Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

16 കോടി തരാന്‍ ഞാനാരോടും പറഞ്ഞിട്ടില്ല: യുവരാജ് സിംഗ്

വിശാഖപട്ടണം: യുവരാജ് സിംഗിന് കോപം വരാതിരിക്കുന്നത് എങ്ങനെ. ഒരു കളിയില്‍ അല്‍പം മങ്ങിയാല്‍ മതി. 16 കോടിയുടെ കണക്കുമായി ഇറങ്ങും ആളുകള്‍. യുവരാജിന് ലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കൊടുത്ത 16 കോടിയെക്കുറിച്ചാണ് പറയുന്നത്. ആളുകള്‍ പറയുന്നത് കേട്ടാല്‍ തോന്നും യുവരാജ് ചോദിച്ചുവാങ്ങിയതാണ് ഈ 16 കോടി എന്ന്. എന്നാല്‍ അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. യുവി തന്നെ പറയുന്നത് കേള്‍ക്കൂ.

എനിക്ക് പണം തരാനായി ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ലേലം നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. എനിക്ക് തന്നെ പണത്തിന് പകരം ഞാന്‍ ഐ പി എല്‍ കളിക്കുന്നു - 16 കോടിയുടെ വിലപിടിപ്പുള്ള താരം എന്ന ലേബല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി യുവരാജ് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും 33 കാരനായ യുവരാജ് പറഞ്ഞു.

yuvraj-singh1

ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. കുറേകാലം കഴിഞ്ഞുളള കാര്യങ്ങളെപറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. കഴിഞ്ഞ കളിയിലെ ഡല്‍ഹിയുടെ വിജയം അത്യാവശ്യമായിരുന്നു. കുറച്ചധികം ഓവറുകള്‍ ക്രീസില്‍ ചെലവഴിക്കാന്‍ കിട്ടി എന്നും അത് ഫോമിലെത്താന്‍ സഹായിച്ചു എന്നും യുവരാജ് പറഞ്ഞു. പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറിയോടെ യുവരാജ് സിംഗാണ് ഡല്‍ഹിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച താരമാണ് ഇടംകൈയ്യനായ യുവരാജ് സിംഗ്. 16 കോടിക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിനെ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം യുവരാജ് തന്നെ നേടിയ 14 കോടിയായിരുന്നു ഇതിന് മുമ്പത്തെ ഐ പി എല്‍ റെക്കോര്‍ഡ്.

Story first published: Saturday, April 18, 2015, 11:45 [IST]
Other articles published on Apr 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+