Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം ബഹിഷ്‌കരിക്കുമെന്ന് ശാസ്ത്രി ഭീഷണി മുഴക്കി! കാരണം വെളിപ്പെടുത്തി ശ്രീധര്‍

ഓസ്‌ട്രേലിയയിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ് പര്യടനം ബഹിഷ്‌കരിക്കുമെന്നു മുഖ്യ കോച്ച് രവി ശാസ്ത്രി ഭീഷണി മുഴക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചായ ആര്‍ ശ്രീധര്‍. ഓസീസ് പര്യടനത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനുമായി സംസാരിക്കവെയായിരുന്നു ശ്രീധറിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടിയായിരുന്നു ശാസ്ത്രി ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തതെന്നും ശ്രീധര്‍ പറയുന്നു.

ഓസീസ് പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ടീം ഇന്ത്യ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു. ഏകദിന പരമ്പര കൈവിടേണ്ടി വന്നെങ്കിലും പിന്നീട് നടന്ന ടി20, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു.

കുടുംബത്തെ കൂട്ടാനാവില്ലെന്നറിയിച്ചു

കുടുംബത്തെ കൂട്ടാനാവില്ലെന്നറിയിച്ചു

ദുബായില്‍ നിന്നും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു യാത്ര തിരിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പാണ് കൊവിഡ് കാരണം കുടുംബത്തെ ഒപ്പം കൂട്ടാന്‍ താരങ്ങളെ അനുവദിക്കില്ലെന്നു ടീം മാനേജ്‌മെന്റിന് വിവരം ലഭിച്ചതെന്നു ശ്രീധര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ അറിയിപ്പില്‍ ടീം മാനേജ്‌മെന്റ് അതൃപ്തരായിരുന്നു. കാരണം മൂന്നു മാസത്തോളം താരങ്ങള്‍ക്കു കുടുംബത്തെ കാണാനാവാത കഴിയേണ്ടിവരും. ഐപിഎല്ലില്‍ കളിച്ച താരങ്ങള്‍ക്കാവട്ടെ ആറു മാസത്തോളം കുടുംബത്തെ കാണാനുമാവില്ല. ചില താരങ്ങള്‍ ഓസീസ് പര്യടനത്തിനു തിരിക്കുമ്പോള്‍ ഒപ്പം കൂട്ടാന്‍ കുടുംബത്തെ ദുബായിലെത്തിക്കുകയും ചെയ്തിരുന്നു. സംഭവം വഷളയാതോടെയാണ് ശാസ്ത്രി ശക്തമായ തീരുമാനമെടുത്തത്. കുടുംബത്തെ അനുവദിച്ചില്ലെങ്കില്‍ ടീം ഓസ്‌ട്രേലിയയിലേക്കു തിരിക്കില്ലെന്നു അദ്ദേഹം ബിസിസിഐയെ അറിയിക്കുകയായിരുന്നുവെന്നും ശ്രീധര്‍ വിശദമാക്കി.

ഭാര്യയെ അറിയിച്ചു

ഭാര്യയെ അറിയിച്ചു

ഓസ്‌ട്രേലിയയിലേക്കു കുടുംബത്തെ അനുവദിക്കില്ലെന്ന അറിയിപ്പിനെക്കുറിച്ച് ഭാര്യയെ താന്‍ അറിയിച്ചതായി അശ്വിന്‍ ശ്രീധറിനോടു പറഞ്ഞു. അപ്പോള്‍ തമാളരൂപേണ അവളുടെ മറുപടി ഇങ്ങനെയായിരുന്നു. ശരി, എങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും കാണാം.
ആറു മാസത്തോളമായി ഞാന്‍ അവരെ കണ്ടിട്ടില്ല. ഓസീസ് പര്യടനത്തിനായി തിരിക്കുന്നതിനു മുമ്പ് അവര്‍ മക്കളോടൊപ്പം ദുബായിലെത്തിയിരുന്നു. അവരെയൊന്ന് ആശ്ലേഷിക്കുന്നതിനു മുമ്പായിരുന്നു കുടുംബത്തെ ഒപ്പം കൂട്ടാനാവില്ലെന്ന അറിയിപ്പ് ലഭിക്കുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രി ഉറച്ചുനിന്നു

ശാസ്ത്രി ഉറച്ചുനിന്നു

കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനം ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ ശാസ്ത്രി ഉറച്ചുനിന്നതാണ് ബിസിസിഐയെ ഇളവ് വരുത്താന്‍ നിര്‍ബന്ധിതരാക്കിയെന്നു ശ്രീധര്‍ പറഞ്ഞു.
ഏഴു താരങ്ങള്‍ തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും ദുബായിലെത്തിച്ചിരുന്നു. അവരെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോവാന്‍ കഴിയില്ലന്നെ കാര്യം എങ്ങനെ അറിയിക്കും? അപ്പോഴാണ് ശാസ്ത്രി രക്ഷയ്‌ക്കെത്തിയത്. ഞങ്ങളെല്ലാം ഹോട്ടലിലെ മുറികളിലായതിനാല്‍ അദ്ദേഹം എല്ലാവരെയും ചേര്‍ത്ത് സൂം മീറ്റിങ് വിളിച്ചു. എന്റെ കളിക്കാരെയും കുടുംബത്തെയും ഒപ്പം കൊണ്ടുപോവാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്കും പോവുന്നില്ല. നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്യൂ. എന്നായിരുന്നു ശാസ്ത്രിയുടെ സന്ദേശമെന്നു ശ്രീധര്‍ വെളിപ്പെടുത്തി. ഒടുവില്‍ ബിസിസിഐയ്ക്കു വഴങ്ങേണ്ടി വന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കുടുംബത്തെ ഒപ്പം കൂട്ടാനുള്ള അനുമതി ബിസിസിഐ നല്‍കിയതായും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 23, 2021, 11:21 [IST]
Other articles published on Jan 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+