Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ആഗ്രഹിച്ച വിരമിക്കല്‍ ഇങ്ങനെ ആയിരുന്നില്ല! ആദ്യത്തെ തീരുമാനം മറ്റൊന്ന്- വെളിപ്പെടുത്തല്‍

ഇതിഹാസ താരം എംഎസ് ധോണിയുടെ വിരമിക്കലില്‍ നിന്നും ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ആഗസ്റ്റ് 15ന് രാത്രിയോടെയായിരുന്നു ധോണി കളി മതിയാക്കുന്നതായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാംപിനൊപ്പം ചേര്‍ന്ന ശേഷമായിരുന്നു ധോണി ഇന്ത്യക്കായി കളിക്കില്ലെന്നു ലോകത്തെ അറിയിച്ചത്.

1

ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടി20 ലോകകപ്പിനുള്ള ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ ധോണിക്കു കഴിയുമെന്ന് നേരത്തേ മുഖ്യ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയുടെ വരവ് എല്ലാം മാറ്റിമറിച്ചു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ നീട്ടി വയ്ക്കപ്പെട്ടു. ടി20 ലോകകപ്പാവട്ടെ 2022ലേക്കു മാറ്റുകയും ചെയ്തു.

ടി20 ലോകകപ്പില്‍ കൂടി കളിച്ച ശേഷം വിരമിക്കാനായിരുന്നു ധോണി നേരത്തേ ആഗ്രഹിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത്. വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് ധോണി തന്നോടു സംസാരിച്ചിരുന്നതായും ലോകകപ്പ് കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും സുഹൃത്ത് പറയുന്നു.

ധോണിയുടെ ശരീരം പഴയതു പോലെ വഴങ്ങിയിരുന്നില്ല. താന്‍ ആഗ്രഹിക്കുന്നതു പോലെ ശരീരം പ്രതികരിക്കുന്നില്ലെന്ന കാര്യം അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. എന്നിട്ടും ഈ വര്‍ഷം നേരത്തേ നടക്കാനിരുന്ന ടി20 ലോകകപ്പില്‍ കൂടി കളിക്കാനും അതിനു ശേഷം വിരമിക്കാനുമായിരുന്നു ധോണിയുടെ പ്ലാന്‍. പക്ഷെ ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കില്ലെന്ന് അറിഞ്ഞതോടെ ഇത് കളി നിര്‍ത്താനുള്ള ഉചിതമായ സമയെന്നു ധോണി തീരുമാനിക്കുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

2

ഈ വര്‍ഷം ടി20 ലോകകപ്പ് നടന്നിരുന്നെങ്കില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയ്ക്കു കരുത്ത് പകരുമായിരുന്നു. എന്നാല്‍ അദ്ദേഹം വിരമിച്ചതോടെ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് മികച്ചൊരു ഫിനിഷറെ കണ്ടു പിടിക്കണമന്ന വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ലോകകപ്പിനു മുമ്പ് രണ്ടു ഐപിഎല്ലുകള്‍ നടക്കാനിരിക്കുന്നതിനാല്‍ മികച്ചൊരു ഫിനിഷറെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

2019 ജൂലൈയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. ദേശീയ ടീമിനായി 350 ഏകദിനങ്ങളും 98 ടി20കളും 90 ടെസ്റ്റുകളും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Sunday, August 16, 2020, 16:19 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+