Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC T20 RANKING: കോലിയെ വിടാതെ ബാബര്‍, വമ്പന്‍ റെക്കോഡ് തകര്‍ത്തു, നേട്ടമുണ്ടാക്കി സഞ്ജു

1

ദുബായ്: ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക് നായകന്‍ ബാബര്‍ ആസം. മിന്നും ഫോമിലുള്ള ബാബര്‍ തലപ്പത്തെ സ്ഥാനം കൈവിടാതിരുന്നതോടെ മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ റെക്കോഡിനെ പഴങ്കഥയാക്കി. ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൂടുതല്‍ കാലം ഒന്നാം റാങ്കിലിരുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തം പേരിലാക്കിയത്.

1013 ദിവസമാണ് കോലി ഒന്നാം സ്ഥാനക്കാരനായിരുന്നത്. ഇതിനെയാണ് ബാബര്‍ മറികടന്നത്. 818 റേറ്റിങ് പോയിന്റാണ് പാക് നായകനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് 794 പോയിന്റുമുണ്ട്. ആദ്യ 10ല്‍ പോലും മുന്‍ ഒന്നാം നമ്പറായ കോലിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് വര്‍ഷത്തിലേറെയായി മോശം ഫോമിലുള്ള കോലി 21ാം സ്ഥാനത്താണുള്ളത്.

1

ആദ്യ 10നുള്ളില്‍ ഇന്ത്യയുടെ ഇഷാന്‍ കിഷന്‍ മാത്രമാണുള്ളത്. അഞ്ചാം സ്ഥാനത്തായിരുന്ന കിഷന്‍ രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി നിലവില്‍ ഏഴാം സ്ഥാനത്താണ്. കെ എല്‍ രാഹുല്‍ 17ാം റാങ്കിങ്ങിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 19ാം സ്ഥാനത്തുമാണ്. ശ്രേയസ് അയ്യര്‍ 20ാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രോഹിത്തും രാഹുലും കോലിയും ഉണ്ടായിരുന്നില്ല. ഇത് റാങ്കിങ്ങിലും പ്രകടമായി. കോലി രണ്ട് ടി20 മത്സരമാണ് ഈ വര്‍ഷം കളിച്ചത്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

2

എന്നാല്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ മികവ് കാട്ടിയ സഞ്ജു സാംസണും ദീപക് ഹൂഡയും റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കി. ആദ്യ മത്സരത്തില്‍ 47 റണ്‍സും രണ്ടാം ടി20യില്‍ സെഞ്ച്വറി നേടുകയും (104) ചെയ്ത ദീപക് ഹൂഡ 414 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 104ാം സ്ഥാനത്തേക്കെത്തി. സഞ്ജു സാംസണ്‍ രണ്ടാം ടി20 മാത്രമാണ് കളിച്ചത്. 77 റണ്‍സ് നേടിയതോടെ 57 സ്ഥാനം ഉയര്‍ന്ന് 114ാം സ്ഥാനത്തേക്കുമെത്തി.

ടി20 ബൗളിങ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ നേട്ടമില്ല. 792 റേറ്റിങ് പോയിന്റോടെ ഓസ്‌ട്രേലിയക്കാരന്‍ ജോഷ് ഹെയ്‌സല്‍വുഡ് തലപ്പത്തും ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ടാം സ്ഥാനത്തുമാണുള്ളത്. തബ്രൈസ് ഷംസി, റാഷിദ് ഖാന്‍, ആദം സാംബ, വനിന്‍ഡു ഹസരങ്ക, ആന്‍ റിച്ച് നോക്കിയേ, ആഷ്ടന്‍ അഗര്‍, നസൂം അഹമ്മദ് എന്നിവരാണ് ആദ്യ 10ലുള്ളത്.

3

ഇന്ത്യന്‍ ബൗളര്‍മാരില്‍ 14ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് കേമന്‍. യുസ് വേന്ദ്ര ചഹാല്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് 23ാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ അഞ്ച് സ്ഥാനം ഉയര്‍ന്ന് 33ാം സ്ഥാനത്തേക്കെത്തി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി 34ാം സ്ഥാനത്താണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ നാണക്കേട് തന്നെയാണ് ഈ റാങ്കിങ്.

4

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും ആദ്യ 10ല്‍ ഇന്ത്യക്കാരനില്ല. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി തലപ്പത്തും ഷക്കീബ് അല്‍ ഹസന്‍, മോയിന്‍ അലി, ഗ്ലെന്‍ മാക്‌സ് വെല്‍, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ നിരയിലെ ഓള്‍റൗണ്ട് മികവിനെ എടുത്തു കാട്ടുന്നതാണ് ഈ റാങ്കിങ്.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

5

ഏകദിന റാങ്കിങ്ങില്‍ ബാബര്‍ ആസം തലപ്പത്തും ഇമാം ഉല്‍ ഹഖ് രണ്ടാം സ്ഥാനത്തും വിരാട് കോലി മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ നാലാം സ്ഥാനത്തുമുണ്ട്. ബൗളിങ് റാങ്കിങ്ങില്‍ ട്രന്റ് ബോള്‍ട്ടാണ് തലപ്പത്ത്. അഞ്ചാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ഓള്‍റൗണ്ടര്‍മാരില്‍ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്. ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ജോ റൂട്ടും ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയുമാണ് ഒന്നാം സ്ഥാനത്ത്.

Story first published: Wednesday, June 29, 2022, 17:43 [IST]
Other articles published on Jun 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+