിരീക്ഷിച്ചു.

 കോലി അഞ്ചാംസ്ഥാനത്ത്

കോലി അഞ്ചാംസ്ഥാനത്ത്

ടി20യിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റെടുത്താല്‍ കോലി അഞ്ചാംസ്ഥാനത്താണ്. 14,038 റണ്‍സോടെ ഗെയ്ല്‍ അമരത്തു നില്‍ക്കുമ്പോള്‍ നാട്ടുകാരനും വിന്‍ഡീസ് ക്യാപ്റ്റനുമായ കരെണ്‍ പൊള്ളാര്‍ഡാണ് രണ്ടാംസ്ഥാനത്തത്. 10,836 റണ്‍സാണ് പൊള്ളാഡിന്റെ അക്കൗണ്ടിലുള്ളത്.
പാകിസ്താന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലിക്കാണ് മൂന്നാമത്. 10,741 റണ്‍സ് മാലിക്ക് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് 10,000 ക്ലബ്ബിലുള്ള നാലാമന്‍. 10,017 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 9922 റണ്‍സോടെയാണ് കോലി അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്.

 ഞങ്ങളൊന്നു പറയട്ടെ...

ഞങ്ങളൊന്നു പറയട്ടെ...

വിരാട് കോലിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ടി20 മല്‍സരങ്ങളുടെ അഭാവമായിരിക്കും. കാരണം ദേശീയ ടീമിനൊപ്പമുള്ള ടി20കളും ഐപിഎല്‍ മല്‍സരങ്ങളും മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. വിദേശ ലീഗുകളിലൊന്നും കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ബിസിസിഐ അനുമതിയില്ലെന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. എന്നാല്‍ ഗെയ്‌ലിനെ സംബന്ധിച്ച് അത്തരം തടസ്സങ്ങളൊന്നുമില്ലായിരുന്നു. വിന്‍ഡീസ് ടീമിനൊപ്പം തന്നെ വിദേശത്തെ ഏതു ലീഗുകളിലും അദ്ദേഹത്തിനു കൡക്കാം. ഐപിഎല്‍, സിപിഎല്‍, ബിപിഎല്‍, പിഎസ്എല്‍ തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ടി20 ഫ്രാഞ്ചൈസി ലീഗുകളിലും യൂനിവേഴ്‌സല്‍ ബോസ് കളിക്കുന്നുണ്ട്.

Story first published: Wednesday, July 14, 2021, 11:17 [IST]
Other articles published on Jul 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+