Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021ലെ ലോകകപ്പ് ഇന്ത്യയില്‍ നടക്കുമോ? ഐസിസിക്കു സംശയം, ബാക്കപ്പ് വേദികള്‍ രണ്ടെണ്ണം

ഐസിസിയുടെ 2021ലെ ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തുക. സാഹചര്യം കൂടുതല്‍ മോശമായാല്‍ ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റിയേക്കും. ലോകകപ്പിന്റെ ബാക്കപ്പ് വേദികളായി യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഐസിസി കണ്ടു വച്ചിരിക്കുന്നതെന്നു ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

ഒരാഴ്ച മുമ്പാണ് അടുത്ത ലോകകപ്പുകളുടെ വേദികളെക്കുറിച്ച് ഐസിസി പ്രഖ്യാപിച്ചത്. 2021ലെ ലോകകപ്പ് ഇന്ത്യയിലും 2022ലേത് ഓസ്‌ട്രേലിയയിലുമാണ് നടക്കുക. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടി20 ലോകകപ്പാണ് 2022ലേക്കു മാറ്റി വച്ചിരിക്കുന്നത്. 2021ലെ ലോകകപ്പിന്റെ ബാക്കപ്പുകളായി യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഐസിസി കണ്ടു വച്ചിരിക്കുന്നതെങ്കിലും ഇന്ത്യയില്‍ നിന്നും ടൂര്‍ണമെന്റ് മാറ്റുമെന്ന് പറയാന്‍ കഴിയില്ല. ബാക്കപ്പുകളെ നോക്കി വയ്ക്കുകയെന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഐസിസി സ്വീകരിച്ചുവരുന്ന നടപടി ക്രമം മാത്രമാണ്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടായിരുന്നു ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയെന്നത് അസാധ്യമായി മാറിയതോടെ മാറ്റി വയ്ക്കാന്‍ ഐസിസി നിര്‍ബന്ധിതരാവുകയായിരുന്നു.

അതേസമയം, ഈ വര്‍ഷത്തെ ലോകകപ്പ് മാറ്റിവെച്ചതോടെ 2021ലെ ടി20 ലോകകപ്പ് നടത്താന്‍ താല്‍പ്പര്യം അറിയിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ ഇത് സംബന്ധിച്ച് ബിസിസി ഐയുമായി ചര്‍ച്ച നടത്തിയിരുന്നു. 2022ലെ ഓസ്ട്രേലിയ വേദിയാകേണ്ട ലോകകപ്പിന്റെ നടത്തിപ്പ് ഇന്ത്യക്ക് കൈമാറി 2021ലെ ലോകകപ്പിന് വേദിയാകാനായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രമം. ഇത്തവണത്തെ ലോകകപ്പിനുവേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളും ഓസ്ട്രേലിയ നടത്തിയിരുന്നു. ഇതിനായുള്ള ടിക്കറ്റടക്കം വിറ്റുപോയതിന് ശേഷമാണ് കോവിഡിനെത്തുടര്‍ന്ന് ലോകകപ്പ് മാറ്റിവെക്കാന്‍ ജൂലൈയില്‍ തീരുമാനം ഉണ്ടായത്.

ടി20 ലേകകപ്പ് മാറ്റിയത് ബിസിസിഐയ്ക്കു അനുഗ്രഹമാവുകയും ചെയ്തു. ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐയ്ക്കു വഴിയൊരുക്കിയത് ഐസിസിയുടെ തീരുമാനമായിരുന്നു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരെയായിരുന്നു ഐപിഎല്‍ നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നത്.

Story first published: Thursday, August 13, 2020, 9:17 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+