
അപ്റ്റണിനെ നിയമിച്ചതു കൊണ്ട് വലിയ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നു താന്‍ കരുതുന്നില്ലെന്നു 2011ലെ ലോകകപ്പ് ടീമിന്റെ ഭാഗം കൂടിയായിരുന്ന ശ്രീ തുറന്നടിച്ചു. ലോകപ്പിനു ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും അപ്റ്റണിനോടൊപ്പം ശ്രീശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാഡി അപ്റ്റണിനു ഇന്ത്യന്‍ ടീമില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാവുകയാണെങ്കില്‍ അതിനു കാരണം താരങ്ങളും രാഹുല്‍ ഭായിയുടെ (ദ്രാവിഡ്) അനുഭവസമ്പത്തുമായിരിക്കും. നമ്മുടേത് വളരെ മികച്ച ടീമാണ്.

പക്ഷെ നിങ്ങള്‍ പറയുന്ന അപ്റ്റണിനു വലിയ വ്യത്യാസങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമെന്നു എനിക്കു തോന്നുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയാണെങ്കില്‍പ്പോലും മാനസികമായി നിങ്ങള്‍ നല്ല ഫിറ്റായിരിക്കണം. അതുകൊണ്ടു തന്നെ മെന്റല്‍ കണ്ടീഷനിങെന്നത് അവിടെ മുതല്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്നു ശ്രീശാന്ത് വിലയിരുത്തി.
രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

അതേസമയം, നേരത്തേ പാഡി അപ്റ്റണ്‍ തന്റെ ആത്മകഥയില്‍ ശ്രീശാന്തിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. 2013ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിനുള്ള രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ ദ്രാവിഡിനെയും തന്നെയും ശ്രീ അധിക്ഷേപിച്ചെന്നായിരുന്നു അപ്റ്റണിന്റെ ആത്മകഥയിലുള്ളത്. അതേ വര്‍ഷം തന്നെയാണ് ഒത്തുകളി വിവാദത്തിലകപ്പെട്ട് ശ്രീ പ്രതിക്കൂട്ടിലാവുകയും പിന്നീട് വിലക്ക് നേരിടുകയും ചെയ്തത്.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

2011ലെ ഇന്ത്യന്‍ ടീമില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ പാഡി അപ്റ്റണിനു സാധിച്ചിട്ടില്ലെന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം. അന്നത്തെ ലോകകപ്പ് നേട്ടത്തില്‍ വെറും ഒരു ശതമാനം ഇംപാക്ട് മാത്രമേ അപ്റ്റണിനു ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള 99 ശതമാനവും ചെയ്തത് കോച്ചായിരുന്ന ഗാര കേസ്റ്റണാണ്. അപ്റ്റണ്‍ അദ്ദേഹത്തിന്റെ വെറും അസിസ്റ്റന്റ് മാത്രമായിരുന്നു.

ഇപ്പോള്‍ അപ്റ്റണ്‍ തിരിച്ചുവരാന്‍ കാരണം നേരത്തേ രാഹുല്‍ ഭായിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ പ്രവര്‍ത്തിച്ചുവെന്നതാണ്. അപ്റ്റണ്‍ നല്ലൊരു യോഗ ടീച്ചറാണ്. അതുകൊണ്ടു തന്നെ രാഹുല്‍ ഭായി അദ്ദേഹത്തെ നന്നായി ഉപയോഗിക്കുകയും ചെയ്യുമെന്നും ശ്രീശാന്ത് വിലയിരുത്തി.


Click it and Unblock the Notifications











