Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് മാച്ച് വിന്നറെങ്കില്‍ എന്തു കൊണ്ട് ടീമില്‍ ഇല്ല? തുറന്നടിച്ച് സെവാഗ്, കോലിക്കും വിമര്‍ശനം

മുംബൈ: ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മാറ്റി നിര്‍ത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കിവീസിനെതിരേ നടന്ന കഴിഞ്ഞ നാലു ടി20കളിലും പന്തിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന മല്‍സരത്തിലും പന്തിനു അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്കു ലോകേഷ് രാഹുല്‍ വന്നതോടെയാണ് പന്തിനു സ്ഥാനം നഷ്ടമായത്.

sree

ടീമിന്റെ പുതിയ മാച്ച് വിന്നറെന്നു നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ട താരമാണ് പന്ത്. താരം മാച്ച് വിന്നറാണെങ്കില്‍ എന്തുകൊണ്ടു ഇന്ത്യ പ്ലെയിങ് ഇലവനില്‍ അവസരം നല്‍കുന്നില്ലെന്നു സെവാഗ് തുറന്നടിച്ചു. ടീമിനു പുറത്തിരുന്നാല്‍ പന്തിന് എങ്ങനെ റണ്ണെടുക്കാന്‍ കഴിയും. ഇനിയിപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെങ്കില്‍ പോലും ടീമിനു പുറത്തിരുത്തിയാല്‍ റണ്ണെടുക്കാനാവില്ല. സ്ഥിരതയില്ലെന്ന ഒരേയൊരു കാരണം കൊണ്ടാണോ പന്തിനെ കളിപ്പിക്കാതിരിക്കുന്നതെന്നും സെവാഗ് ചോദിച്ചു.

pant

ഞങ്ങളൊക്കെ കളിച്ചിരുന്ന കാലത്തു ടീമിലെ ഒരു താരത്തെ ഒഴിവാക്കുമ്പോള്‍ അക്കാര്യം ക്യാപ്റ്റന്‍ നേരിട്ടു അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരാട് കോലി ഇതുപോലെ ടീമിലെ താരവുമായി ആശയവിനിമയം നടത്തുന്നുണ്ടോയെന്ന കാര്യം സംശയമാണ്. തനിക്കു ഈ ടീമിന്റെ ഒരു കാര്യവുമായി ഇപ്പോള്‍ ബന്ധമില്ല. എങ്കിലും ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചപ്പോള്‍ ടീമിലെ മറ്റു താരങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നു കേട്ടിട്ടുണ്ടെന്നും സെവാഗ് വിശദമാക്കി.

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ബാറ്റ് ചെയ്യവെ പന്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു രാഹുലായിരുന്നു വിക്കറ്റ് കാത്തത്. പന്ത് പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെ രാഹുല്‍ സ്ഥിരം വിക്കറ്റ് കീപ്പറാവുകയും ചെയ്തിരുന്നു. അതിനു ശേഷം പന്ത് ഇന്ത്യക്കായി കളിച്ചിട്ടില്ല.

Story first published: Saturday, February 1, 2020, 14:28 [IST]
Other articles published on Feb 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+