Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന്‍റെ ഇന്ത്യന്‍ പ്രണയം... ലക്ഷ്യം പണമെന്ന് സെവാഗ്!! ചുട്ട മറുപടിയുമായി അക്തര്‍

കറാച്ചി: തന്നെ വിമര്‍ശിച്ച ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന് ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെ അക്തര്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും വിശകലനം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യാറുണ്ട്. ഇതിനെയാണ് സെവാഗ് വിമര്‍ശിച്ചത്.

പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തത്തോടെയാണ് അക്തര്‍ ഇന്ത്യയെ നിരന്തരം പുകഴ്ത്തുന്നതെന്നായിരുന്നു സെവാഗിന്റെ ആരോപണം. തന്റെ ചാനലിലൂടെ പാകിസ്താന്‍ ടീമിനെക്കുറിച്ചോ, അവരുടെ മല്‍സരങ്ങളെക്കുറിച്ചോ അക്തര്‍ കാര്യമായി പരാമര്‍ശിക്കുകയും ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം.

മുടിയേക്കാള്‍ കൂടുതല്‍ പണം

മുടിയേക്കാള്‍ കൂടുതല്‍ പണം

നിങ്ങളുടെ തലയുള്ള മുടിയേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ടെന്നു അക്തര്‍ സെവാഗിനെ പരിഹസിച്ചു. തനിക്കു അത്രയുമധികം ഫോളോവേഴ്‌സുണ്ട്. നിങ്ങള്‍ക്കു ഇതൊന്നും സഹിക്കാനാവില്ലന്നു അറിയാം.15 വര്‍ഷമെടുത്താണ് താന്‍ ഇന്നു കാണുന്ന ഷുഐബ് അക്തറായത്.

ഇന്ത്യയിലും തനിക്കു ഏറെ ആരാധകരുണ്ട്. ഇന്ത്യ മോശമായി കളിക്കുമ്പോള്‍ താന്‍ വിമര്‍ശിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ താന്‍ വിമര്‍ശിച്ചിരുന്നതായും അക്തര്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഒരാളുടെ പേര് പറയൂ...

ഒരാളുടെ പേര് പറയൂ...

ഇന്ത്യ മികച്ച പ്രകടനം നടത്തുമ്പോള്‍ അവരെ പ്രശംസിക്കാത്ത ഏതെങ്കിലുമൊരു പാകിസ്താന്‍ യൂട്യുബറെ കുറിച്ച് പറയൂ. ഇന്ത്യ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ റമീസ് രാജ, ഷാഹിദ് അഫ്രീഡി തുടങ്ങിയവരെല്ലാം ടീമിനെ അഭിനന്ദിച്ചിട്ടുണ്ട്.
ലോകത്തില്‍ നിലവിലെ നമ്പര്‍ വണ്‍ ടീം മെന്‍ ഇന്‍ ബ്ലൂവല്ലേ, നിങ്ങള്‍ ഇതെങ്കിലുമൊന്നു പറയൂ. ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും വിരാട് കോലിയാണെന്നത് സത്യമല്ലേയെന്നും അക്തര്‍ ചോദിക്കുന്നു.

പ്രശസ്തനായത് ക്രിക്കറ്റിലൂടെ

പ്രശസ്തനായത് ക്രിക്കറ്റിലൂടെ

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ മറ്റുള്ളവര്‍ക്കു എന്താണ് പ്രശ്‌നമെന്നു മനസ്സിലാവുന്നില്ല. 15 വര്‍ഷം പാകിസ്താനു വേണ്ടി താന്‍ കളിച്ചിട്ടുണ്ട്.
യൂട്യുബിലില്‍ വീഡിയോ ഇട്ട് പ്രശസ്തനായ വ്യക്തിയല്ല താന്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറാണ് താനെന്നും അക്തര്‍ ചാനലിലൂടെ തുറന്നടിച്ചു.

സെവാഗിന്റെ വാക്കുകള്‍

സെവാഗിന്റെ വാക്കുകള്‍

ഇന്ത്യയെ ഇപ്പോള്‍ നിരന്തരം പ്രശംസിച്ചു കൊണ്ടിരിക്കുന്നത് അക്തറിന്റെ ബിസിനസിന്റെ ഭാഗമായാണെന്നും പണമുണ്ടാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു സെവാഗ് പറഞ്ഞത്.
അക്തര്‍ ഇപ്പോള്‍ നമ്മുടെ നല്ലൊരു സുഹൃത്തായിക്കഴിഞ്ഞു. അദ്ദേഹത്തിനു ഇന്ത്യയില്‍ ബിസിനസ് വേണം. അതിനു വേണ്ടിയാണ് ടീമിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. അക്തറിന്റെ അഭിമുഖങ്ങള്‍ എടുത്തുനോക്കിയാല്‍ ഇന്ത്യയെ പ്രശംസിക്കുന്ന പല കാര്യങ്ങളും അദ്ദേഹം പറയുന്നതായി ശ്രദ്ധയില്‍പ്പെടും. പാക് ടീമിനായി കളിച്ചിരുന്ന കാലത്തൊന്നും അദ്ദേഹം ഇത്തരം പ്രശംസയൊന്നും നടത്തിയിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Thursday, January 23, 2020, 11:15 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+