For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ടീം ഓഫ് 2016.. ഇന്ത്യക്കാരനായി അശ്വിന്‍ മാത്രം.. അത്ഭുതം, വിരാട് കോലി പോലുമില്ല!!!

By Muralidharan

ബെംഗളൂരു: 12 മാച്ച്, 18 ഇന്നിംഗ്‌സ്. 1215 റണ്‍സ്. ഇരട്ടസെഞ്ചുറികള്‍ ഉള്‍പ്പെടെ നാല് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും. 75ന് മേല്‍ ശരാശരി. പോരാത്തതിന് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ജയമെന്ന ഇന്ത്യന്‍ റെക്കോര്‍ഡും - മിന്നും ഫോമില്‍ കളിക്കുന്ന വിരാട് കോലി ഇല്ലാതെ ഒരു ടെസ്റ്റ് ടീമോ. അതും ടെസ്റ്റ് ടീം ഓഫ് ദ ഇയര്‍ 2016. അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍.

അശ്വിനുണ്ട് അശ്വിന്‍ മാത്രം

അശ്വിനുണ്ട് അശ്വിന്‍ മാത്രം

ഓഫ് സ്പിന്നര്‍ ബൗളറും മധ്യനിര ബാറ്റ്‌സ്മാനുമായ രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് ലോക ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഏക ഇന്ത്യക്കാരന്‍. ബാറ്റ് കൊണ്ടും ബോള് കൊണ്ടും അശ്വിന് ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. 12 ടെസ്റ്റ് കളിച്ച അശ്വിന്‍ 2 സെഞ്ചുറി അടക്കം 612 റണ്‍സടിച്ചു. കഴിഞ്ഞില്ല 72 വിക്കറ്റും വീഴ്ത്തി മൂന്ന് മാന്‍ ഓഫ് ദ മാച്ചും രണ്ട് മാന്‍ ഓഫ് ദ സീരിസുമായി.

കുക്കാണ് ക്യാപ്റ്റന്‍

കുക്കാണ് ക്യാപ്റ്റന്‍

ഇന്ത്യയോട് 4 - 0 ന് പരമ്പര തോറ്റെങ്കിലും ഇംഗഌണ്ടിന്റെ അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ മാത്രമല്ല ബംഗ്ലാദേശിലും കുക്കിന്റെ ഇംഗ്ലണ്ടിന്റെ പ്രകടനം ഭദ്രമായിരുന്നില്ല. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് കുക്കിന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍. മുരളി വിജയ്, രാഹുല്‍, ധവാന്‍ തുടങ്ങിയ ഇന്ത്യക്കാര്‍ ചിത്രത്തില്‍ പോലമില്ല.

ബാറ്റിംഗ് നിര കടുകട്ടി

ബാറ്റിംഗ് നിര കടുകട്ടി

വിരാട് കോലിക്ക് മാത്രമല്ല ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ സ്്റ്റീവ് സ്മിത്തിനും ലോക ഇലവനില്‍ ഇടംകിട്ടിയില്ല. പന്ത്രണ്ടാമനാണ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, ആദം വോഗ്‌സ് എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ജോണി ബെര്‍സ്‌റ്റോ ആണ് കീപ്പര്‍. ഓള്‍റൗണ്ടറായി ബെന്‍ സ്‌റ്റോക്‌സ്.

ബൗളിംഗില്‍ ഇവര്‍

ബൗളിംഗില്‍ ഇവര്‍

ശ്രീലങ്കയില്‍ നിന്നുള്ള രംഗണ ഹെറാത്താണ് ആര്‍ അശ്വിനൊപ്പം സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല. ഫാസ്റ്റ് ബൗളര്‍മാരായി രണ്ട് പേര്‍. ഓസ്‌ട്രേലിയയുടെ വെടിച്ചില്ല് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നും. ഇംഗ്ലണ്ടില്‍ നിന്നും ആകെ നാല് പേര്‍ ഉണ്ട്. പാകിസ്താനില്‍ നിന്നും ആരുമില്ല.

Story first published: Thursday, December 22, 2016, 13:13 [IST]
Other articles published on Dec 22, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+