വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 Ranking: റാങ്കിങിലും കത്തിക്കയറി സൂര്യയും വെങ്കടേഷും, ഇളക്കമില്ലാതെ കോലി

വിന്‍ഡീസിനെതിരേ രണ്ടു പേരും കസറിയിരുന്നു

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യയെ സഹായിച്ച സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും ഐസിസിയുടെ പുതിയ ടി20 റാങ്കിങിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ്. വന്‍ കുതിപ്പാണ് റാങ്കിങില്‍ ഇരുവരും നടത്തിയിരിക്കുന്നത്. സൂര്യ ബാറ്ററര്‍മാരുടെ റാങ്കിങില്‍ ആദ്യ 25നുള്ളിലേക്കു വന്നപ്പോള്‍ വെങ്കടേഷ് 120നുള്ളിലേക്കും കടന്നിരിക്കുകയാണ്. വിന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ 3-0നായിരുന്നു തൂത്തുവാരിയത്. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യയായിരുന്നു. പരമ്പരയില്‍ ടീമിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമായിരുന്നു. സൂര്യക്കു പിറകില്‍ ഇന്ത്യന്‍ താങ്ങളുടെ റണ്‍വേട്ടയില്‍ വെങ്കയേഷ് രണ്ടാംസ്ഥാനത്തുണ്ടായിരുന്നു.

2

പുതിയ റാങ്കിങില്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സൂര്യകുമാര്‍ യാദവ് 21ാം റാങ്കിന്റെ അവകാശിയായിരിക്കുകയാണ്. വെങ്കടേഷ് അയ്യരാവട്ടെ 203 സ്ഥാനങ്ങളാണ് ഒറ്റയടിക്കു കയറിയത്. ഇതോടെ അദ്ദേഹം 115ാം റാങ്കിലെത്തുകയും ചെയ്തു. പരിക്കു കാരണം വിന്‍ഡീസിനെതിരായ പരമ്പര നഷ്ടമായ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിന് റാങ്കിങില്‍ തിരിച്ചടി നേരിട്ടു. രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ അദ്ദേഹം ആറാം റാങ്കിലേക്കു വീണിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാറ്റര്‍മരില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. അദ്ദേഹം റാങ്കിങില്‍ പത്താം സ്ഥാനത്തു തന്നെ മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം, ടി20 ബൗളര്‍മാരുടെ റാങ്കിങിലേക്കു വരികയാണെങ്കില്‍ ഇന്ത്യയുടെ ഒരു താരം പോലും ആദ്യ പത്തിലില്ല. മാത്രമല്ല ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലും ഇന്ത്യയുടെ ആരും ആദ്യത്തെ പത്തില്‍ ഇടം നേടിയിട്ടില്ല. ടി20 ബൗളര്‍മാരുടെ റാങ്കിങിലേക്കു വരികയാണെങ്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലും മാറ്റമില്ലെന്നു കാണാം. സൗത്താഫ്രിക്കയുടെ തബ്രെയ്‌സ് ഷംസി തന്നെ ഒന്നാംസ്ഥാനത്തു തുടരുകയാണ്. 784 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് രണ്ടാം റാങ്കില്‍. 752 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്.

നേരത്തേ മൂന്നാമതുണ്ടായിരുന്ന ശ്രീലങ്കയുടെ വനിന്ദു ഹസരംഗ ഒരു സ്ഥാനം നഷ്ടമായി നാലാംസ്ഥാനത്തേക്കു ഇറങ്ങി. ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി പുതിയ മൂന്നാം റാങ്കിനു അവകാശിയായിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, അഫ്ഗനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. അഫ്ഗാനിസ്താന്റെ തന്നെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ, ഓസ്‌ട്രേലിയയുടെ ആഷ്ടണ്‍ ഏഗര്‍, പാകിസ്താന്റെ ഷദാബ് ഖാന്‍ എന്നിവരാണ് ഏഴു മുതല്‍ പത്തു വരെ റാങ്കിലുള്ളത്.

Story first published: Wednesday, February 23, 2022, 17:33 [IST]
Other articles published on Feb 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X