ICC Odi Ranking: പിന്നോട്ടിറങ്ങി കോലി, മറികടന്ന് പാക് താരം, അനക്കമില്ലാതെ രോഹിത്

ദുബായ്: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോലിക്ക് സ്ഥാന നഷ്ടം. മുന്‍ നായകനും ഇതിഹാസവുമായ കോലി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇമാം ഉല്‍ ഹഖാണ് കോലിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കെത്തിയത്. ഇമാമിന് 815 റേറ്റിങ് പോയിന്റും കോലിക്ക് 811 പോയിന്റുമാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം പ്രകടനമാണ് കോലി നടത്തുന്നത്.
പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം 892 പോയിന്റുമായി തലപ്പത്ത് തുടരുകയാണ്. 791 പോയിന്റുള്ള രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ നായകന്‍ തന്റെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ ഒരു സ്ഥാനം ഉയര്‍ന്ന് മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ രണ്ട് സ്ഥാനം താഴോട്ടിറങ്ങി എട്ടാം സ്ഥാനത്താണ്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഒരു സ്ഥാനം ഉയര്‍ന്ന് ഒമ്പതാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 10ാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് തലപ്പത്ത് തുടരുമ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഓസീസ് താരം മാറ്റ് ഹെന്‍ട്രി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കെത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ആദ്യ 10ലുള്ള ഏക ഇന്ത്യന്‍ ബൗളറാണ് ബുംറ.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ഓള്‍റൗണ്ടര്‍മാരില്‍ ഷക്കീബ് അല്‍ ഹസന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരാണ് ടോപ് ത്രീയില്‍.ആദ്യ 10ല്‍ ഒരു ഇന്ത്യക്കാരന്‍ പോലുമില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തലപ്പത്തേക്കെത്തി. ഓസീസ് താരം മാര്‍നസ് ലബ്യൂഷെയ്‌നെ രണ്ടാം സ്ഥാനത്തേക്കിറക്കിയാണ് റൂട്ട് തലപ്പത്തേക്കെത്തിയത്. ഓസീസ് താരം സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. എട്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. വിരാട് കോലി 10ാം സ്ഥാനത്താണ്. ബൗളിങ് റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ് തലപ്പത്തുള്ളപ്പോള്‍ ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുമാണ്.
'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

ടി20 ബാറ്റിങ് റാങ്കിങ്ങിലും ബാബര്‍ തലപ്പത്ത് തുടരുന്നു. ഏഴാം സ്ഥാനത്തുള്ള ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. ബൗളര്‍മാരില്‍ ജോഷ് ഹെയ്‌സല്‍വുഡാണ് തലപ്പത്ത്. ബൗളര്‍മാരുടെ ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് തലപ്പത്തുള്ളത്. ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications