IPL 2023: റിഷഭ് തിരിച്ചെത്തുമോ? ഫിറ്റല്ലെങ്കില്‍ ഡല്‍ഹിയെ ആര് നയിക്കും-ഇവരിലൊരാള്‍!

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അത്ഭുതകരമായാണ് റിഷഭ് രക്ഷപ്പെട്ടതെന്ന് പറയാം.
രാവിലെ 5.30തോടെയാണ് അപകടം. റിഷഭ് തന്നെ ഡ്രൈവ് ചെയ്ത് വരികെ താരം ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. എന്തായാലും വലിയ പരിക്കേല്‍ക്കാതെ റിഷഭ് രക്ഷപ്പെട്ടത് തന്നെ ഭാഗ്യമാണെന്ന് പറയാം.
റിഷഭിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് മാത്രമാണ് അല്‍പ്പം സാരമായുള്ളതെന്നതാണ് വിവരം. എത്രയും വേഗം റിഷഭിന് തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം. എന്നാല്‍ താരത്തിന് മാസങ്ങളോളം വിശ്രമം വേണ്ടിവരാനും സാധ്യതയുണ്ട്.
16ാം സീസണ്‍ ഐപിഎല്‍ ഏപ്രില്‍ 1ന് ആരംഭിക്കാനിരിക്കെ റിഷഭ് കളിക്കുന്ന കാര്യം സംശയമാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ് റിഷഭ്. ഫിറ്റ്‌നസ് വീണ്ടെടുക്കാനാവാതെ റിഷഭിന് 16ാം സീസണ്‍ നഷ്ടമായാല്‍ പകരം ആര് ഡല്‍ഹിയെ നായകനാക്കും? പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍
റിഷഭിന്റെ അഭാവത്തില്‍ ഡല്‍ഹിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നായകനാണ് ഡേവിഡ് വാര്‍ണര്‍. ഇടം കൈയന്‍ ഓപ്പണറും സീനിയര്‍ താരവുമായ വാര്‍ണര്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്.
2016ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍. ഹൈദരാബാദ് തഴഞ്ഞതോടെ 2022ലെ മെഗാ ലേലത്തില്‍ വാര്‍ണര്‍ ഡല്‍ഹിയിലേക്കെത്തുകയായിരുന്നു. അനുഭവസമ്പത്തും പ്രകടനവും നോക്കുമ്പോള്‍ വാര്‍ണറാണ് ഡല്‍ഹിക്ക് അനുയോജ്യനായ താരം.
സമീപകാലത്തെ വാര്‍ണറുടെ ടി20യിലെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ അനുഭവസമ്പത്തും പ്രകടന കണക്കുകളും നോക്കുമ്പോള്‍ വാര്‍ണര്‍ എന്തുകൊണ്ടും ഡല്‍ഹിക്ക് നായകനായി ചേര്‍ന്ന താരമാണ്. ഓസ്‌ട്രേലിയക്കാരനായ റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ പരിശീലകന്‍.
ഓസ്‌ട്രേലിയക്കാരനായ വാര്‍ണര്‍ നായകസ്ഥാനത്തേക്കെത്തിയാല്‍ പോണ്ടിങ്ങിനും കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവും. നിലവിലെ സാഹചര്യത്തില്‍ വാര്‍ണറാണ് ഡല്‍ഹിയുടെ മികച്ച നായകന്‍.

പൃഥ്വി ഷാ
ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറാണ് പൃഥ്വി ഷാ. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണറായ പൃഥ്വിക്ക് നായകനെന്ന നിലയില്‍ ആവിശ്യത്തിന് അനുഭവസമ്പത്ത് അവകാശപ്പെടാം. ആഭ്യന്തര ക്രിക്കറ്റിലടക്കം പൃഥ്വി ഇപ്പോഴും നായകനാണ്.
എന്നാല്‍ ഐപിഎല്‍ ടീമുകള്‍ ഇതുവരെ റിഷഭിന് നായകസ്ഥാനം നല്‍കിയിട്ടില്ല. ഇത്തവണ റിഷഭിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഡല്‍ഹിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് പൃഥ്വിയെന്ന് പറയാം.
പൃഥ്വിയെ ഇന്ത്യന്‍ ടീമിന് വേണ്ടെങ്കിലും താരത്തില്‍ ഡല്‍ഹി ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുന്നു. ഫിറ്റ്‌നസ് ചെറിയ പ്രശ്‌നമാണെങ്കിലും ഡല്‍ഹിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് പൃഥ്വി ഷായെന്ന് പറയാം.

അക്ഷര്‍ പട്ടേല്‍
ഡല്‍ഹിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍ പട്ടേലെന്ന് പറയാം. ഇതുവരെ ആരും നായകസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ലെങ്കിലും അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ അക്ഷറിന് അവസരം നല്‍കാവുന്നതാണ്.
ഐപിഎല്ലില്‍ ഏറെ നാളായി കളിക്കുന്ന അക്ഷര്‍ ഇന്ത്യന്‍ ടീമിനൊപ്പവും സജീവം. അക്ഷര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. ഡല്‍ഹിയുടെ പ്ലേയിങ് 11 സ്ഥാനം ഉറപ്പുള്ള താരമാണ് അക്ഷര്‍. അതുകൊണ്ട് തന്നെ അക്ഷറിന് ഡല്‍ഹിക്ക് അവസരം നല്‍കാവുന്നതാണ്.
ഇതുവരെ ആരും തയ്യാറാവാത്ത സാഹസമാണിതെങ്കിലും അക്ഷറിന്റെ നായകമികവ് തെളിയിക്കാന്‍ ഒരവസരം നല്‍കാവുന്നതാണ്. 122 ഐപിഎല്‍ കളിച്ചിട്ടുള്ള അക്ഷര്‍ 1135 റണ്‍സും 101 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 7.25 എന്ന മികച്ച ഇക്കോണമിയുമുള്ള അക്ഷറിന്റെ മികച്ച ബൗളിങ് പ്രകടനം 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications