Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC Ranking: ജഡ്ഡു ഇനി കിങ് ഡാ- നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍! കോലിയും റിഷഭും മുന്നേറി

ശ്രീലങ്കയ്‌ക്കെതിരേ മൊഹാലി ടെസ്റ്റില്‍ കാഴ്ചവച്ച അവിസ്മരണീയ ഓള്‍റൗണ്ട് പ്രകടനത്തിനു പിന്നാലെ ഐസിസിയുടെ റാങ്കിങിലും വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പന്‍ താരം രവീന്ദ്ര ജഡേജ. പുതിയ റാങ്കിങില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായി അദ്ദേഹം മാറിയിരിക്കുകയാണ്. അതേസമയം, റാങ്കിങില്‍ മുന്നേറ്റം നടത്താന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കും സാധിച്ചിട്ടുണ്ട്.

1

വെസ്റ്റ് ഇന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡറിനെ് പിന്തള്ളിയാണ് രവീന്ദ്ര ജഡേജ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായി മാറിയിരിക്കുന്നത്. പുതിയ റാങ്കിങില്‍ 406 റേറ്റിങ് പോയിന്റാണ് ജഡ്ഡുവിനുള്ളത്. 382 റേറ്റിങ് പോയിന്റോടെയാണ് ഹോള്‍ഡര്‍ തൊട്ടു പിറകല്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ 347 പോയിന്റുമായി മൂന്നാമതുമുണ്ട്.
നേരത്തേ മൂന്നാം റാങ്കിലായിരുന്ന ജഡ്ഡു രണ്ടു സ്ഥാനങ്ങള്‍ കയറിയാണ് പുതിയ നമ്പര്‍ വണ്ണായത്. ഇതോടെ നേരത്തേ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ടായിരുന്ന ഹോള്‍ഡറും അശ്വിനും ഓരോ സ്ഥാനം താഴേക്ക് ഇറങ്ങുകയായിരുന്നു.

2

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും വിജയിച്ചു കയറിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഉജ്ജ്വല പ്രകടനമാണ് റാങ്കിങില്‍ വമ്പന്‍ നേട്ടം കൈവരിക്കാന്‍ രവീന്ദ്ര ജഡേജയെ സഹായിച്ചത്. മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം പുറത്താവാതെ 175 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ നേടിയിരുന്നു. പിന്നീട് ബൗളിങിലും ജഡ്ഡു മാജിക്ക് തുടര്‍ന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമിന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ പിഴുത് അദ്ദേഹം ലങ്കാദഹനം നടത്തി. വെറും മൂന്നു ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ജഡേജയായിരുന്നു.

3

കരിറില്‍ ഇതു രണ്ടാം തവണയാണ് ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ രവീന്ദ്ര ജഡേജ ഒന്നാംസ്ഥാനമലങ്കരിക്കുന്നത്. നേരത്തേ 2017 ആഗസ്റ്റിലായിരുന്നു അദ്ദേഹം ഒന്നാംസ്ഥാനത്തേക്കു വന്നത്. അന്നു പക്ഷെ ഒരാഴ്ച മാത്രമേ ജഡ്ഡുവിനു ഒന്നാം റാങ്കില്‍ തുടരാനായുള്ളൂ.
2021 ഫെബ്രുവരി ഒന്നു മുതല്‍ ടെസ്റ്റിലെ ഒന്നാം റാങ്ക് കൈയടക്കി വച്ച ഹോള്‍ഡറില്‍ നിന്നാണ് ജഡേജ ഇപ്പോള്‍ ഈ സ്ഥാനം തട്ടിയെടുത്തിരിക്കുന്നത്. ലങ്കയുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായാല്‍ അദ്ദേഹത്തിനു ഒന്നാംസ്ഥാനം കൂടുതല്‍ ഭദ്രമാക്കുകയും ചെയ്യാം.

4

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ മാത്രമല്ല ബാറ്റിങ്, ബൗളിങ് വിഭാഗങ്ങളിലും രവീന്ദ്ര ജഡേജ മുന്നേറ്റം നടത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ നേടിയ കരിയര്‍ ബെസ്റ്റ് സ്‌കോറായ 175 റണ്‍സ് അദ്ദേഹത്തെ ബാറ്റിങില്‍ വന്‍ കുതിപ്പ് നടത്താന്‍ സഹായിച്ചു. 17 സ്ഥാനങ്ങള്‍ ഒറ്റയടിക്കു മുന്നേറിയ ജഡ്ഡു 54ാം റാങ്കില്‍ നിന്നും 37ാ സ്ഥാനത്തേക്കു കയറിയിരിക്കുകയാണ്.
മൊഹാലി ടെസ്റ്റിലെ ഒമ്പതു വിക്കറ്റ് പ്രകടനം ബൗളര്‍മാരുടെ റാങ്കിങിലും അദ്ദേഹത്തെ സഹായിച്ചു. ഒമ്പതു സ്ഥാനങ്ങള്‍ കയറിയ ജഡേജ ബൗളര്‍മാരില്‍ 17ാം റാങ്കിലെത്തി.

5

അതേസമയം, ബാറ്റര്‍മാരുടെ റാങ്കിങില്‍ വിരാട് കോലി രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇതാണ് കോലിക്കു തുണയായത്. രണ്ടു സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം അഞ്ചാം റാങ്കിന്റെ അവകാശിയായിരിക്കുകയാണ്.
എന്നാല്‍ പുതിയ ടെസ്റ്റ് നായകന്‍ രോഹിത് ശര്‍മയ്ക്കു റാങ്കിങില്‍ തിരിച്ചടി നേരിട്ടു. നേരത്തേ അഞ്ചാമതായിരുന്ന അദ്ദേഹം ആറാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്. ടീമംഗമായ കേലിയാണ് രോഹിത്തിന്റെ റാങ്ക് തട്ടിയെടുത്തത്. മൊഹാലി ടെസ്റ്റില്‍ 96 റണ്‍സുമായി കസറിയ റിഷഭ് പന്ത് റാങ്കിങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ചു. നേരത്തേ 11ാമതായിരുന്ന താരം ഒരു സ്ഥാനം കയറിയാണ് 10ാം നമ്പറായത്.

Story first published: Wednesday, March 9, 2022, 15:03 [IST]
Other articles published on Mar 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+