ദുബായ്: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് ഐസിസി ബുധനാഴ്ച അന്തിമതീരുമാനമെടുത്തേക്കും. നേരത്തേ മേയ് 28നു ഐസിസിയുടെ ഉന്നതതല യോഗം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കിലും അന്നു തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്ന് ജൂണ്‍ 10നുള്ളില്‍ ലോകകപ്പിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് അന്ന് ഐസിസി അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമോയെന്ന കാര്യം സംശയമാണ്.
ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റുമെന്ന കാര്യം ഉറപ്പാണെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനിരിക്കുന്നുള്ളൂവെന്നും നേരത്തേ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ ഇവയോടൊന്നും ഐസിസി പ്രതികരിച്ചിരുന്നില്ല. മുടങ്ങിക്കിടക്കുന്ന ഐപിഎല്ലിന്റെ ഭാവിയെ സംബന്ധിച്ചും ടി20 ലോകകപ്പിന്റെ വിധി അറിയേണ്ടത് പ്രധാനമാണ്. ലോകകപ്പ് മാറ്റിയാല്‍ ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍ ലോകകപ്പ് മാറ്റിയില്ലെങ്കില്‍ ഒരുപക്ഷെ ഐപിഎല്‍ റദ്ദാക്കേണ്ടിവരും.

ടി20 ലോകകപ്പ് മാത്രമല്ല മറ്റു നാലു അജണ്ടകള്‍ കൂടി ബുധനാഴ്ചത്തെ യോഗത്തില്‍ ബിസിസിഐ ചര്‍ച്ച ചെയ്യും. ഐസിസി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്, ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രോമുകളുടെ ഷെഡ്യൂള്‍, ബിസിസിഐയുമായുള്ള ടാക്‌സ് വിഷയം, സ്വകാര്യതയുമായി ബന്ധപ്പെട്ട് സിഇയുടെ റിപ്പോര്‍ട്ട് എന്നിവയും ചര്‍ച്ചാ വിഷയമാവും. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ലോകകപ്പും ഐസിസി ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായിരിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ശശാങ്ക് മനോഹറാണ് ഐസിസി ചെയര്‍മാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. കരാര്‍ നീട്ടാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു കഴിഞ്ഞു. ഇതോടെ പകരക്കാരനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നിലവിലെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തേക്കു വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗാംഗുലി തലപ്പത്തേക്കു വരണമെന്ന് പല മുന്‍ താരങ്ങളും ഇതിനകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബിസിസിഐയോ ഗാംഗുലിയോ തിരഞ്ഞെടുപ്പിനെക്കുറിച്ചോ ഇതില്‍ മല്‍സരിക്കുമോയെന്നതിനെക്കുറിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനാല്‍ തന്നെ വലിയ ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.