Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു ഞാന്‍ കരഞ്ഞു, കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നം- സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അതു യാഥാര്‍ഥ്യമാവാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഐപിഎല്‍ ഹീറോയായ സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ സൂര്യകുമാറിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതാണ് അദ്ദേഹത്തിന് ആദ്യമായി ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്.

1

ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെന്നറിഞ്ഞപ്പോള്‍ വളരെയധികം ആവേശം തോന്നിയതായി സൂര്യകുമാര്‍ വെളിപ്പെടുത്തി. മുറിയിലിരുന്ന് ഒരു സിനിമ കാണാന്‍ ഞാന്‍ തയ്യാറെടുക്കവെയാണ് ഇന്ത്യന്‍ ടി20 ടീമില്‍ എന്നെ ഉള്‍പ്പെടുത്തിയെന്നു ഫോണില്‍ നോട്ടിഫിക്കേഷന്‍ വന്നത്. ഇന്ത്യന്‍ ടീമില്‍ എന്റെ പേരും കണ്ടപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. ഉടന്‍ തന്നെ രക്ഷിതാക്കളെയും അമ്മയെയും സഹോദരിയെയും വീഡിയോ കോള്‍ ചെയ്തു. ഞങ്ങളെല്ലാം അപ്പോള്‍ സന്തോഷം കൊണ്ടു കരയുകയായിരുന്നുവെന്ന് സൂര്യകുുമാര്‍ ബിസിസിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നോടൊപ്പം അവരും ഏറെക്കാലമായി കണ്ടുകൊണ്ടിരുന്ന സ്വപ്‌നമായിരുന്നു യാഥാര്‍ഥ്യമായത്. വളരെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു ഇത്. ഈ യാത്രയിലുനീളം എന്നോടൊപ്പം നിന്നവരാണ് അവരെല്ലാമെന്നും താരം പറഞ്ഞു.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ സൂര്യകുമാര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. വിരാട് കോലിക്കു കീഴില്‍ കളിക്കുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അഹമ്മദാബാദിലെത്തിയാല്‍ കുറച്ചു സമയം ദേശീയ ടീമിനൊപ്പം സമയം ചെലവിടുകയും ടീമിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുമാണ് എന്റെ ശ്രമം.

2

കോലിക്കു കീഴില്‍ കളിക്കാന്‍ ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അതിലൂടെ മെച്ചപ്പെട്ട താരമാവാനുമാണ് ശ്രമം. ഐപിഎല്ലില്‍ കോലിക്കെതിരേ ഞാന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഗ്രൗണ്ടില്‍ അദ്ദേഹം കാണിക്കുന്ന എനര്‍ജി എടുത്തുപറയേണ്ടതാണ്. എല്ലാ സമയത്തും സ്വയം പ്രചോദിപ്പിച്ചും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് കോലി കളിക്കുന്നത്. എല്ലായ്‌പ്പോഴും ജയിക്കണമെന്ന അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും സൂര്യകുമാര്‍ വിശദമാക്കി.

മാനസികമായും ശാരീരികമായും തന്നെ ഒരുപാട് മാറാന്‍ മുംബൈ ടീം സഹായിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും കാര്യങ്ങള്‍ സിംപിളായി കാണാന്‍ പഠിപ്പിച്ചത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്നും സൂര്യകുമാര്‍ പറഞ്ഞു. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ രോഹിത്തിനൊപ്പം മുംബൈയ്ക്കായി അരങ്ങേറിയത് ഇപ്പോഴും ഓര്‍മയുണ്ട്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. അപ്പോള്‍ രോഹിത് അടുത്തേക്ക് വന്ന് എന്നെ ഉപദേശിച്ചു. എല്ലാത്തിനെയും സിംപിളായി കാണാന്‍ ശ്രമിക്കൂ. ഇവിടെയെത്താന്‍ നീ ഏറെ അധ്വാനിച്ചിട്ടുണ്ട്. ഇനി നീ ഗ്രൗണ്ടില്‍ സ്വന്തം കഴിവ് പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യേണ്ടത്. മറ്റൊന്നിനെക്കുറിച്ചും ആലോച്ചിക്കരുതെന്നും രോഹിത് പറഞ്ഞതായി സൂര്യകുമാര്‍ വിശദമാക്കി.

Story first published: Saturday, February 27, 2021, 15:50 [IST]
Other articles published on Feb 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+