For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ വിശ്വാസം പ്രധാനം, ഇല്ലെങ്കില്‍ ദൈവത്തിന് പോലും രക്ഷിക്കാനാവില്ല!- ബദ്രിനാഥ്

സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ താരം കളിച്ചിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ ക്യാപ്റ്റന്‍മാരില്‍ തലപ്പത്ത് തന്നെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുണ്ടാവും. രണ്ടു ലോകകപ്പുള്‍പ്പെടെ ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഇന്ത്യക്കു സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ഒരുപിടി മികച്ച താരങ്ങളെയും ധോണി ഇന്ത്യക്കു സമ്മാനിച്ചു. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന തുടങ്ങിയവരെയെല്ലാം ഉയര്‍ത്തിക്കൊണ്ടു വന്നത് ധോണിയായിരുന്നു.

ധോണി ഏതു തരത്തിലുള്ള ക്യാപ്റ്റനാണെന്ന് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥ്. ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറെക്കാലം കളിച്ച താരം കൂടിയാണ് അദ്ദേഹം.

താരങ്ങള്‍ക്കു നല്‍കുന്ന പിന്തുണ

ഒരു താരത്തിന് ധോണിയില്‍ നിന്നും പിന്തുണ ലഭിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കേണ്ടത് വളരെ പ്രധാനമാണെന്നു ബദ്രിനാഥ് വ്യക്തമാക്കി. അതിനായില്ലെങ്കില്‍ ആ താരത്തെ രക്ഷിക്കാന്‍ ദൈവത്തിനു പോലുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
റോളുകള്‍ വളരെ പ്രധാനമാണെന്ന് വിശ്വസിക്കുന്നയാളാണ് ധോണി. ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുകയെന്നതായിരുന്നു സിഎസ്‌കെയില്‍ തന്റെ പ്രധാന റോള്‍. മധ്യനിരയിലായിരുന്നു താന്‍ കളിച്ചിരുന്നത്. താരങ്ങള്‍ക്ക് ധോണി അധികം അവസരങ്ങള്‍ നല്‍കും. ബദ്രി കൊള്ളാമെന്ന് ധോണിക്കു തോന്നിയാല്‍ താന്‍ ടീമിലുണ്ടാവും. ഒരു കാര്യം ശരിയാണെന്ന് ധോണി വിശ്വസിച്ചാല്‍ അദ്ദേഹം അതില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും ബദ്രിനാഥ് വിശദമാക്കി.

കഴിവ് തെളിയിക്കണം

താന്‍ അവന് അവസരം നല്‍കും, കഴിവ് തെളിയിക്കേണ്ടത് അവനാണെന്നതാണ് ധോണിയുടെ രീതിയെന്നു ബദ്രിനാഥ് പറയുന്നു. അതുപോലെ തന്നെ അവസരങ്ങള്‍ നല്‍കിയിട്ടും ആ താരത്തിന് കഴിവ് തെളിയിക്കാനായില്ലെങ്കില്‍ പിന്നെ രക്ഷയില്ല. നിങ്ങള്‍ക്കു കഴിവില്ലെന്നു ധോണിക്കു തോന്നുകയാണെങ്കില്‍ പിന്നെ ദൈവത്തിനു പോലും രക്ഷിക്കാന്‍ സാധിക്കില്ല.
ധോണിക്കു സ്വന്തമായൊരു മാനസികാവസ്ഥയുണ്ട്. എന്തു സംഭവിച്ചാലും അദ്ദേഹം അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുമെന്ന് ബദ്രിനാഥ് അഭിപ്രായപ്പെട്ടു.

അവസരങ്ങള്‍ നല്‍കി

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുകയാണ് ധോണി. നന്നായി പെര്‍ഫോം ചെയ്യുന്ന താരങ്ങള്‍ക്കു ധോണി അന്നു മുതല്‍ അവസരം നല്‍കിയിട്ടുണ്ടെന്നു കാണാനാവും. സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ധോണി ദേശീയ ടീമിന്റെ ക്യാപ്റ്റനായപ്പോള്‍ ഇവരെയെല്ലാം ഒപ്പം കൂട്ടുകുയും ചെയ്തിരുന്നു. ധോണി നല്‍കിയ അവസരങ്ങള്‍ ഏറ്റവും നന്നായി വിനിയോഗിച്ചവര്‍ ഈ മൂന്നു പേരുമാണെന്ന് നിസംശയം പറയാന്‍ കഴിയും.
ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഇവരില്‍ ജഡേജയ്ക്കും അശ്വിനും മാത്രമേ ടീമില്‍ സ്ഥാനം നിലനിര്‍ത്താനായിട്ടുള്ളൂ. ജഡേജ മൂന്നു ഫോര്‍മാറ്റിലും കളിക്കുമ്പോള്‍ അശ്വിന്‍ ടെസ്റ്റിലെ അവിഭാജ്യഘടകമാണ്.

സിഎസ്‌കെയെക്കുറിച്ച് ബദ്രിനാഥ്

സിഎസ്‌കെ ടീം ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍ ജയിച്ചാലും തോറ്റാലും ഒരേ അന്തരീക്ഷം തന്നെയാണ് ഉണ്ടാവാറുള്ളതെന്നു ബദ്രിനാഥ് പറയുന്നു. മല്‍സരത്തില്‍ എങ്ങനെ പെര്‍ഫോം ചെയ്താലും ടീമുടമകള്‍ ഒരേ തരത്തിലാണ് ഞങ്ങളോടു പെരുമാറിയിരുന്നത്. അതോടൊപ്പം അതിശയിപ്പിക്കുന്ന സഹ പ്രവര്‍ത്തകരും ടീം ചുറ്റുപാടും ഞങ്ങള്‍ക്കു എല്ലായ്‌പ്പോഴുമുണ്ടായിരുന്നു. നിങ്ങളൊരു ചാംപ്യന്‍ ടീമാണെന്ന തരത്തിലാണ് ടീമുടമകള്‍ എല്ലായ്‌പ്പോഴും ഞങ്ങളെ പരിഗണിച്ചിരുന്നത്. ഞങ്ങള്‍ക്കു ക്യാപ്റ്റനായി ധോണിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ടീമുകളുടെ ഈ പിന്തുണയും വിശ്വാസവും ധോണിയിലേക്കും തുടര്‍ന്നും ഞങ്ങളിലേക്കും ഒഴുകിയെത്തിയിരുന്നതായും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 11, 2020, 10:05 [IST]
Other articles published on Jul 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+