Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിനെയും കൊറോണ വീഴ്ത്തുമോ? ഐസിസി തീരുമാനം ഈ മാസം

ദുബായ്: കൊറോണ വൈറസ് ഭീഷണിയില്‍ ഐപിഎല്‍ അവതാളത്തിലായതോടെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ പ്രതീക്ഷയും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് കുട്ടി ക്രിക്കറ്റിലെ ലോക ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ടൂര്‍ണമെന്റ്. എന്നാല്‍ കൊറോണ ഭീഷണി ഓരോ ദിവസും ലോകമെമ്പാടും വര്‍ധിച്ചു കൊണ്ടിരിക്കെ ടി20 ലോകകപ്പിനു മേലും കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. ജപ്പാനിലെ ടോക്കിയോവില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സും 2021ലേക്കു മാറ്റി വച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ഭാവി എന്തായിരിക്കുമെന്ന് തീരുമാനിക്കാന്‍ തയ്യാറെടുക്കുകയാണ് ഐസിസി.

മാര്‍ച്ച് 29ന് തീരുമാനം

ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് മാര്‍ച്ച് 29ന് നടക്കുന്ന യോഗത്തില്‍ ഐസിസി തീരുമാനിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഐസിസിയില്‍ മെമ്പര്‍മാരായ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയെ പ്രതിനിധീകരിച്ച് ആരായിരിക്കും യോഗത്തില്‍ സംബന്ധിക്കുകയെന്നു വ്യക്തമല്ല. നിലവില്‍ ഐസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പാനലിലുള്‍പ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യമുറപ്പില്ല.

ടെലി കോണ്‍ഫറന്‍സിങ്

ടെലി കോണ്‍ഫറന്‍സിങ് വഴിയാണ് മാര്‍ച്ച് 29ന് ഐസിസി വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ടി20 ലോകകപ്പിന്റെ സാധ്യതകളെക്കുറിച്ചു ചര്‍ച്ച നടത്തുന്നത്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളുടെ മേധാവികളടക്കം 18 ബോര്‍ഡുകളുടെ മെമ്പര്‍മാരായിരിക്കും ഐസിസിയുടെ ടെലി കോണ്‍ഫറന്‍സിങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. നേരത്തേ ദുബായില്‍ വച്ച് മാര്‍ച്ച് 29ന് മുഴുവന്‍ അംഗങ്ങളും സംബന്ധിക്കുന്ന, മൂന്നു ദിവസം നീളുന്ന മീറ്റിങായിരുന്നു ഐസിസി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ കൊറോണവൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐസിസി ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പ്രധാന ടൂര്‍ണമെന്റുകള്‍ മാറ്റി

കൊറോണ വൈറസ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും പരമ്പരകളുമെല്ലാം മാറ്റി വച്ചു കഴിഞ്ഞു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുകളായ യൂറോ കപ്പ്, കോപ്പാ അമേരിക്ക എന്നിവ മാറ്റി വച്ചിരുന്നു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരുന്നു. ജൂലൈയില്‍ ജപ്പാനിലെ ടോക്കിയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് 2021ലേക്കു മാറ്റുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗം വെളിപ്പെടുത്തിയിരിക്കുന്നത്.

Story first published: Tuesday, March 24, 2020, 12:43 [IST]
Other articles published on Mar 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+