Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021ലെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റിയേക്കും! ഐസിസിയുടെ മുന്നറിയിപ്പ്, ഇതാണ് കാരണം

ദുബായ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആതിഥേയത്വം ഇന്ത്യക്കു നഷ്ടമായേക്കും. ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്നും പിടിച്ചുവാങ്ങാന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നും ഐസിസി ബിസിസിഐയ്ക്കു മുന്നറിയിപ്പ് നല്‍കി. ടൂര്‍ണമെന്റിനു നികുതയിളവുണ്ടാവുമെന്ന് സര്‍ക്കാരില്‍ നിന്നും ഉറപ്പ് വാങ്ങിത്തരാന്‍ ബിസിസിഐയ്ക്കു ഇനിയും സാധിച്ചിട്ടില്ലെന്നതാണ് ഐസിസിയെ ചൊടിപ്പിച്ചിരിക്കുന്നത്.

icc

കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ വിഷയലുമായി ബന്ധപ്പെട്ട് ബിസിസിഐയും ഐസിസിയും തമ്മില്‍ നിരവധി തവണയാണ് ആശയവിനിമയം നടത്തിയിട്ടുള്ളത്. മേയ് 18ന് മുമ്പ് സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഉറപ്പ് വാങ്ങിത്തരണമെന്നും ഐസിസി ബിസിസിഐയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഡെഡ്‌ലൈന്‍ മേയ് 30 വരെയെങ്കിലും നീട്ടി നല്‍കണമെന്നാണ് ബിസിസിഐയുടെ അഭ്യര്‍ഥന. കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു സ്ഥിതിഗതികള്‍ ആകെ മാറിയതായും ഈ പ്രത്യേക സാഹചര്യത്തില്‍ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ബിസിസിഐ അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍ അഭ്യര്‍ഥന ഐസിസി തള്ളുകയായിരുന്നു.

ബിസിസിഐയുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയുമായുണ്ടാക്കിയ ആതിഥേയ കരാര്‍ മേയ് 18 മുതല്‍ എന്നു വേണമെങ്കിലും റദ്ദാക്കാന്‍ ഐബിസി (ഐസിസി ബിസിനസ് കോര്‍പറേഷനന്‍) അധികാരമുണ്ടായിരിക്കുമെന്നും ഐസിസി ജനറല്‍ കൗണ്‍സല്‍ ജൊനാതന്‍ ഹാള്‍ ബിസിസിഐയ്ക്കു അയച്ച ഇമെയിലില്‍ അറിയിച്ചിരുന്നു.

ലോകകപ്പുമായി ബന്ധപ്പെട്ട നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് അക്കാര്യം തങ്ങളെ അറിയിക്കാന്‍ ബിസിസിഐയ്ക്കു വര്‍ങ്ങള്‍ തന്നെ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് തന്നെ ബിസിസിഐ ഇതു സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മേയ് 18 വരെ സമയം നീട്ടി നല്‍കിയിട്ടും ബിസിസിഐയ്ക്കു ഇതിനു സാധിച്ചിട്ടില്ല. ഐബിസിക്കു സമയം ഇനിയും നീട്ടിനല്‍കുകയെന്നത് അസാധ്യമാണെന്നും ഐസിസിയുടെ ഇമെയിലില്‍ വിശദീകരിക്കുന്നു.

2

ഇതാദ്യമായല്ല ബിസിസിഐയും ഐസിസിയും തമ്മില്‍ നികുതിയിളവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലണ്ടാവുന്നത്. 2016ല്‍ ഇന്ത്യ വേദിയായ ടി20 ലോകകപ്പിനിടെയും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 20-30 മില്ല്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ഐസിസിക്കു നേരിടേണ്ടിവന്നത്. തുടര്‍ന്ന് ഐസിസിയുടെ മുഖ്യ വരുമാനത്തില്‍ നിന്നും നിന്നും ബിസിസിഐയ്ക്കു ലഭിക്കേണ്ടിയിരുന്ന ഷെയര്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. ഐസിസിയുടെ തര്‍ക്ക പരിഹാര കമ്മിറ്റിയില്‍ ബിസിസിഐ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ വിധി ഇനിയും വന്നിട്ടില്ല.

Story first published: Wednesday, May 27, 2020, 16:11 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+