Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയുടെ സിഎസ്‌കെയ്ക്കെതിരേ ഗെയിം പ്ലാന്‍ തയ്യാര്‍- വെളിപ്പെടുത്തി റിഷഭ് പന്ത്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റനായ ശേഷമുള്ള തന്റെ ആദ്യ മല്‍സരം ആരാധനാപാത്രമായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കളിക്കുന്നതിന്റെ ത്രില്ലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. 10ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് പന്തും ധോണിയും മുഖാമുഖം വരുന്നത്. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമിയായി വന്ന താരം കൂടിയാണ് പന്ത്. സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ക്കു തോളിലെ പരിക്കു കാരണം ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെയായിരുന്നു പന്തിന് ഡിസിയുടെ നായകനായി നറുക്കുവീണത്. നേരത്തേ ഡിസിയുടെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.

1

ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരേ തന്റെ ഗെയിം പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ട്വിറ്ററില്‍ ഡിസി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 23കാരനായ താരം മനസ്സ് തുറന്നത്. ആദ്യമായി ഡിസി ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് ഞാന്‍. ആദ്യത്തെ മല്‍സരം മഹി ഭായിയയുടെ (എംഎസ് ധോണി) സിഎസ്‌കെയ്‌ക്കെതിരേയാണെന്നത് ആവേശം ഇരട്ടിയാക്കുന്നതായും പന്ത് പറഞ്ഞു.

2

സിഎസ്‌കെക്കെതിരേ തന്നെ ആദ്യ മല്‍സരത്തില്‍ ഡിസിയെ നയിക്കാന്‍ കഴിയുന്നത് നല്ല അനുഭവമായിട്ടാണ് കാണുന്നത്. മഹി ഭായിയില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്, കൂടാതെ ജീവിതത്തില്‍ എനിക്കു ഒരുപാട് അനുഭവസമ്പത്തുമുണ്ട്. ഇവ രണ്ടും കൂടി മിക്‌സ് ചെയ്ത് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും സിഎസ്‌കെയ്‌ക്കെതിരേ പരീക്ഷിക്കാനാണ് ശ്രമമെനനും പന്ത് കൂട്ടിച്ചേര്‍ത്തു.

2016 മുതല്‍ ഡിസി ടീമിന്റെ ഭാഗമാണ് പന്ത്. ടൂര്‍ണമെന്റില്‍ അദ്ദേഹം കളിച്ചിട്ടുള്ള ഏക ഫ്രാഞ്ചൈസിയും ഡല്‍ഹിയാണ്. ക്യാപ്റ്റന്‍സിയില്‍ അനുഭവസമ്പത്തുള്ള മറ്റു പലരെയും മറികടന്നാണ് പന്ത് നായകനായി തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ഡിസി ടീമിന്റെ ഭാഗമാണെങ്കിലും ടീ മാനേജ്‌മെന്റ് പന്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡിസി ഫൈനലില്‍ വീഴുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ അവരുടെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. ശ്രേയസിന്റെ അഭാവത്തില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ പന്തിനു മുന്നിലുള്ളത്.

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ കളിക്കിടെയായിരുന്നു ശ്രേയസിന്റെ തോളിനു ഗുരുതരമായി പരിക്കേറ്റത്. ഡൈവ് ചെയ്യവെ താരത്തിന്റെ തോളിനു സ്ഥാനഭ്രംസം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു ഡോക്ടര്‍മാര്‍ ശ്രേയസിനു ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കു ശേഷം മൂന്നു മാസമെങ്കിലും അദ്ദേഹത്തിനു വിശ്രമം വേണ്ടിവരും.

Story first published: Thursday, April 8, 2021, 13:07 [IST]
Other articles published on Apr 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+