Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന് വഴി തെളിയുന്നു, പക്ഷെ ഐസിസി കനിയണം... ലോകകപ്പ് 'തെറിച്ചാല്‍' പകരം ഐപിഎല്‍

ദില്ലി: കൊവിഡ്-19നെ തുടര്‍ന്നു അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനു വഴി തെളിയുന്നു. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര സീസണുകളെക്കുറിച്ചും ബിസിസിസി കഴിഞ്ഞ ദിവസം ടെലി കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വയ്ക്കാനുള്ള സാധ്യതകളെക്കുറിച്ചും ബിസിസിഐ ഒഫീഷ്യലുകള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ഈ വര്‍ഷമസാനം വരെ ഇന്ത്യയില്‍ ക്രിക്കറ്റ് മല്‍സരം നടക്കാന്‍ സാധ്യത വളരെ കുറവാണെന്ന് ഒഫീഷ്യല്‍സ് ഒരുപോലെ സമ്മതിക്കുന്നു. ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഈ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കാമോയെന്നും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

അതേസമയം, ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടരിക്കെ ഐപിഎല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. അതുകൊണ്ടു തന്നെ ടി20 ലോകകപ്പ് മാറ്റിയാലും ഐപിഎല്‍ ഇതേ വിന്‍ഡോയില്‍ നടക്കുമോയെന്ന കാര്യത്തില്‍ ബിസിസിഐയ്ക്കു ഇപ്പോഴും ഉറപ്പ് പറയാന്‍ കഴിയില്ല.

ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഓസ്‌ട്രേലിയയും ഐസിസിയും ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ല. നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റുമായി മുന്നോട്ടു പോവാന്‍ ശ്രമിക്കുമെന്നായിരുന്നു നേരത്തേ ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും വ്യക്തമാക്കിയത്. പക്ഷെ കൊവിഡ്-19നെ തുടര്‍ന്നു ആറു മാസത്തേക്കു അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയ. ഈ സാഹചര്യത്തില്‍ ലോകകപ്പ് എങ്ങനെ മുന്‍നിശ്ചയിച്ച പ്രകാരം സംഘടിപ്പിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ഐസിസിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.

2

ടി20 ലോകകപ്പ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുന്നതിനോടു ഭൂരിഭാഗം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റ് നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുകയാണെങ്കില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാനാവുമോയെന്ന കാര്യം സംശയമാണ്. ടി20 ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റ് കാണികളില്ലാതെ നടത്തരുതെന്നാണ് ഐസിസിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെടുന്നത്.

ടി20 പരമ്പരയിലെ ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ വേണമെങ്കില്‍ കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്താനാവും. എന്നാല്‍ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റ് ഈ തരത്തില്‍ സംഘടിപ്പിക്കാനാവുമെന്ന് കരുതുന്നില്ലെന്നു ബിസിസിഐ ഭാരവാഹി വ്യക്തമാക്കി. ഐപിഎല്‍ ഈ വര്‍ഷം സംഘടിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളം നടത്തുമെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും അന്തിമമായി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 8, 2020, 8:58 [IST]
Other articles published on May 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+