
മാത്രമല്ല തലപ്പത്തുള്ള ഇന്ത്യന്‍ ടീം രണ്ടാംസ്ഥാക്കാരായ ഇംഗ്ലണ്ടുമായുള്ള ലീഡുയര്‍ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അഞ്ചു റേറ്റിങ് പോയിന്റാണ് ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യക്കുള്ളത്. ഇന്നു പുറത്തുവിട്ട ഐസിസിയുടെ വാര്‍ഷിക റാങ്കിങ് അനുസരിച്ച് 270 റേറ്റങ് പോയിന്റോടെയാണ് ഇന്ത്യ നമ്പര്‍ വണ്ണായത്. 265 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. അതേസമയം, വാര്‍ഷിക റാങ്കിങില്‍ ടെസ്റ്റ് ടീമുകളില്‍ ഓസ്‌ട്രേലിയയാണ് തലപ്പത്ത്. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനാണ് ഒന്നാംറാങ്ക്.

നേരത്തേയുള്ള ഐസിസിയുടെ ടി20 ടീമുകളുടെ റാങ്കിങിലും തലപ്പത്ത് ഇന്ത്യയായിരുന്നു. അന്നു പക്ഷെ ഇംഗ്ലണ്ടിനു മേല്‍ ഒരു പോയിന്റിന്റെ റേറ്റിങ് വ്യത്യാസം മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ. 2019 മേയ് മുതലുള്ള മുഴുവന്‍ ടി20 പരമ്പരകളുടെയും ഫലം പുതിയ റാങ്കിങില്‍ പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമാണ് വിരാട് കോലിക്കു പകരം രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുത്തത്. അതിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ഇന്ത്യ തൂത്തുവാരുകയായിരുന്നു. പരാജയമറിയാതെ 12 ടി20കളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം തുടര്‍ ജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പവും ഇന്ത്യയെത്തിയിരുന്നു.

ഐസിസിയുടെ വാര്‍ഷിക ടി20 റാങ്കിങിലേക്കു വന്നാല്‍ ഇന്ത്യ, ഇംഗണ്ട് എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു ബാബര്‍ ആസമിന്റെ പാകിസ്താനാണ്. 261 റേറ്റിങ് പോയിന്റാണ് അവര്‍ക്കുള്ളത്. സൗത്താഫ്രിക്ക, നിലവിലെ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സൗത്താഫ്രിക്കയ്ക്കു 253ഉം ഓസ്‌ട്രേലിയക്കു 251ഉം റേറ്റിങ് പോയിന്റുണ്ട്.

നേരത്തേ അഞ്ചാംസ്ഥാനത്തായിരുന്നസ സൗത്താഫ്രിക്ക വാര്‍ഷിക റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് നാലാം റാങ്കിലേക്കു കയറിയത്. ഇതോടെ ലോക ചാംപ്യന്മാരായ ഓസീസ് ഒരു സ്ഥാനം താഴേക്കു വീഴുകയും ചെയ്തു. ന്യൂസിലാന്‍ഡ് (250 റേറ്റിങ് പോയിന്റ്), വെസ്റ്റ് ഇന്‍ഡീസ് (240), ബംഗ്ലാദേശ് (233), ശ്രീലങ്ക (230), അഫ്ഗാനിസ്താന്‍ (226) എന്നിരാണ് റാങ്കിങില്‍ ആറു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.


Click it and Unblock the Notifications











