T20 World cup: ഒരു പിഴവ് കോലിയെ പുറത്താക്കും! രോഹിത് നായകസ്ഥാനത്തേക്ക്- മുന്‍ താരം പറയുന്നു
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പിഴച്ചാല്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റാന്‍ സാധ്യതയെന്നു മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ലോകകപ്പില്‍ അടിതെറ്റിയാല്‍ കോലിക്കു പകരക്കാരനായി രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാന്‍ സാധ്യത കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോലിക്കു കീഴില്‍ ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലായിരുന്നു ഇന്ത്യ കളിച്ചത്. ഇവയിലൊന്നും ടീമിന് കിരീടം നേടാനായതുമില്ല. ഏറ്റവും അവസാനമായി ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും പരാജയം തന്നെയായിരുന്നു ഫലം.
ഈ പരാജയത്തിനു ശേഷം പലരും കോലിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു. ടി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ അദ്ദേഹത്തെ മാറ്റി പകരം രോഹിത് ശര്‍മയ്ക്കു ക്യാപ്റ്റന്‍സി നല്‍കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

രോഹിത് തീര്‍ച്ചയായും ഓപ്ഷന്‍
പുതിയ ക്യാപ്റ്റനെ കൊണ്ടു വരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നു ഞാന്‍ പറയില്ല. പക്ഷെ രോഹിത് തീര്‍ച്ചയായും നായകസ്ഥാനത്തേക്കു മികച്ച ഓപ്ഷനാണ്. ടി20 ലോകകപ്പിനെ ആശ്രയിച്ചായിരിക്കും ഭാവികാര്യങ്ങള്‍. ഇനി മൂന്ന്- നാലു മാസങ്ങള്‍ മാത്രമേ ലോകകപ്പിനു അവശേഷിക്കുന്നുള്ളൂ. ഇപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തിയാല്‍ ടീമിന് ചെറിയ സമയത്തിനുള്ളില്‍ പുതിയ നായകന്റെ ശൈലിയിലേക്കു മാറേണ്ടി വരും. ഇതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

മാറ്റങ്ങള്‍ വേണ്ടിവരും
ഇന്ത്യന്‍ ടീമിനെ രോഹിത് നേരത്തേ നയിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ താല്‍ക്കാലിക ക്യാപ്റ്റനാവുന്നതും സ്ഥിരം ക്യാപ്റ്റനാവുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
കാരണം താല്‍ക്കാലിക ക്യാപ്റ്റനായാല്‍ ടീമില്‍ നിങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വരില്ല. നല്‍കിയ ടീമിനെ വച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യും. എന്നാല്‍ സ്ഥിരം നായകനായാല്‍ നിങ്ങള്‍ ടീമില്‍ നിങ്ങളുടെ ശൈലിക്കു അനുസരിച്ച് പല മാറ്റങ്ങളും വരുത്തുമെന്നും ദാസ്ഗുപ്ത വിലയിരുത്തി.

ടി20 ലോകകപ്പ് വളരെ പ്രധാനം
ക്യാപ്റ്റന്‍സിയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നു കാണാം. ഇപ്പോള്‍ കോലിയെ മാറ്റുന്നത് ശരിയല്ല. രോഹിത്തിന് നായകസ്ഥാനം നല്‍കിയാലും ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയുകയുമില്ല. അതുകൊണ്ടു തന്നെ ലോകകപ്പ് കഴിയുന്നതു വരെ കാത്തിരിക്കാം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കില്‍ കോലിക്കു പകരം ചുമതലയേറ്റെടുക്കാന്‍ ഏറ്റവും സാധ്യതയുള്ളത് രോഹിത്തിനാണെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ വിജയശതമാനം
ടി20യില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍മാരുടെ വിജയശരാശരിയെടുത്താല്‍ രോഹിത്താണ് നമ്പര്‍ വണ്‍. 75 ശതമാനമാണ് അദ്ദേഹതതിന്റെ വിജയശരാശരി. ഹിറ്റ്മാന് കീഴില്‍ കളിച്ച 19 ടി20കളില്‍ 15ലും ഇന്ത്യക്കു വിജയം നേടാനായിട്ടുണ്ട്.
കോലി രണ്ടാംസ്ഥാനത്താണ്. 42 മല്‍സരങ്ങളില്‍ 25 വിജയങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വിജയശരാശരി 65 ശതമാനം. മൂന്നാമത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് (വിജയശരാശരി 59.28). 72 മല്‍സരങ്ങളില്‍ 41 വിജയങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ ടീം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications