IPL 2021: ധോണിയോട് ഒരു സീസണ്‍ കൂടി കളിക്കാന്‍ പറയും, വിരമിച്ചാല്‍ താനും നിര്‍ത്തുമെന്നു റെയ്‌ന!
ഐപിഎല്ലിന്റെ 14ാം സീസണോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിച്ചേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതേക്കുറിച്ച് ധോണിയോ, സിഎസ്‌കെയോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. 2008ലെ പ്രഥമ സീസണ്‍ ധോണിക്കു കീഴില്‍ സിഎസ്‌കെയിലും പിന്നീട് ഇന്ത്യന്‍ ടീമിലും കളിച്ചിട്ടുള്ള താരമാണ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.
ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മിനിറ്റുകള്‍ക്കം റെയ്‌നയും കളി നിര്‍ത്തുന്നതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ ധോണി ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം വിരമിക്കുകയാണെങ്കില്‍ താനും അടുത്ത സീസണിലുണ്ടാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റെയ്‌ന.

ധോണിയോടു തുടരാന്‍ ആവശ്യപ്പെടും
ധോണി 2022ലെ ഐപിഎല്ലില്‍ ഉണ്ടാവില്ലെങ്കില്‍ ഞാനും കളിക്കില്ല. 2008 മുതല്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെ ചാംപ്യന്‍മാരാവുകയാണെങ്കില്‍ അടുത്ത സീസണിലും കളി തുടരണമെന്ന് ധോണിയെക്കൊണ്ട് സമ്മതിപ്പിക്കുമെന്നു റെയ്‌ന ഒരു ദേശീയ മാധ്യത്തോടു പറഞ്ഞു. ജൂലൈ ഏഴിന് ധോണി തന്റെ 40ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

സിഎസ്‌കെ വിടില്ല
അടുത്ത സീസണിലെ ഐപിഎല്ലിലേക്കു പുതിയ രണ്ടു ടീമുകള്‍ കൂടി വരാനിരിക്കുകയാണ്. ഡിസംബറില്‍ മെഗാ താരലേലവും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ടീമുകള്‍ വന്നാലും അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി തുടര്‍ന്നു കളിക്കാനാണ് ആഗ്രഹമെന്നു റെയ്‌ന പറഞ്ഞു. ഈ സീസണില്‍ സിഎസ്‌കെയ്ക്കു നല്ല പ്രകടനം നടത്താനാവുമെന്നാണ് വിശ്വാസമെന്നും അതു സംഭവിച്ചാല്‍ കാര്യങ്ങള്‍ എങ്ങനെ പോവുമെന്ന് നമുക്കു നോക്കാമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ജഴ്‌സി പിന്‍വലിക്കണമെന്ന് കരീം
ധോണിയുടെ പ്രശസ്തമായ ഏഴാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം ബിസിസിഐയോടു ആവശ്യപ്പെട്ടിരുന്നു. ധോണിയുടെ മാത്രമല്ല, മറ്റു പല ഇതിഹാസങ്ങളുടെയും ജഴ്‌സികള്‍ ബിസിസിഐ പിന്‍വലിക്കണം. ഇതിഹാസങ്ങളുടെ ജഴ്‌സികള്‍ മറ്റാരും ധരിക്കുന്നില്ലെന്നു അവര്‍ ഉറപ്പു വരുത്തണം. മഹാനായ ഒരു താരം ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകളും നേട്ടങ്ങളും ഈ രീതിയിലാണ് തിരിച്ചറിയാന്‍ കഴിയുക. ഇത്തരം ഇതിഹാസങ്ങള്‍ക്കു അര്‍ഹിച്ച ബഹുമാനം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കരീം അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications