Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്; ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്ക് ജയം

ഡര്‍ബന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്ക് ജയം. ന്യൂസിലന്‍ഡ് ശ്രീലങ്കയേയും, പാക്കിസ്ഥാന്‍ സിംബാബ്‌വയേയും സൗത്ത് ആഫ്രിക്ക കാനഡയേയും തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ യുഎഇയേയും മറികടന്നു. ഗ്രൂപ്പ് എ യില്‍ 3 വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താനും ന്യൂസിലന്‍ഡിന് കഴിഞ്ഞു.

ശ്രീലങ്ക ന്യൂസിലന്‍ഡ്

ശ്രീലങ്ക ന്യൂസിലന്‍ഡ്

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ശ്രീലങ്കയ്ക്കായി വിക്രമസിംഗെ(64), ദിനുഷ(46) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. ന്യൂസിലന്‍ഡിനായി ആദിത്യ അശോക് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്ലര്‍ക്ക്, താഷ്‌ക്കോഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. 86 റണ്‍സെടുത്ത റിസ് മരിയുവും 80 റണ്‍സെടുത്ത വീലര്‍ ഗ്രനാളുമാണ് ന്യൂസിലന്‍ഡിന്റെ വിജയശില്‍പികള്‍. ശ്രീലങ്കയ്ക്കായി തിലകരത്‌ന 2 വിക്കറ്റ് വീഴ്ത്തി.

പാക്കിസ്ഥാന്‍ സിംബാബ്‌വേ

പാക്കിസ്ഥാന്‍ സിംബാബ്‌വേ

പാക്കിസ്ഥാന്‍ സിംബാബ്‌വേയെ 38 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തപ്പോള്‍ 46.3 ഓവറില്‍ 256 റണ്‍സിന് സിംബാബ്‌വേയുടെ എല്ലാവരും പുറത്തായി. ഖാസിം അക്രം(54), മുഹമ്മദ് ഹാരിസ്(81) എന്നിവര്‍ പാക്കിസ്ഥാനുവേണ്ടി തിളങ്ങി. സിംബാബ്‌വേയ്ക്കുവേണ്ടി ഡൈലന്‍ ഗ്രാന്റ് 3 വിക്കറ്റ് നേടി. വെസ്ലി മധെവെരെ(53), മില്‍ട്ടന്‍ ശുംബ(58) എന്നിവര്‍ സിംബാബ്‌വേ ഇന്നിങ്‌സിന് കരുത്തായപ്പോള്‍ അബ്ബാസ് അഫ്രീദി, താഹിര്‍ ഹുസ്സെന്‍ എന്നിവര്‍ പാക്കിസ്ഥാനുവേണ്ടി 3 വിക്കറ്റുവീതം വീഴ്ത്തി.

അക്തറിന്‍റെ ഇന്ത്യന്‍ പ്രണയം... ലക്ഷ്യം പണമെന്ന് സെവാഗ്!! ചുട്ട മറുപടിയുമായി അക്തര്‍

സൗത്ത് ആഫ്രിക്ക കാനഡ

സൗത്ത് ആഫ്രിക്ക കാനഡ

ദുര്‍ബലരായ കാനഡയെ 150 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക തോല്‍പ്പിച്ചത്. 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്ത സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 41.1 ഓവറില്‍ 199 റണ്‍സിന് കാനഡയുടെ എല്ലാവരും പുറത്തായി. കാറെല്‍സി(60), ബ്രൈസി പാഴ്‌സണ്‍സ്(121) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അഖില്‍ കുമാര്‍ കാനഡയ്ക്കായി 4 വിക്കറ്റ് സ്വന്തമാക്കി. ബെന്‍ജാമിന്‍ കാള്‍ട്ടിസ്(62), ഉദയ്ബീര്‍ വാലിയ(26) എന്നിവര്‍ കാനഡയ്ക്കുവേണ്ടി പൊരുതി. എന്നാല്‍, രണ്ടുവിക്കറ്റുവീതം സ്വന്തമാക്കിയ വാന്‍ വുറെന്‍, മെറിക് ബ്രെറ്റ് എന്നിവര്‍ ചേര്‍ന്ന് സൗത്ത് ആഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം സമ്മാനിക്കുകയായിരുന്നു.

ഇന്ത്യ vs ന്യൂസിലാന്‍ഡ്: ധോണിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകരും!! കണ്ണു വച്ച് കോലി

യുഎഇ അഫ്ഗാനിസ്ഥാന്‍

യുഎഇ അഫ്ഗാനിസ്ഥാന്‍

യുഎഇക്കെതിരെ 160 റണ്‍സിന്റെ ജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. 6 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത അഫ്ഗാനെതിരെ 32.4 ഓവറില്‍ കാനഡയുടെ എല്ലാ ബാറ്റ്‌സ്മാന്മാരും പുറത്തായി. ഇബ്രാഹിം സദ്രാന്‍(87), റഹ്മാനുള്ള(81) എന്നിവര്‍ അഫ്ഗാനുവേണ്ടി മികച്ച സ്‌കോര്‍ കണ്ടെത്തി. ആര്യന്‍ ലക്ര(28), അരവിന്ദ്(19) എന്നിവരാണ് യുഎഇയുടെ ടോപ് സ്‌കോറര്‍മാര്‍. ഗഫാരി അഞ്ചു വിക്കറ്റും നൂര്‍ അഹമ്മദ് 3 വിക്കറ്റും വീഴ്ത്തിയതോടെ യുഎഇ തകരുകയായിരുന്നു.

Story first published: Thursday, January 23, 2020, 11:58 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+