For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ലോകകപ്പ് നടക്കുമോ? ഐസിസിക്കും കണ്‍ഫ്യൂഷന്‍... തീരുമാനം ജൂണ്‍ 10വരെ നീട്ടി

ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പ് നടക്കുന്നത്

സിഡ്‌നി: ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസിയുടെ ബോര്‍ഡ് മീറ്റിങ്ങില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ യോഗത്തിലും തീരുമാനമായില്ല. ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നത് ജൂണ്‍ 10വരെ ഐസിസി നീട്ടി വച്ചിരിക്കുകയാണ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്.

1

ലോകമെമ്പാടുള്ള ക്രിക്കറ്റ് കലണ്ടര്‍ കൊറോണവൈറസ് മഹാമാരി താറുമാറാക്കിയിരുന്നു. ടി20 ലോകകപ്പിനെക്കുറിച്ച് കൂടുതല്‍ സാധ്യതകള്‍ തങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐസിസി അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലെ രഹസ്യാത്മക്ത നഷ്ടമായതില്‍ ആശങ്കയിലായ ഐസിസി ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ്-19നെ തുടര്‍ന്ന് ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കില്ലെന്ന അഭ്യൂഹം ശക്തമാണ്. ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകകപ്പ് 2022ലേക്കു മാറ്റി വയ്ക്കുമെന്നും ഇതേ വിന്‍ഡോയില്‍ മുടങ്ങിപ്പോയ ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കാനിടയുണ്ടെന്നുമായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മഹാമാരിക്കു ശേഷം പൊതുജനാരോഗ്യ സാഹചര്യങ്ങള്‍ അതിവേഗം മാറിയതിനാല്‍ വിവിധ ഭാവി പദ്ധതികളെക്കുറിച്ച് ഓഹരി ഉടകളുമായി ചര്‍ച്ച ചെയ്യാന്‍ ഐസിസി മാനേജ്‌മെന്റിനോടു ബോര്‍ഡ് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഭ്യന്തര ഇമെയിലുകള്‍ ലീക്കായതിനെക്കുറിച്ചും ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുമെല്ലാമാണ് ഐസിസി യോഗത്തില്‍ കൂടുതലായും ചര്‍ച്ച നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പല രഹസ്യ സ്വഭാവമുള്ള ഇമെയിലുകളും ചോര്‍ന്നതിനെക്കുറിച്ച് ഐസിസിയുടെ എത്തിക്‌സ് ഓഫീസറായിരിക്കും അന്വേഷിക്കുക.

ടി20 ലോകകപ്പിനെക്കുറിച്ച് വിവിധ സാധ്യതകളെക്കുറിച്ച് ഐസിസി ബോര്‍ഡ് ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. എന്നാല്‍ ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണോ, അതോ നീട്ടി വയ്ക്കണോയെന്ന കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമെടുക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ലോകകപ്പിനെക്കുറിച്ചുള്ള തീരുമാനം ജൂണ്‍ 10വെ നീട്ടിയത്.

Story first published: Friday, May 29, 2020, 8:19 [IST]
Other articles published on May 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+