IPL 2021: നിന്നെ സിഎസ്‌കെയിലെത്തിച്ചത് എന്റെ തീരുമാനമല്ല- ധോണി പറഞ്ഞത് വെളിപ്പെടുത്തി ഉത്തപ്പ
ഐപിഎല്ലിന്റെ പുതിയ സീസണില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി കളിച്ച ശേഷമാണ് അദ്ദേഹം സിഎസ്‌കെയിലെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഒഴിവാക്കിയ ഉത്തപ്പയെ കഴിഞ്ഞ മാസം നടന്ന ലേലത്തിലായിരുന്നു സിഎസ്‌കെ വാങ്ങിയത്.
കെകെആര്‍ വിട്ട ശേഷം പഴയ ഫോമിലേക്കുയരാനാവാതെ പാടുപെട്ട ഉത്തപ്പ സിഎസ്‌കെയിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. 2007ല്‍ ധോണിക്കു കീഴില്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയപ്പോള്‍ ഉത്തപ്പയും സംഘത്തിലുണ്ടായിരുന്നു. അന്നു മുതല്‍ ധോണിയുമായി അടുത്ത സൗഹൃദമാണ് താരത്തിനുള്ളത്. ലേലത്തില്‍ സിഎസ്‌കെയിലെത്തിയ ശേഷം ധോണി തന്നോടു എന്താണ് പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്തപ്പ.

തീരുമാനമെടുത്തത് ഞാനല്ല
സിഎസ്‌കെ ടീമിന്റെ ഭാഗമായ ശേഷം ധോണി തന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചതായി ഉത്തപ്പ പറഞ്ഞു. നീ ഇവിടേക്കു വരുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത് ഞാനല്ലയെന്നു നീ അറിയണം. കോച്ചുമാരും സിഇഒയുമുള്‍പ്പെടുന്ന സിഎസ്‌കെയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. നിന്നെ സിഎസ്‌കെയിലെത്തിച്ചത് ഞാനാണെന്നു ആരെങ്കിലും കരുതാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി പറഞ്ഞതായി ഉത്തപ്പ വെളിപ്പെടുത്തി.

ധോണി പറയാന്‍ കാരണം
ധോണി ഇങ്ങനെ പറയാന്‍ ഒരു കാരണം കൂടിയുണ്ടെന്നും ഇതു തന്നെയാണ് അദ്ദേഹത്തില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്നും ഉത്തപ്പ വ്യക്തമാക്കി.
സ്വന്തം കഴിവ് കൊണ്ട് ഞാന്‍ ടീമിലെത്തണമെന്നാണ് ധോണി ആഗ്രഹിക്കുന്നത്. അല്ലാതെ താന്‍ ടീമിന്റെ ക്യാപ്റ്റനായതു കാരണമാണ് സിഎസ്‌കെയില്‍ അവസരം ലഭിച്ചതെന്നു കരുതാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നും ഉത്തപ്പ വിശദമാക്കി.

ഓപ്പണറായി കളിക്കണം
ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളിലും മധ്യനിരയലാണ് ഉത്തപ്പ കളിച്ചത്. എന്നാല്‍ തന്റെ ഫേവറിറ്റ് പൊസിഷന്‍ ഓപ്പണിങാണെന്നു അദ്ദേഹം പറയുന്നു. ഈ പൊസിഷനിലാണ് ടീമിനു കൂടുതല്‍ സംഭാവന ചെയ്യാന്‍ തനിക്കു കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടിയാണ് ഉത്തപ്പ കളിക്കുന്നത്. ഇവിടെ ഓപ്പണറുടെ റോള്‍ തന്നെയാണ് അദ്ദേഹത്തിനുള്ളത്. അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം ഓപ്പണറാി ഇറങ്ങി മിന്നുന്ന പ്രകടനം താരം കാഴ്ചവച്ചിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയിലും ഓപ്പണിങ് പൊസിഷന്‍ തന്നെ തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്തപ്പ.
പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ അദ്ദേഹം 189 മല്‍സരങ്ങളില്‍ നിന്നായി 4607 റണ്‍സെടുത്തിട്ടുണ്ട്. 24 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications