IND vs ENG: അവന്‍ ടീമില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല! ഇന്ത്യന്‍ ഇലവനെക്കുറിച്ച് മഞ്ജരേക്കര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇന്നു രാത്രി നടക്കാനിരിക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇരുടീമുകളും 2-2ന് ഒപ്പം നില്‍ക്കുന്നതിനാല്‍ അഞ്ചാമത്തെ മല്‍സരം ഫൈനലിനു തുല്യമായിക്കഴിഞ്ഞു.
പരമ്പരയില്‍ ഓരോ തവണയും പിന്നിട്ടുനിന്ന ശേഷമായിരുന്നു തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തിയത്. അതുകൊണ്ടു തന്നെ അവസാന മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണുള്ളത്.

രാഹുല്‍ ടീമില്‍ തുടരും
പരമ്പരയിലെ നാലു മല്‍സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെങ്കിലും ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഇന്ത്യ അവസാന കളിയില്‍ പുറത്തിരുത്തുമെന്ന് താന്‍ കരുതുന്നില്ലെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി.
ആദ്യ കളിയില്‍ ഒരു റണ്ണിന് പുറത്തായ രാഹുല്‍ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും ഡെക്കായിരുന്നു. നാലാമത്തെ മല്‍സരത്തില്‍ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും 14 റണ്‍സെടുത്തു നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു.
ഫോം വീണ്ടെടുക്കാന്‍ രാഹുലിന് ഇന്ത്യന്‍ നായകന്‍ ഇനിയും അവസരങ്ങള്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. കോലി തന്നെ നേരത്തേ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു.

ഇഷാന് അവസരം ലഭിച്ചേക്കില്ല
യുവതാരം ഇഷാന്‍ കിഷന്‍ രണ്ടാം ടി20യില്‍ കളിച്ചുകൊണ്ട് ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. ഇടിവെട്ട് ഫിഫ്റ്റിയുമായി കന്നി മല്‍സരത്തില്‍ തന്നെ താരം ഇന്ത്യയുടെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു. മൂന്നാം ടി20യില്‍ പക്ഷെ ഇഷാന്‍ നാലു റണ്ണിനു പുറത്തായിരുന്നു. നാലാം ടി20യില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു താരം ഒഴിവാക്കപ്പെടുകയായിരുന്നു.
ഇഷാനെ അഞ്ചാം ടി20യില്‍ ഇന്ത്യ തിരിച്ചുവിളിക്കില്ലെന്നാണ് തനിക്കു തോന്നുന്നതെന്നു മഞ്ജരേക്കര്‍ പറയുന്നു. ഇരുടീമുകള്‍ക്കും മല്‍സരം നിര്‍ണായകമാണ്. എങ്കിലും ഇഷാന്‍ പുറത്തിരിക്കാനാണ് സാധ്യത. രാഹുലിനെ പിന്തുണയ്ക്കുന്നതിനാണ് ടീം മാനേജ്‌മെന്റ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഇഷാന്‍ ടീമില്‍ വേണം
ഇഷാന്‍ അഞ്ചാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുക്കുയാണെങ്കില്‍ ഇഷാനെ ഇന്ത്യ കളിപ്പിക്കണം. പക്ഷെ രാഹുലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ഇന്ത്യയുടെ ശ്രമം. മോശം ഫോമിലാണെങ്കിലു ം നിങ്ങള്‍ ക്ലാസ് പ്ലെയറാണെന്നാണ് ടീം മാനേജ്‌മെന്റ് രാഹുലിനോടു പറഞ്ഞു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കളിയില്‍ അദ്ദേഹം 17 ബോളില്‍ 14 റണ്‍സിനു പുറത്തായിരുന്നു. ഇതു പക്ഷെ ഇന്ത്യയെ ബാധിച്ചില്ല. എന്നാല്‍ അതു ഇംഗ്ലണ്ടിനെ ബാധിച്ചു. കാരണം 17 ബോളില്‍ 14 റണ്‍സ് തന്നെയായിരുന്നു അവരുടെ താരമായ ഡേവിഡ് മലാന്‍ നേടിയത്. ടീം മാനേജ്‌മെന്റിന്റെ പിന്തുണ കൂടുതല്‍ ബോളുകള്‍ നേരിടാന്‍ രാഹുലിനു ലൈസന്‍സ് നല്‍കുന്നില്ലെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ബൗളിങ് നിര
ഇന്ത്യന്‍ ബൗളിങ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ അഞ്ചാം ടി20യില്‍ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇന്ത്യന്‍ ബൗളിങ് നിര ഓക്കെയാണന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ആഴമേറിയതാണ്. അതു അവര്‍ ഇനിയും പൂര്‍ണമായും ഉപയോഗിച്ചതായി ഞാന്‍ കരുതുന്നില്ല.
വാഷിങ്ടണ്‍ സുന്ദറിനു പകരം രാഹുല്‍ തെവാത്തിയയെ കളിപ്പിക്കുന്നത് റിസ്‌കാണ്. ഇംഗ്ലീഷ് ടീമില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരുപാടുള്ളതിനാല്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications